ഹീറോ- ഹാർലി-ഡേവിഡ്‌സണ്‍, ബജാജ് - ട്രയംഫ് മോട്ടോർസൈക്കിളുകളിൽ നിന്നും കഴിഞ്ഞ മാസം സെഗ്‌മെന്റിലെ പുതിയ ലോഞ്ചുകൾ നടന്നിരുന്നു.  റോയല്‍ എൻഫീല്‍ഡ് ഭരിക്കുന്ന 350-450 സിസി മോഡേൺ-റെട്രോ സെഗ്‌മെന്റിലേക്ക് കടന്നുകയറാനായി പ്രദേശിക പങ്കാളിത്തത്തോടെ ആഗോള ശക്തരായ എതിരാളികള്‍ അണിനിരന്നിട്ടും റോയൽ എൻഫീൽഡിന്റെ വിൽപ്പന വർദ്ധിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം.

ക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് 2023 ജൂലൈ മാസത്തെ വിൽപ്പന കണക്കുകളള്‍ റിപ്പോർട്ട് ചെയ്‍തു. കമ്പനി കഴിഞ്ഞ മാസം 73,117 മോട്ടോർസൈക്കിളുകൾ വിറ്റു. കമ്പനി കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 55,555 യൂണിറ്റുകൾ വിറ്റ സ്ഥാനത്താണിത്. ഇതനുസരിച്ച് 32 ശതമാനം വാര്‍ഷിക വളർച്ച റോയല്‍ എൻഫീല്‍ഡ് രേഖപ്പെടുത്തി. ഹീറോ- ഹാർലി-ഡേവിഡ്‌സണ്‍, ബജാജ് - ട്രയംഫ് മോട്ടോർസൈക്കിളുകളിൽ നിന്നും കഴിഞ്ഞ മാസം സെഗ്‌മെന്റിലെ പുതിയ ലോഞ്ചുകൾ നടന്നിരുന്നു. റോയല്‍ എൻഫീല്‍ഡ് ഭരിക്കുന്ന 350-450 സിസി മോഡേൺ-റെട്രോ സെഗ്‌മെന്റിലേക്ക് കടന്നുകയറാനായി പ്രദേശിക പങ്കാളിത്തത്തോടെ ആഗോള ശക്തരായ എതിരാളികള്‍ അണിനിരന്നിട്ടും റോയൽ എൻഫീൽഡിന്റെ വിൽപ്പന വർദ്ധിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം.

 2023 ജൂലൈയിൽ റോയൽ എൻഫീൽഡിന്റെ ആഭ്യന്തര വിൽപ്പന 66,062 യൂണിറ്റായിരുന്നു, 2022 ജൂലൈയിൽ വിറ്റ 46,529 യൂണിറ്റുകളെ അപേക്ഷിച്ച് 42 ശതമാനം വർധിച്ചു. അതേസമയം 2022 ലെ അപേക്ഷിച്ച് കയറ്റുമതി ഇടിഞ്ഞു. റോയൽ എൻഫീൽഡ് ഹണ്ടർ 350, ക്ലാസിക് 350 എന്നിവ ബ്രാൻഡിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളുകളാണ്.

"ബുള്ളറ്റ് ഡാാ.."എതിരാളികള്‍ മനസില്‍ കണ്ടത് റോയല്‍ എൻഫീല്‍ഡ് മാനത്ത് കണ്ടു!

റോയൽ എൻഫീൽഡിന്റെ 350 സിസി ശ്രേണി അതിന്റെ വളർച്ചയുടെ ശക്തിയായി തുടരുന്നു. ഹണ്ടറും ക്ലാസിക്കും അതിന്റെ ഏറ്റവും വലിയ വിൽപ്പനയുള്ള മോഡലുകളാണ് . 350 സിസി വരെയുള്ള മോട്ടോർസൈക്കിളുകളുടെ വിൽപ്പന ജൂലൈയിൽ 64,398 യൂണിറ്റായി. 2022 ജൂലൈയിൽ വിറ്റ 46,336 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 39 ശതമാനം വാര്‍ഷിക വളർച്ച. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 9,219 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസം 8,719 യൂണിറ്റുകൾ അയച്ചു.

കൂടാതെ, റോയൽ എൻഫീൽഡ് 2024 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 300,823 യൂണിറ്റുകൾ വിറ്റഴിച്ചു, കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ വിറ്റ 242,760 യൂണിറ്റുകളിൽ നിന്ന് 24 ശതമാനം വളർച്ച രേഖപ്പെടുത്തി. 2022 ഏപ്രിലിനും ജൂലൈയ്ക്കും ഇടയിൽ കയറ്റുമതി ചെയ്‍ത 38,589 യൂണിറ്റുകളിൽ നിന്ന് 29 ശതമാനം ഇടിവ്, 27,590 മോട്ടോർസൈക്കിളുകൾ വിദേശത്തേക്ക് കയറ്റി അയച്ചതോടെ കയറ്റുമതി ഇടിവ് തുടരുകയാണ്.

അടുത്ത ഏതാനും മാസങ്ങളിൽ ഒന്നിലധികം ലോഞ്ചുകൾ അണിനിരക്കുന്ന ഈ ഉത്സവ സീസണിൽ റോയൽ എൻഫീൽഡ് ശക്തമായ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ പുതിയ തലമുറ ബുള്ളറ്റ് 350 , ഹിമാലയൻ 450, ക്ലാസിക് 650 എന്നിവയും മറ്റും ഉൾപ്പെടുന്നു. ഒരു ഇലക്ട്രിക് മോട്ടോർസൈക്കിളിലും കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

കഴിഞ്ഞദിവസം പുതിയ റോയൽ എൻഫീൽഡ് പവർ ക്രൂയിസറിന്റെ ചിത്രം പുറത്തുവന്നിരുന്നു. ഇത് മോഡലിന്റെ ആദ്യ രൂപം വെളിപ്പെടുത്തുന്നു. അവസാന പതിപ്പിൽ താഴ്ന്ന സീറ്റ്, ഫ്രണ്ട് സെറ്റ് ഫൂട്ട്പെഗുകൾ, സ്വെപ്റ്റ്ബാക്ക് ഹാൻഡിൽബാറുകൾ എന്നിവ ഫീച്ചർ ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഒരു എർഗണോമിക് നേരായ റൈഡിംഗ് പൊസിഷൻ വാഗ്ദാനം ചെയ്യുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്ലിപ്പർ ക്ലച്ച്, ഫാറ്റ് ടയറുകൾ, അലോയ് വീലുകൾ തുടങ്ങിയ ആധുനിക സവിശേഷതകളോടെ പവർ ക്രൂയിസർ വരുമെന്ന് പ്രതീക്ഷിക്കുന്നു.

youtubevideo