Asianet News MalayalamAsianet News Malayalam

സ്‌കോഡ ഇന്ത്യയുടെ വാഹന ശ്രേണി പരിഷ്‍കരിച്ചു

ചെക്ക് ആഡംബര വാഹന നിര്‍മാതാക്കളായ സ്‌കോഡ ഇന്ത്യയുടെ വാഹന ശ്രേണി പരിഷ്‍കരിച്ചു. ഇന്ത്യാ വെബ്‌സൈറ്റില്‍ നിലവിലുള്ളത് നാല് മോഡലുകള്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. 

Skoda Indias line up reshuffled
Author
Mumbai, First Published May 11, 2020, 11:12 AM IST

ചെക്ക് ആഡംബര വാഹന നിര്‍മാതാക്കളായ സ്‌കോഡ ഇന്ത്യയുടെ വാഹന ശ്രേണി പരിഷ്‍കരിച്ചു. ഇന്ത്യാ വെബ്‌സൈറ്റില്‍ നിലവിലുള്ളത് നാല് മോഡലുകള്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. ബിഎസ് 6 റാപ്പിഡ്, ഒക്ടാവിയ ആര്‍എസ് 245, ഫേസ് ലിഫ്റ്റ് ചെയ്‍ത സൂപ്പര്‍ബ്, കരോക്ക് എന്നീ കാറുകള്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യാ വെബ്‌സൈറ്റില്‍ കാണാന്‍ കഴിയുന്നത്. ഒക്ടാവിയ, കോഡിയാക്ക് എന്നീ മോഡലുകള്‍ നീക്കം ചെയ്തു. റാപ്പിഡ് സെഡാന്റെ മോണ്ടി കാര്‍ലോ വേരിയന്റും വെബ്‌സൈറ്റില്‍ കാണാനില്ല.

വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നാല് മോഡലുകളുടെയും ബുക്കിംഗ് ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്നത് സ്‌കോഡ ഇന്ത്യ നേരത്തെ ആരംഭിച്ചിരുന്നു. ഒക്ടാവിയ ആര്‍എസ് 245 മോഡലിന്റെ ഡെലിവറിയും തുടങ്ങി.

108 ബിഎച്ച്പി കരുത്തേകുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലാണ് ബിഎസ് 6 സ്‌കോഡ റാപ്പിഡ് വരുന്നത്. അതേസമയം, 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മാത്രമാണ് സൂപ്പര്‍ബിന്റെ എന്‍ജിന്‍ ഓപ്ഷന്‍. ഈ മോട്ടോര്‍ 187 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ കറോക്കിന് കരുത്തേകും. ഒക്ടാവിയ ആര്‍എസ് 245 ലിമിറ്റഡ് എഡിഷന്‍ മോഡലിന് കരുത്തേകുന്നത് ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍ എന്‍ജിനാണ്. ഈ മോട്ടോര്‍ 242 ബിഎച്ച്പി പുറപ്പെടുവിക്കും.

വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്ത കാറുകളെല്ലാം ബിഎസ് 4 എന്‍ജിന്‍ ഉപയോഗിക്കുന്നവയാണ്. ഒഴിവാക്കാന്‍ ഇതുതന്നെ ആയിരിക്കും കാരണം. ഏപ്രില്‍ ഒന്നിന് ബിഎസ് 6 (ഭാരത് സ്റ്റേജ് 6) ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതിനാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കാനും രജിസ്റ്റര്‍ ചെയ്യാനും കഴിയില്ല. നാലാം തലമുറ ഒക്ടാവിയ മോഡലിന്റെ വിപണി അവതരണം അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

അടുത്തിടെയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്‍റെ ഇന്ത്യയിലെ ഉപസ്ഥാപനമായ ഫോക്സവാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഉപസ്ഥാപനം സ്‍കോഡ ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ലയിച്ചത്. സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പുതിയ കമ്പനിയുടെ പേര്. 

Follow Us:
Download App:
  • android
  • ios