Asianet News MalayalamAsianet News Malayalam

പുത്തന്‍ ലുക്കില്‍ ഹ്യുണ്ടായിയുടെ ജനപ്രീയ മോഡല്‍ കളം പിടിക്കാനെത്തുന്നു..!

ബിഎസ്6 സാന്‍ട്രോയുടെ പ്രാരംഭ പതിപ്പിന് ഏകദേശം 4.57 ലക്ഷം രൂപയോളം വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന പതിപ്പിന് 6.25 ലക്ഷം രൂപയും വില പ്രതീക്ഷിക്കാം. വകഭേദങ്ങളെ ആശ്രയിച്ച് 22,000 രൂപ മുതല്‍ 27,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്

santro bs 6 will launched soon
Author
Delhi, First Published Jan 15, 2020, 10:46 AM IST
  • Facebook
  • Twitter
  • Whatsapp

ജനപ്രിയ ഹാച്ച് ബാക്ക് സാന്‍ട്രോയുടെ ബിഎസ് 6 പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹ്യുണ്ടായി. അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇപ്പോള്‍ വാഹനത്തിന്റെ വില വിവരങ്ങള്‍ പുറത്തുവന്നു.

ബിഎസ്6 സാന്‍ട്രോയുടെ പ്രാരംഭ പതിപ്പിന് ഏകദേശം 4.57 ലക്ഷം രൂപയോളം വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന പതിപ്പിന് 6.25 ലക്ഷം രൂപയും വില പ്രതീക്ഷിക്കാം. വകഭേദങ്ങളെ ആശ്രയിച്ച് 22,000 രൂപ മുതല്‍ 27,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സിഎന്‍ജി പതിപ്പുകളുടെ വിലയില്‍ മാറ്റമുണ്ടായോക്കില്ല. നിലവില്‍ സാന്‍ട്രോയ്ക്ക് കരുത്തേകുന്ന 1.1 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ബിഎസ് VI നിലവാരത്തിലേക്ക് മാറ്റുക.

എഞ്ചിന്‍ നവീകരിക്കുമെങ്കിലും കരുത്തില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 69 bhp കരുത്തും 99 Nm ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടി തന്നെയായിരിക്കും ഗിയര്‍ബോക്സ്. എല്ലാ വകഭേദങ്ങളിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വാഗദാനം ചെയ്യും. മാഗ്‌ന, സ്പോര്‍ട്സ് വകഭേദങ്ങളില്‍ മാത്രമായിരുന്നു ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്.

പുതിയ പതിപ്പുകളില്‍ കൂടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കും എന്ന തീരുമാനത്തിലാണ് തുടക്ക മോഡലുകളിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കാനൊരുങ്ങുന്നത്. 1998ലാണ് ടോള്‍ബോയ് ഡിസൈനില്‍ സാന്‍ട്രോ ഇന്ത്യന്‍ നിരത്തുകളിലേക്കെത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനഹൃദയങ്ങള്‍ കീഴടക്കിയ ജനപ്രിയ വാഹനത്തിന്‍റെ നിര്‍മ്മാണം  2014-ല്‍ ഹ്യുണ്ടായി പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 2018 ഒക്ടോബര്‍ 23 -നാണ് പുത്തന്‍ സാന്‍ട്രോ  വിപണിയില്‍ തിരികെയെത്തിയത്.

തിരികെ വിപണിയില്‍ എത്തിയപ്പോള്‍ മികച്ച ജനപ്രീതി നേടിയെടുക്കാന്‍ വാഹനത്തിനായെങ്കിലും പിന്നിടുള്ള വില്‍പ്പനയില്‍ കാര്യമായ പുരോഗതി സൃഷ്ടിക്കാനും വാഹനത്തിന് സാധിച്ചില്ല. ശ്രേണിയിലെ പ്രധാന എതിരാളിയായ മാരുതി വാഗണ്‍ആര്‍ മുഖംമിനുക്കി എത്തിയതോടെ സാന്‍ട്രോയുടെ വില്‍പ്പനയില്‍ ഗണ്യമായ ഇടിവ് ആണ് ഉണ്ടായത്.

