Asianet News MalayalamAsianet News Malayalam

ബുക്കിംഗില്‍ കുതിച്ച് സ്‍കോഡ കുഷാഖ്

ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് കൊറിയൻ ആധിപത്യമുള്ള മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് യൂറോപ്പിന്റെ കരുത്ത് കാട്ടാൻ കുഷാഖ് (Kushaq) എത്തിയത്. മികച്ച ബുക്കിംഗ് (Booking) നേടി മുന്നേറുകയാണ് വാഹനം. 

Skoda Kushaq receives 10000 bookings since launch
Author
Mumbai, First Published Sep 24, 2021, 5:05 PM IST

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ (Skoda) കോംപാക്ട് എസ്‍യുവി ആയ കുഷാഖ് (kushaq) 2021 ജൂലൈയിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് കൊറിയൻ ആധിപത്യമുള്ള മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് യൂറോപ്പിന്റെ കരുത്ത് കാട്ടാൻ കുഷാഖ് (Kushaq) എത്തിയത്. മികച്ച ബുക്കിംഗ് (Booking) നേടി മുന്നേറുകയാണ് വാഹനം. 

കുഷാക്കി​ന്‍റെ ബുക്കിംഗ് 10,000 കടന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ സ്‌കോഡ ഓട്ടോയുടെ പ്രവർത്തനം 20 വര്‍ഷം പൂര്‍ത്തിയായ സന്ദർഭത്തിലാണ്​ പുതിയ നാഴികക്കല്ല്​ പിന്നിടുന്നത്​. കൊറോണ മൂലമുണ്ടായ വിപണിയിലെ സമ്മര്‍ദ്ദവും വിതരണത്തിലെ വെല്ലുവിളികളും മറികടന്നാണ് സ്‌കോഡ കുഷാഖിലൂടെ 10000 ബുക്കിങ്​ പൂര്‍ത്തിയാക്കിയെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്​ടര്‍സാക് ഹോളിസ് പറഞ്ഞു.

ജൂണ്‍ 28ന് മോഡല്‍ അവതരിപ്പിച്ചതിന് ശേഷം ഓഗസ്റ്റില്‍ മാത്രം 6,000 ബുക്കിംഗുകള്‍ ഈ മോഡലിന് ലഭിച്ചിട്ടുണ്ട്. രണ്ട് എന്‍ജിന്‍ ഓപ്ഷനൊപ്പം ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനില്‍ ആക്ടീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന കുഷാഖിന് 10.49 ലക്ഷം രൂപ മുതല്‍ 17.59 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. 95 ശതമാനവും പ്രാദേശികമായി നിര്‍മിച്ചതിനാലാണ് കുഷാക്കിനെ ഈ ശ്രേണിയില്‍ തന്നെ ഇത്രയും കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യ 2.0 പ്രോജക്‌ടിന്റെ ഭാഗമായി സ്‌കോഡ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ കാറാണ്‌ കുഷാഖ്‌.  സംസ്‍കൃതത്തിലെ കുഷാക് എന്ന വാക്കാണ് ഈ പേരിന് ആധാരം. രാജാവ്, ചക്രവർത്തി എന്നൊക്കെയാണ് ഈ പേരിന്‍റെ അർത്ഥം. ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് കൊറിയൻ ആധിപത്യമുള്ള മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് യൂറോപ്പിന്റെ കരുത്ത് കാട്ടാൻ കുഷാഖ് എത്തിയത്. കുഷാഖിന്‍റെ മുഖ്യ ലക്ഷ്യം തന്നെ നിലവിലെ വമ്പന്മാരായ ക്രെറ്റയെയും സെൽറ്റോസിനെയും മലര്‍ത്തിയടിക്കുക എന്നതാണ്.  അതുകൊണ്ടു തന്നെ ഈ വർഷം എസ്‌യുവിയുടെ കുറഞ്ഞത് 50,000 യൂണിറ്റുകൾ എങ്കിലും വിറ്റഴിക്കാനാണ് സ്കോഡ പദ്ധതിയിട്ടിരിക്കുന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. 

ഡീസൽ ഒഴിവാക്കി രണ്ട്​ പെട്രോൾ എഞ്ചിനുകളുമായാണ്​ വാഹനം വിപണിയിലെത്തിയത്​. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടി‌എസ്‌ഐ, 1.5 ലിറ്റർ നാല് സിലിണ്ടർ ടി‌എസ്‌ഐ എന്നീ എഞ്ചിനുകളാണ് വാഹനത്തിന്‍റെ ഹൃദയങ്ങള്‍. ആദ്യത്തേത് 113 ബിഎച്ച്പി കരുത്തുള്ളതാണ്​. രണ്ടാമത്തേത് 147 ബിഎച്ച്പി കരുത്ത് ഉത്​പാദിപ്പിക്കും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും (1.0-ലിറ്റർ ടിഎസ്ഐ) 7 സ്പീഡ് ഡിഎസ്‍ജിയും (1.5 ലിറ്റർ ടിഎസ്ഐ) ഉൾപ്പെടും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios