വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു 

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ കഴിഞ്ഞമാസം 31ന് പുതിയ തമിഴ് സിനിമയുടെ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തി സർവീസ് നടത്തിയ ബസ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ചെങ്ങന്നൂർ ഡിപ്പായിലെ ഡ്രൈവർ കം കണ്ടക്ടരായ ദീപു പിള്ളയെ ആണ് അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തത്.

ചെങ്ങന്നൂരിൽ നിന്നും പാലക്കാട് നടത്തിയ സർവീസിലാണ്. വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തിയത്. ഈ ബസ്സിനുള്ളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കൂടുതൽ ജീവനക്കാർക്ക് ഇതിൽ പങ്കാളിത്തം ഉണ്ടെന്ന് കണ്ടാൽ അവരെ സസ്പെൻഡ് ചെയ്യുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Read more:  കേരളീയം പോലുള്ള ആഘോഷപരിപാടികളേക്കാൻ മനുഷ്യന്‍റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടത്,വിമര്‍ശനവുമായി കോടതി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം