രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള (ഇവി) പരിവർത്തനം വൻതോതിൽ വർദ്ധിപ്പിക്കാൻ കഴിയുന്ന ഒരു പദ്ധതിയാണ് ഇതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു
ഇവികളും ബാറ്ററികളും നിർമ്മിക്കുന്നതിനായി ഇന്ത്യയിലെ മാരുതി സുസുക്കി (India Maruti Suzuki) ഫാക്ടറിയിലേക്ക് 1.3 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ജാപ്പനീസ് (Japanese) വാഹന ബ്രാന്‍ഡായ സുസുക്കി മോട്ടോർ (Suzuki Motor) പദ്ധതിയിടുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള (ഇവി) പരിവർത്തനം വൻതോതിൽ വർദ്ധിപ്പിക്കാൻ കഴിയുന്ന ഒരു പദ്ധതിയാണ് ഇതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളാണ് മാരുതി സുസുക്കി. അതുകൊണ്ടുതന്നെ ഇവി മേഖലയിലേക്കുള്ള കമ്പനിയുടെ പ്രവേശനം ഇവിടെ താങ്ങാനാവുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന പാസഞ്ചർ വാഹനങ്ങളുടെ സാധ്യതകള്‍ വർദ്ധിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ
വരും കാലങ്ങളിൽ ഉയർന്നേക്കാവുന്ന പ്രാദേശിക ഡിമാൻഡ് നിറവേറ്റുന്നതിനായി ഇവികളുടെ അടിത്തറയായി സുസുക്കി മോട്ടോർ ഇന്ത്യയെ സ്ഥാപിച്ചേക്കുമെന്ന് ജാപ്പനീസ് മാധ്യമങ്ങളിലെ റിപ്പോർട്ടുകളെ പരാമർശിച്ച് റോയിട്ടേഴ്‌സും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോയും റിപ്പോര്‍ട്ട് ചെയ്യുന്നു. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ കെനിച്ചി അയുകാവ, ഗുജറാത്തിലെ സുസുക്കി പ്ലാന്റ് ഒരു ഇവി ഹബ്ബായി വികസിപ്പിക്കാൻ കഴിയുമെന്ന് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.
നിലവിൽ ഇന്ത്യൻ ഇവി ഇടം ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങളാണ് നിയന്ത്രിക്കുന്നത്. ഇലക്‌ട്രിക് കാർ മേഖലയിൽ ധാരാളം ഓപ്ഷനുകൾ ഉണ്ടെങ്കിലും, ഏതാണ്ട് ഒരു കോടി രൂപയോ അതിൽ കൂടുതലോ വിലയുള്ള ലക്ഷ്വറി സെഗ്‌മെന്റിലാണ് ഇവയെല്ലാം. നെക്‌സോൺ , ടിഗോർ ഇലക്ട്രിക് മോഡലുകൾക്കൊപ്പം 'താങ്ങാനാവുന്ന' ഇവി സ്‌പെയ്‌സിൽ ടാറ്റ മോട്ടോഴ്‌സിന് ഉറച്ച ധാരണയുണ്ട് . എംജി മോട്ടോർ, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികൾ രാജ്യത്തിന് കൂടുതൽ താങ്ങാനാവുന്ന ഇവി മോഡലുകൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, മാരുതി സുസുക്കി ഇതുവരെ അതിന്റെ പദ്ധതികളെക്കുറിച്ച് വ്യക്തത നല്‍കിയിരുന്നില്ല.
പൊന്‍വളയില്ല, പൊന്നാടയില്ല; പക്ഷേ അള്‍ട്ടോയെ ഹൃദയത്തോട് ചേര്‍ത്തത് 40ലക്ഷം മനുഷ്യര്‍!
മാരുതി സുസുക്കി വാഗൺആർ ഇലക്ട്രിക് മോഡൽ പരീക്ഷിക്കുന്നതിനെക്കുറിച്ച് നേരത്തെ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. അതിന്റെ യൂണിറ്റുകൾ ട്രയൽ റണ്ണിലും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വലിയ രീതിയില്‍ ഉല്‍പ്പാദനം നടത്താന്‍ കഴിയുമെന്ന് തോന്നുമ്പോൾ മാത്രമേ ഇവി രംഗത്തേക്ക് പ്രവേശിക്കൂ എന്ന് മാരുതി സുസുക്കി മുമ്പ് പറഞ്ഞിരുന്നു.
