Asianet News MalayalamAsianet News Malayalam

പുതിയ വാറന്റി പദ്ധതിയുമായി റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ മോഡലുകള്‍ക്ക് പുതിയ വാറന്‍റി പദ്ധതി അവതരിപ്പിക്കുന്നു 

Royal Enfield New Warranty Scheme
Author
Chennai, First Published Jul 18, 2020, 10:50 PM IST

ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ മോഡലുകള്‍ക്ക് പുതിയ വാറന്‍റി പദ്ധതി അവതരിപ്പിക്കുന്നു . 'റോയല്‍ എന്‍ഫീല്‍ഡ് സെക്യുര്‍' എന്നാണ് പുത്തന്‍ പദ്ധതിയുടെ പേര്. 

ബിഎസ്6 മോഡലുകള്‍ക്ക് ഒപ്പം തന്നെ ഏതാനും ബിഎസ്4 മോഡലുകളും ഈ പദ്ധതിയുടെ ഭാഗമാകും. 22 മാസത്തില്‍ താഴെയുള്ള ബിഎസ്4 മോഡലുകള്‍ക്കാണ് ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുക.

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യുന്ന സ്റ്റാന്‍ഡേര്‍ഡ് വാറന്റി 2 വര്‍ഷം അല്ലെങ്കില്‍ 30,000 കിലോമീറ്റര്‍ വരെയാണ്. ബിഎസ്4 മോഡലുകള്‍ക്കായി ഇത് 4 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വരെ നീട്ടാന്‍ കഴിയും.

എന്നാല്‍ നിലവിലുള്ള വാറന്റി കാലഹരണപ്പെടുന്നതിന് 60 ദിവസം മുമ്പെങ്കിലും വിപുലീകൃത വാറന്റി പാക്കേജ് തെരഞ്ഞെടുക്കണം. ബിഎസ് 6 മോഡലുകള്‍ക്ക്, വാറന്റി 5 വര്‍ഷം വരെ നീട്ടാം.

ബിഎസ് IV മോഡലുകള്‍ക്കായി, വിപുലീകൃത വാറണ്ടിയുടെ അധിക വില കണക്കാക്കുന്നത് ലളിതമാണ്. രണ്ട് മാസത്തില്‍ താഴെയുള്ള മോഡലുകള്‍ക്ക്, നിങ്ങള്‍ ചെറിയ തുക നല്‍കണം. 350 സിസി മോഡലുകള്‍ക്ക് 2,150 രൂപയും 350-500 സിസി മോഡലുകള്‍ക്ക് 2,650 രൂപയും നല്‍കണം. 3 മുതല്‍ 12 മാസം വരെയുള്ള 350 സിസി ബൈക്കുകള്‍ക്ക് ചെലവ് 2,299 രൂപയും, 350-500 സിസി മോഡലുകള്‍ക്ക് യഥാക്രമം 2,799 രൂപയും ചെലവ് വരും. 

350 സിസി മോഡലുകള്‍ക്കും ഹിമാലയനും നാലാം വര്‍ഷ വാറന്റി 1,599 രൂപയ്ക്ക് വാങ്ങിയ ആറ് മാസത്തിനുള്ളിലോ, അല്ലെങ്കില്‍ 1,899 രൂപയ്ക്ക് വാങ്ങി ആറ് മാസത്തിന് ശേഷമോ സ്വന്തമാക്കാം. നാലാം വര്‍ഷ വാറന്റി ലഭിച്ചിട്ടുണ്ടെങ്കില്‍, 1,799 രൂപയ്ക്ക് നിങ്ങള്‍ക്ക് ഇത് 5-ാം വര്‍ഷ വാറണ്ടിയായി (മോട്ടോര്‍ സൈക്കിള്‍ വാങ്ങി ആറുമാസത്തിനുശേഷം) അപ്‌ഗ്രേഡ് ചെയ്യാം. നാലാമത്തെയും അഞ്ചാമത്തെയും എക്‌സ്റ്റെന്‍ഡഡ് വാറണ്ടി ഒരുമിച്ച് ക്ലബ് ചെയ്യണമെങ്കില്‍ 2,999 രൂപയാണ് ചെലവ്. 

Follow Us:
Download App:
  • android
  • ios