കഴിഞ്ഞ മാസം, അതായത് 2024 നവംബറിലെ സിട്രോൺ കാറുകളുടെ മൊത്തം വിൽപ്പന കണക്ക് 509 യൂണിറ്റായിരുന്നു. ഇത് 2024 ഒക്ടോബറിൽ വിറ്റുപോയ 717 യൂണിറ്റിലും താഴെയാണ്. കമ്പനിയുടെ കഴിഞ്ഞ മാസത്തെ വിൽപ്പന റിപ്പോർട്ട് നോക്കാം.

ന്ത്യൻ വിപണിയിൽ ഫ്രഞ്ച് കാർ നിർമ്മാതാക്കളായ സിട്രോണിന്‍റെ വിൽപ്പന കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ. കഴിഞ്ഞ 3 മാസമായി തുടർച്ചയായി കാർ വിൽപ്പനയിൽ ഇടിവുണ്ടായി. കഴിഞ്ഞ മാസം, അതായത് 2024 നവംബറിലെ സിട്രോൺ കാറുകളുടെ മൊത്തം വിൽപ്പന കണക്ക് 509 യൂണിറ്റായിരുന്നു. ഇത് 2024 ഒക്ടോബറിൽ വിറ്റുപോയ 717 യൂണിറ്റിലും താഴെയാണ്. കമ്പനിയുടെ കഴിഞ്ഞ മാസത്തെ വിൽപ്പന റിപ്പോർട്ട് നോക്കാം.

2024 നവംബർ മാസത്തിലെ സിട്രോണിൻ്റെ വിൽപ്പന കണക്കുകൾ ഇതാ - മോഡൽ , വിൽപ്പന നമ്പർ എന്ന ക്രമത്തിൽ

C3 - 200
ബസാൾട്ട് - 47
eC3 - 61
എയർക്രോസ് - 201
C5 എയർക്രോസ് - 0
മൊത്തം വിൽപ്പന - 509

കഴിഞ്ഞ മാസം ഫ്രഞ്ച് കാർ നിർമാതാക്കളായ സിട്രോണിൻ്റെ വിൽപ്പന 509 യൂണിറ്റ് മാത്രമായിരുന്നു. 201 യൂണിറ്റുകൾ വിറ്റഴിച്ച എയർക്രോസാണ് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ മോഡൽ. ഇതിനുശേഷം, C3 മോഡലിൻ്റെ വിൽപ്പന 200 യൂണിറ്റായി. അതേസമയം, സി5 എയർക്രോസിൻ്റെ അക്കൗണ്ട് പോലും തുറന്നിട്ടില്ല. അതിൻ്റെ പൂജ്യം യൂണിറ്റുകൾ മാത്രമാണ് വിറ്റുപോയത്. 

സിട്രോണിൻ്റെ കഴിഞ്ഞ ആറ് മാസത്തെ വിൽപ്പന റിപ്പോർട്ട് പരിശോധിച്ചാൽ, 2024 ഓഗസ്റ്റിൽ കമ്പനി മികച്ച വിൽപ്പന (1,275 യൂണിറ്റുകൾ) നേടി. ഇതിന് പിന്നാലെയാണ് വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. കമ്പനിയുടെ കഴിഞ്ഞ 6 മാസത്തെ ഏറ്റവും കുറഞ്ഞ വിൽപ്പന 2024 ജൂലൈയിലാണ്. 335 യൂണിറ്റുകൾ മാത്രമാണ് ജൂലൈയിൽ വിറ്റത്. 

അതേസമയം കമ്പനിയുടെ വാഹ2021-ൽ പുറത്തിറക്കിയ സി5 എയർക്രോസ് എസ്‌യുവിയാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോണിന്‍റെ ഇന്ത്യയിലെ ആദ്യ മോഡൽ. ഒരു വർഷത്തിന് ശേഷം, മോഡലിന് അതിൻ്റെ ആദ്യ അപ്‌ഡേറ്റ് ലഭിച്ചു. വളരെ പരിഷ്‌ക്കരിച്ച ഫ്രണ്ട് ഫാസിയയും കൂടുതൽ സവിശേഷതകളുള്ള ഒരു പുതിയ ഇൻ്റീരിയറും ഫീച്ചർ ചെയ്യുന്നു. C5 എയർക്രോസ് ഫീൽ, ഷൈൻ എന്നീ രണ്ട് വകഭേദങ്ങളിൽ ലഭ്യമായിരുന്നു. എന്നാൽ 36.91 ലക്ഷം രൂപ വിലയുണ്ടായിരുന്ന എൻട്രി ലെവൽ ഫീൽ ട്രിം കമ്പനി ഇപ്പോൾ നിർത്തലാക്കി. എസ്‌യുവി ലൈനപ്പിൽ ഇപ്പോൾ ഒരൊറ്റ ടോപ്പ്-എൻഡ് ഷൈൻ ട്രിം മാത്രമാണ് ലഭിക്കുന്നത്. 39.99 ലക്ഷം രൂപയാണ് അതിൻ്റെ വില.

മിഡ്‌ലൈഫ് അപ്‌ഡേറ്റിനൊപ്പം, C5 എയർക്രോസിൽ ഇപ്പോൾ രണ്ട് സെറ്റ് എൽഇഡി ഡിആർഎല്ലുകളോട് കൂടിയ റാപ്പ്-എറൗണ്ട് ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ഫ്രണ്ട് ബമ്പർ, ഒരു വലിയ ഫോക്‌സ് സിൽവർ സ്‌കിഡ് പ്ലേറ്റ്, ഇടുങ്ങിയ സെൻട്രൽ എയർ ഇൻടേക്ക് എന്നിവയുണ്ട്. ഇതിന് പുതിയ 18 ഇഞ്ച് അലോയ് വീലുകളും ചതുരാകൃതിയിലുള്ള ലൈറ്റിംഗ് ഘടകങ്ങളും ഇരുണ്ട ഫിനിഷും ഉള്ള പുതുക്കിയ ടെയിൽലാമ്പുകളും ലഭിക്കുന്നു. പേൾ നേര ബ്ലാക്ക്, പേൾ വൈറ്റ്, എക്ലിപ്സ് ബ്ലൂ, ക്യുമുലസ് ഗ്രേ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് എസ്‌യുവി ലഭ്യമാകുന്നത്. ഷൈൻ ട്രിമ്മിന് മാത്രമുള്ള ഡ്യുവൽ-ടോൺ ഷേഡുകൾ ലഭ്യമാണ്.

177hp കരുത്തും 400Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് സിട്രോൺ C5 എയർക്രോസിന് കരുത്തേകുന്നത്. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. 17.5kmpl ഇന്ധനക്ഷമതയാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നതെന്ന് സിട്രോൺ അവകാശപ്പെടുന്നു.