“പാസഞ്ചർ വാഹന വ്യവസായത്തിൽ മാരുതി സുസുക്കിയാണ് മുൻനിരയിലുള്ളത്, ഇവികളിൽ നേതൃസ്ഥാനം നേടാനാണ് ഇത് പൂർണ്ണമായും ഉദ്ദേശിക്കുന്നത്. എന്നാൽ ഉപഭോക്താക്കൾക്ക് അത് വാങ്ങാൻ കഴിയുന്ന സാഹചര്യങ്ങൾ വരുമ്പോൾ മാത്രമേ ഇന്ത്യയിൽ ഇവി വിപ്ലവം നടക്കൂ എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.. ” മാരുതി സുസുക്കി ഇന്ത്യയുടെ ചാരിമാൻ ആർ സി ഭാർഗവ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ വിൽക്കുന്നത് വിജയിക്കില്ലെന്നും ഭാർഗവ പറഞ്ഞിരുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഏതാനും വർഷങ്ങൾക്ക് മുമ്പ് ഡീസൽ എഞ്ചിനുകൾ ഉപേക്ഷിച്ച മാരുതി സുസുക്കി നിലവിൽ പെട്രോൾ, പെട്രോൾ-സിഎൻജി മോഡലുകൾ മാത്രമാണ് രാജ്യത്ത് വിൽക്കുന്നത്.
കസ്റ്റമർ കൺവീനിയൻസ് പാക്കേജുകൾ അവതരിപ്പിച്ച് മാരുതി സുസുക്കി
രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി (Maruti Suzuki) ഇന്ത്യയിലെ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ശ്രേണിക്കായി കസ്റ്റമർ കൺവീനിയൻസ് പാക്കേജുകളുടെ (CCP) ഒരു ശ്രേണി അവതരിപ്പിച്ചതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് സാധുതയുള്ള മൊത്തം മൂന്ന് പാക്കേജ് ഓപ്ഷനുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
സിയാസുമായി മാരുതി കുതികുതിക്കുന്നു, ആറുവര്‍ഷത്തിനിടെ വിറ്റത് മൂന്നുലക്ഷം
മൂന്ന് പാക്കേജ് ഓപ്ഷനുകളിൽ CCP ഹൈഡ്രോ, CCP ഇന്ധനം, CCP പ്ലസ് എന്നിവ ഉൾപ്പെടുന്നു. സിസിപി ഹൈഡ്രോയിൽ എഞ്ചിനിലേക്ക് വെള്ളം കയറുന്നത് കാരണം അറ്റകുറ്റപ്പണികൾക്കുള്ള കവറേജ് ഉൾപ്പെടുന്നു, അതേസമയം മോശം ഇന്ധന ഗുണനിലവാരം കാരണം അറ്റകുറ്റപ്പണികൾക്കുള്ള കവറേജ് സിസിപി ഫ്യൂവലിൽ ഉൾപ്പെടുന്നു. മറുവശത്ത്, മുകളിൽ പറഞ്ഞ രണ്ട് പ്രശ്‌നങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുള്ള കവറേജ് CCP പ്ലസിൽ ഉൾപ്പെടുന്നു.
നിലവിൽ സ്റ്റാൻഡേർഡ് വാറന്റിയോ വിപുലീകൃത വാറന്റിയോ ഉള്ള ഉപഭോക്താക്കൾക്ക് മാത്രമേ CCP ഓപ്ഷനുകൾ തിരഞ്ഞെടുക്കാനാകൂ എന്നും മാരുതി കൂട്ടിച്ചേർത്തു. ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉപഭോക്താക്കൾക്ക് ഇത് വാങ്ങാം എന്നാണ് റിപ്പോര്‍ട്ടുകള്‍.
