പോളീഷ് റാലി ഡ്രൈവറായ മിക്കോ മാർസിക് തൻ്റെ സ്വകാര്യ സ്കോഡ സൂപ്പർബ് ഡീസൽ കാറിൽ ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു. ഫുൾ ടാങ്ക് ഡീസൽ ഉപയോഗിച്ച് 2,831 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
പല വാഹന നിർമ്മാണ കമ്പനികളും ഡീസൽ എഞ്ചിനുകൾ ഉപേക്ഷിക്കുകയാണ്. പെട്രോൾ, സിഎൻജി വാഹനങ്ങളിൽ നിന്ന് ഹൈബ്രിഡ് വാഹനങ്ങളിലേക്ക് ആളുകൾ മാറുന്നതാണ് ഇതിന് പ്രധാന കാരണം. എങ്കിലും ഡീസൽ എഞ്ചിനുകൾക്ക് പേരുകേട്ട ചില കമ്പനികളുണ്ട്. മെച്ചപ്പെട്ട ഇന്ധനക്ഷമത കാരണം യാത്ര താങ്ങാനാവുന്നതാക്കി മാറ്റുന്നു എന്നതാണ് ഡീസൽ എഞ്ചിനുകളുടെ ഒരു പ്രധാന നേട്ടം. ഫാബിയ ആർഎസ് റാലി2-ൽ സ്കോഡയ്ക്കായി 2025-ൽ യൂറോപ്യൻ റാലി ചാമ്പ്യൻഷിപ്പ് നേടിയ പോളിഷ് റാലി ഡ്രൈവർ മിക്കോ മാർസിക് ഇതിന് ഒരു പ്രധാന ഉദാഹരണമാണ്. ഈ നേട്ടം കൈവരിക്കാൻ മിക്കോ തന്റെ സ്വകാര്യ സ്കോഡ സൂപ്പർബ് ഡീസൽ ഉപയോഗിച്ചു.
ഫുൾ ടാങ്ക് ഡീസൽ ഉപയോഗിച്ച് ഈ കാ 2,831 കിലോമീറ്റർ സഞ്ചരിച്ചു എന്നതാണ് ശ്രദ്ധേയം. മിക്കോ മാർസിക് ഒറ്റത്തവണ ഇന്ധനം നിറച്ചുകൊണ്ട് ഈ ദൂരം പിന്നിട്ടു. ഒറ്റത്തവണ ഫുൾ ടാങ്ക് ഇന്ധനം ഉപയോഗിച്ച് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ഈ കാർ നേടി. കാറിന്‍റെ പവർട്രെയിനിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. സ്റ്റോക്ക് 66 ലിറ്റർ ഇന്ധന ടാങ്ക് പോലും അതേപടി തുടർന്നു. സ്‌പോർട്‌ലൈൻ വേരിയന്റിൽ നിന്നുള്ള കുറഞ്ഞ പ്രതിരോധശേഷിയുള്ള ടയറുകളും സസ്‌പെൻഷൻ സ്പ്രിംഗുകളും ഉള്ള 16 ഇഞ്ച് അലോയ് വീലുകൾ മാത്രമാണ് മാറ്റങ്ങൾ. ഇത് ഗ്രൗണ്ട് ക്ലിയറൻസ് 15 മില്ലീമീറ്റർ കുറച്ചു.
റൂട്ട് ജർമ്മനി - ഫ്രാൻസ് വഴി
പോളണ്ടിൽ നിന്ന് ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പിന്നീട് നെതർലാൻഡ്‌സ്, ബെൽജിയം, ജർമ്മനി വഴി മിക്കോ മാർസിക് തിരിച്ചുവന്നു. ഈ റൂട്ടിലെ താപനില കൂടുതലും തണുപ്പായിരുന്നു, ചിലപ്പോൾ ഒരുഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. സാധാരണ ഡീസൽ (പ്രീമിയം ഡീസൽ അല്ല) നിറച്ച 66 ലിറ്റർ ഇന്ധന ടാങ്ക് ഒറ്റ ചാർജിൽ 2,831 കിലോമീറ്റർ ഓടാൻ ഈ സ്‍കോഡ കാറിന് കഴിഞ്ഞു. അതായത് ലിറ്ററിന് 42.89 കിലോമീറ്റർ ഇന്ധനക്ഷമത ലഭിച്ചു.
മിക്ക സമയത്തും മണിക്കൂറിൽ 80 കിലോമീറ്റർ വേഗത മിക്കോ നിലനിർത്തിയിരുന്നു. തന്റെ സ്കോഡ സൂപ്പർബ് ഡീസൽ ഉപയോഗിച്ച് ഒരുതവണ ഇന്ധനം നിറച്ചാൽ തന്നെ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇപ്പോൾ, പ്രീമിയം ഡീസൽ ഉപയോഗിച്ച് തന്റെ സൂപ്പർബ് കാറിന്റെ ഒരു ടാങ്കിൽ 3,000 കിലോമീറ്റർ സഞ്ചരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. നീണ്ട കയറ്റങ്ങളും കുറഞ്ഞ താപനിലയും ഒഴിവാക്കുന്ന വിധത്തിൽ അദ്ദേഹം തന്റെ മുന്നോട്ടുള്ള യാത്ര ആസൂത്രണം ചെയ്യുന്നു.
148 bhp പവറും 360 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ 4-സിലിണ്ടർ ടർബോഡീസൽ എഞ്ചിനാണ് സ്കോഡ സൂപ്പർബിന് കരുത്തേകുന്നത്, 7-സ്പീഡ് ഡിഎസ്‍ജി, ഫ്രണ്ട്-വീൽ ഡ്രൈവ് (FWD) ലേഔട്ട് എന്നിവയുമായി ഇത് ജോടിയാക്കിയിരിക്കുന്നു. ഇതിന്റെ കർബ് ഭാരം 1,590 കിലോഗ്രാം ആയിരുന്നു.


