Asianet News MalayalamAsianet News Malayalam

ഓസ്‍ട്രേലിയന്‍ റോഡില്‍ ആ ഹിന്ദുസ്ഥാൻ വണ്ടി, തടഞ്ഞുനിര്‍ത്തിയ ഇന്ത്യക്കാരന്‍ പറഞ്ഞത്..!

ഓസ്‍ട്രേലിയയിലെ റോഡില്‍ ആ കാര്‍ തടഞ്ഞുനിര്‍ത്തിയതിനു ശേഷം ഇന്ത്യക്കാരന്‍ പറഞ്ഞ വാക്കുകള്‍ കേട്ട് അമ്പരന്ന് ഡ്രൈവര്‍

Story of Jamie Robinson the British man who drives Hindustan Ambassador taxi in Australia
Author
Sydney NSW, First Published Nov 15, 2021, 12:13 PM IST
  • Facebook
  • Twitter
  • Whatsapp

ന്ത്യന്‍ വാഹനപ്രേമികളുടെ ഗൃഹാതുരതയെ തൊട്ടുണര്‍ത്തുന്ന ഒരു ഐക്കണിക്ക് കാറാണ് ഹിന്ദുസ്ഥാൻ അംബാസഡർ (Hindustan Ambassador). ഹിന്ദുസ്ഥാന്‍ മോട്ടോഴ്‍സ് (Hindustan Motors) നിര്‍മ്മിച്ചിരുന്ന, രാജ്യം 'അംബി' (Amby Car)എന്ന് ഓമനപ്പേരിട്ട് വിളിച്ചിരുന്ന, ഇന്ത്യയുടെ ജനപ്രിയ വാഹനം. ഒരുകാലത്ത് ഇന്ത്യൻ റോഡുകൾ അടക്കിഭരിച്ചിരുന്നു അംബി (Amby). ഇന്ത്യയില്‍ നിര്‍മിച്ച ആദ്യകാല കാറുകളിലൊന്നായിരുന്നു ഹിന്ദുസ്ഥാന്‍ അംബാസഡര്‍ (Hindustan Ambassador). അതായത് മെയ്‍ക്ക് ഇന്ത്യ പദ്ധതിക്കുമൊക്കെ മുമ്പ് ഇന്ത്യയില്‍ പിറന്ന കാറായിരുന്നു അംബാസിഡര്‍. സ്വകാര്യ, വാണിജ്യ മേഖലയിലെ ഉപഭോക്താക്കള്‍ക്കിടയില്‍ ഒരുപോലെ ജനപ്രിയമായിരുന്നു അംബി. വർഷങ്ങളോളം രാഷ്ട്രീയ നേതാക്കളെയും മന്ത്രിമാരെയും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെയുമൊക്കെ കയറ്റിയിറക്കിയ മോഡല്‍. ബ്ലാക്ക് ആൻഡ് യെല്ലോ ക്യാബ് അല്ലെങ്കിൽ അംബാസഡറിന്റെ 'കാലി-പീലി' ടാക്സി പതിപ്പും ഒരു കാലത്ത് നമ്മുടെ റോഡുകളിൽ ഒരു സാധാരണ കാഴ്‍ചയായിരുന്നു. 

Story of Jamie Robinson the British man who drives Hindustan Ambassador taxi in Australia

ന്യൂജന്‍ കാറുകളുടെ വരവോടെ ഇപ്പോള്‍ അംബാസഡർ കാറുകള്‍ ഇന്ത്യൻ നിരത്തുകളിൽ നിന്നും പൂർണമായും തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. പക്ഷേ ഇപ്പോഴും രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഈ കാറിനെ മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന നിരവധി ഉദാഹരണങ്ങളും ഉടമകളുടെ കഥകളും ഉണ്ട്. എന്നാൽ, ഇന്ത്യന്‍ അംബിയെ വളരെയധികം സ്നേഹിക്കുന്ന ഒരു ബ്രിട്ടീഷുകാരന്‍റെ കഥയാണ് ഇവിടെ പറയാന്‍ പോകുന്നത്. ഓസ്‍ട്രേലിയയിലെ സിഡ്‍നിയില്‍ അംബാസിഡര്‍ ടാക്സിയായി ഓടിക്കുന്ന ജാമി റോബിൻസണിന്‍റെ കഥ ദിൻചക് ഖബാരെ എന്ന യൂട്യൂബ് ചാനലിനെ ഉദ്ദരിച്ച് കാര്‍ ടോഖാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Story of Jamie Robinson the British man who drives Hindustan Ambassador taxi in Australia

ഓസ്‌ട്രേലിയയിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് അംബാസഡർ ടാക്സി ഉടമയാണ് ജാമി റോബിൻസൺ.  ബ്രിട്ടീഷുകാരനായ ജാമി ഇപ്പോൾ ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്. ഇന്ത്യൻ സംസ്‌കാരത്തിലും പാചകരീതിയിലും തത്പരനായിരുന്ന അദ്ദേഹം ഇന്ത്യയിൽ യാത്ര ചെയ്യാൻ ഏറെ സമയം ചിലവഴിച്ചിരുന്നു. ഒരു ലണ്ടൻ ബ്ലാക്ക് ക്യാബ് ഉള്‍പ്പെടെ അദ്ദേഹത്തിന് ഒരു കൂട്ടം ക്യാബുകൾ ഉണ്ട് ജാമിക്ക്. പക്ഷേ ഈ കൂട്ടത്തില്‍ അദ്ദേഹത്തിന്‍റെ ഇഷ്‍ടാവഹനമാണ് ഈ ഇന്ത്യന്‍ അംബാസിഡര്‍.