തുടക്കനാളുകളില്‍ 7,000 യൂണിറ്റുകളുടെ വില്‍പ്പന വരെ ലഭിച്ചിരുന്നെങ്കില്‍ പിന്നീട് അത് 3,000 യൂണിറ്റ് വരെ എത്തി. അതേസമയം വാഗണ്‍ആറിന് പ്രതിമാസം 12,000 യൂണിറ്റുകളുടെ വില്‍പ്പന വരെയാണ് ലഭിക്കുന്നത്. പുതിയഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് വില്‍പ്പന തിരിച്ച് പിടിക്കാനും കമ്പനി ലക്ഷ്യമിടുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ വര്‍ഷം തന്നെഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

santro bs 6 will launched soon

നിലവില്‍ ഡിലൈറ്റ്, എറ, മാഗ്ന, സ്പോര്‍ട്ട്സ്, ആസ്റ്റ എന്നീ അഞ്ച് വകഭേദങ്ങളിലാണ് സാന്‍ട്രോ വിപണിയില്‍ എത്തുന്നത്. മോഡേണ്‍ സ്റ്റൈലിഷ് ടോള്‍ ബോയ് ഡിസൈനിലുള്ള പുതിയ മോഡലിന് പഴയ മോഡലിനെക്കാള്‍ നീളവും വീതിയും കൂടുതലുണ്ട്. 1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 5500 ആര്‍പിഎമ്മില്‍ 69 ബിഎച്ച്പി കരുത്തും 4500 ആര്‍പിഎമ്മില്‍ 99 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡ് സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍.

ഇന്ത്യയില്‍ ഹ്യുണ്ടായിയുടെ ആദ്യ എഎംടി കാര്‍ കൂടിയാണ് സാന്‍ട്രോ. മാഗ്ന, സ്പോര്‍ട്സ് മോഡലുകളിലാണ് സാന്‍ട്രോയുടെ സിഎന്‍ജി പതിപ്പ് ഒരുങ്ങുക. പെട്രോള്‍ വകഭേദങ്ങള്‍ (മാനുവല്‍, എഎംടി ഉള്‍പ്പെടെ) 20.3 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സുരക്ഷയ്ക്കായി എയര്‍ബാഗും എബിഎസും ഇഡിബിയും കാറിലുണ്ട്. പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും സാന്‍ട്രോയ്ക്ക് ലഭിക്കും. ഏഴു നിറങ്ങളിലാണ് പുത്തന്‍ സാന്‍ട്രോ എത്തുന്നത്.

രൂപത്തില്‍ ഗ്രാന്റ് ഐ10 നോടാണ് പുതിയ സാന്‍ട്രോയുടെ സാമ്യമെങ്കിലും മുന്‍ഭാഗത്തെ വലിയ കാസ്‌കാഡ് ഗ്രില്‍, അഗ്രസീവ് ബംമ്പര്‍ എന്നിവ വാഹനത്തെ വ്യത്യസ്തമാക്കുന്നു. ഗ്രില്ലിന് ഇരുവശത്തുമുള്ള ഫോഗ് ലാമ്പുകള്‍ പുതുമയാണ്. ടെയില്‍ലാമ്പുകളും ബമ്പറും കമ്പനി പരിഷ്‌കരിച്ചു. ക്രോം അലങ്കാരമുള്ള കറുത്ത ഗ്രില്ല് പുത്തന്‍ കസ്‌കേഡിംഗ് ശൈലിയാണ്. ബമ്പറിന്റെ ഭൂരിഭാഗവും ഗ്രില്ല് കൈയ്യടക്കുന്നു. പിറകിലും വലിയ വിന്‍ഡ്ഷീല്‍ഡാണ് ഹാച്ച്ബാക്കിന്.

വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, യുഎസ്ബി പോര്‍ട്ടുകള്‍, വൈപ്പറുകള്‍ എന്നിവയെല്ലാം സാന്‍ട്രോയുടെ പ്രത്യേകതകളില്‍പ്പെടും. ആന്‍ഡ്രോയിഡ്, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ ലിങ്ക് സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി ഓപ്ഷനുകള്‍ സാന്‍ട്രോയിലെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനുണ്ട്. ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, ഇബിഡി ഉള്‍പ്പെടുന്ന സുരക്ഷാ സംവിധാനങ്ങള്‍ സാന്‍ട്രോയിലെ അടിസ്ഥാന ഫീച്ചറുകളാണ്.

Follow Us:
Download App:
  • android
  • ios