Story of Jamie Robinson the British man who drives Hindustan Ambassador taxi in Australia

ജനപ്രിയ ടിവി ഷോയായ ടോപ്പ് ഗിയർ കണ്ടതിന് ശേഷമാണ് അംബാസഡറിനെ തന്‍റെ വാഹനങ്ങളിലേക്ക് ചേർക്കണമെന്ന മോഹം ഉദിച്ചതെന്ന് ജാമി പറയുന്നു. ടോപ്പ് ഗിയറിന്റെ എപ്പിസോഡുകളിലൊന്നിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടാക്സി കാറുകൾ തമ്മിലുള്ള ഓട്ടമത്സരം കണ്ട അദ്ദേഹം അംബാസഡറിന്‍റെ പ്രകടനത്തില്‍ ആകർഷിക്കപ്പെടുകയായിരുന്നു. ഓട്ടത്തിനിടെ മറ്റ് ക്യാബുകളെ അപേക്ഷിച്ച് അംബാസഡര്‍ വളരെയധികം വേറിട്ടുനില്‍ക്കുന്നതായി ജാമിക്ക് തോന്നി. അതുകൊണ്ടാണ് ഒരെണ്ണം വാങ്ങാൻ തീരുമാനിച്ചത്.  ചില നിയമപരമായ പ്രശ്‍നങ്ങൾ കാരണം ഓസ്‌ട്രേലിയയിലേക്ക് അംബാസഡറെ ഇറക്കുമതി ചെയ്യാൻ ജാമിക്ക് കഴിഞ്ഞില്ലെന്ന് വീഡിയോ പറയുന്നു. അതുകൊണ്ടുതന്നെ  ഇന്ത്യയിൽ നിന്ന് പഴയ ഒരു അംബാസിഡറിനെ പാര്‍ട്‍സുകളായി കൊണ്ടുവന്ന് ഓസ്‌ട്രേലിയയിൽ വച്ച് കാർ അസംബിൾ ചെയ്യുകയായിരുന്നു അദ്ദേഹം. 

Story of Jamie Robinson the British man who drives Hindustan Ambassador taxi in Australia

ഇന്ത്യയിലെ ടാക്സി ക്യാബുകളിൽ ഉപയോഗിക്കുന്ന നിറമായ മഞ്ഞ, കറുപ്പ് നിറങ്ങളിലാണ് ഈ ഓസ്ട്രേലിയന്‍ ക്യാബിനും നല്‍കിയിരിക്കുന്നത്.  ജാമി തന്‍റെ പ്രിയപ്പെട്ട അംബാസഡര്‍ കാറിനെ 'ബോളിവുഡ് കാർ' എന്ന ഓമനപ്പേരിലാണ് വിളിക്കുന്നത്. പരമ്പരാഗത ഇന്ത്യൻ പുരാവസ്‍തുക്കൾ കൊണ്ട് കാറിനെ അദ്ദേഹം അലങ്കരിച്ചിരിക്കുന്നു.  ഈ വസ്‍തുക്കളെല്ലാം അദ്ദേഹം ഇന്ത്യയിൽ സഞ്ചരിക്കുമ്പോൾ വാങ്ങിയതാണ്. നിലവിൽ ടാക്സിയായി ഉപയോഗിക്കുന്ന ഈ കാറിനെ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രത്യേക പരിപാടികൾക്കായി വാടകയ്‌ക്ക് എടുക്കുന്നുണ്ടെന്നും ജാമി റോബിൻസൺ പറയുന്നു.

Story of Jamie Robinson the British man who drives Hindustan Ambassador taxi in Australia

ഓസ്ട്രേലിയന്‍ റോഡില്‍ വാഹനം കണ്ടതിനെ തുടർന്ന് പലരും തടഞ്ഞുനിർത്തി കാറിനെക്കുറിച്ച് ചോദിച്ചതായും ജാമി പറയുന്നു. ഇന്ത്യക്കാരിയിരുന്നു ഇതില്‍ ഭൂരഭാഗവും. ഒരിക്കൽ നടുറോഡില്‍ ജാമിയെ തടഞ്ഞുനിർത്തിയ ഒരു ഇന്ത്യക്കാരൻ കാര്‍ വില്‍ക്കാന്‍ ജാമിയെ നിര്‍ബന്ധിച്ചുവത്രെ. ഓസ്‌ട്രേലിയയിലേക്ക് വന്നതിന് ശേഷം കഴിഞ്ഞ 20 വർഷമായി ഒരു അംബാസഡര്‍ കാര്‍ താന്‍ കണ്ടിട്ടേയില്ലെന്നും ഈ കാര്‍ എന്തായാലും തനിക്ക് വേണമെന്നും ആയിരുന്നു ആ ഇന്ത്യക്കാരന്‍റെ ആവശ്യം. എന്നാല്‍ ജാമി സമ്മതിച്ചില്ല. ഹിന്ദുസ്ഥാൻ അംബാസഡറിന് തന്‍റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ടെന്നും അത് വിൽക്കാൻ ആലോചിക്കുന്നേയില്ലെന്നും ജാമി വ്യക്തമാക്കുന്നു. കൊൽക്കത്തയില്‍ ടാക്സിയായി ഓടിയിരുന്ന മറ്റൊരു അംബാസിഡറിനെക്കൂടി തന്‍റെ വാഹനങ്ങളില്‍ ചേർക്കാനും ജാമിക്ക് പദ്ധതിയുണ്ട്.

അതേസമയം ഇന്ത്യയുടെ സ്വന്തം ഹിന്ദുസ്ഥാന്‍ അംബാസഡറിനെപ്പറ്റി വീണ്ടും പറയുകയാണെങ്കില്‍ 1958 മുതൽ 2014 വരെ നിർമ്മാണത്തിലുണ്ടായിരുന്നു ഈ ഐക്കണിക്ക് മോഡല്‍. 1950കളുടെ അവസാനത്തില്‍, പശ്ചിമ ബംഗാളിലെ ഉത്തര്‍പരയിലെ ഫാക്ടറിയിലായിരുന്നു ആദ്യ അംബാസിഡറ്‍ കാറിന്‍റെ പിറവി.  ബ്രിട്ടനില്‍ നിര്‍മ്മിച്ചിരുന്ന ബ്രിട്ടീഷ് ഓക്സ്ഫോര്‍ഡ് 3 സീരീസിന്‍റെ ചുവടുപിടിച്ചായിരുന്നു ഹിന്ദുസ്ഥാന്‍ മോട്ടോഴ്‍സ് ആദ്യ അംബാസിഡര്‍ നിര്‍മ്മിക്കുന്നത്.   അംബാസിഡറിന്‍റെ ഏറ്റവും വലിയ ഉപഭോക്താക്കളായിരുന്ന ഇന്ത്യന്‍ സര്‍ക്കാരിന് തന്നെയായിരുന്നു ഹിന്ദുസ്ഥാന്‍ മോട്ടോഴ്‍സിന്‍റെ സിംഹഭാഗം ഓഹരിയും.

Story of Jamie Robinson the British man who drives Hindustan Ambassador taxi in Australia

1960നും 70നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് അംബാസഡർ കാറുകള്‍ ഇന്ത്യൻ നിരത്തുകൾ കീഴടക്കുന്നത്. വൈകാതെ അംബാസഡർ ഒരു കാർ എന്നതിലുപരി ഇന്ത്യക്കാരുടെ വികാരമായി മാറി. ഇന്ത്യയിലെ സാധാരണക്കാരൻ മുതൽ പ്രധാനമന്ത്രി വരെയുള്ളവരുടെ വാഹനം. ബിബിസിയുടെ പ്രശസ്‍തമായ പരമ്പര ടോപ് ഗിയറിന്‍റെ ബെസ്റ്റ് ടാക്സി അവാര്‍ഡ് നേടിയ അംബി ഇന്ത്യയുടെ നഗരജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു. കാലക്രമേണ, ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് കാറിൽ നിരവധി മാറ്റങ്ങൾ വരുത്തുകയും ആധുനിക സവിശേഷതകൾ പോലും അതിൽ ഉൾപ്പെടുത്തുകയും ചെയ്‍തിരുന്നു. പക്ഷേ മാരുതിയുടെ വരവോടെയും ആഗോളവല്‍ക്കരണത്തെ തുടര്‍ന്ന് നിരത്തുകള്‍ കീഴടക്കിയ മറ്റു നിരവധി വിദേശ മോഡലുകളോടും മത്സരിക്കാനാവാതെ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് 2014-ൽ അവരുടെ പ്രൊഡക്ഷൻ പ്ലാന്റ് അടച്ചുപൂട്ടി. അതോടെ അംബിയുടെ യാത്രകള്‍ക്കും അന്ത്യമാകുകയായിരുന്നു.

Story of Jamie Robinson the British man who drives Hindustan Ambassador taxi in Australia

അംബാസിഡറിനെപ്പറ്റി ഈ കാര്യങ്ങള്‍ നിങ്ങള്‍ അറിയുമോ? 

Follow Us:
Download App:
  • android
  • ios