Asianet News MalayalamAsianet News Malayalam

സുരക്ഷയ്ക്ക് തന്നെ ഏറ്റവും പ്രാധാന്യം, ആറ് എയർബാഗുകൾ അടക്കം സംവിധാനങ്ങൾ; ടാറ്റയുടെ ആൾട്രോസ് റേസർ

ആൾട്രോസ് റേസർ ഓട്ടോമാറ്റിക് വേരിയൻ്റ് ഉടൻ തന്നെ മോഡൽ ലൈനപ്പിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ നെക്‌സോൺ പെട്രോളിനൊപ്പം ലഭ്യമായ 7-സ്പീഡ് ഡിസിഎ ട്രാൻസ്മിഷനിൽ ഇത് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

Tata Altroz Racer with 6 air bags Price and Features
Author
First Published Jun 17, 2024, 1:30 AM IST

പ്രമുഖ തദ്ദേശീയ വാഹന നിർമ്മാതാക്കളായ ടാറ്റയിൽ നിന്നുള്ള ഏറ്റവും പുതിയ ഓഫറാണ് ടാറ്റ ആൾട്രോസ് റേസർ. ഇത് പ്രധാനമായും ഹാച്ച്ബാക്കിൻ്റെ സ്പോർട്ടിയർ വേരിയൻ്റാണ്. കൂടുതൽ ശക്തമായ 120 ബിഎച്ച്പി, 1.2 എൽ, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ഫീച്ചർ ചെയ്യുന്നു. 6-സ്പീഡ് മാനുവൽ ഗിയർബോക്സാണ് സ്റ്റാൻഡേർഡായി ഈ മോഡൽ വരുന്നത്.

ആൾട്രോസ് റേസർ ഓട്ടോമാറ്റിക് വേരിയൻ്റ് ഉടൻ തന്നെ മോഡൽ ലൈനപ്പിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ നെക്‌സോൺ പെട്രോളിനൊപ്പം ലഭ്യമായ 7-സ്പീഡ് ഡിസിഎ ട്രാൻസ്മിഷനിൽ ഇത് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.  ടാറ്റ ആൾട്രോസ് റേസറിൻ്റെ രൂപകൽപ്പന സാധാരണ മോഡലിൽ നിന്ന് അൽപ്പം വ്യത്യസ്തമാണ്. ഫ്രണ്ട് ഫെൻഡറുകളിൽ 'റേസർ' ബാഡ്‌ജിംഗും ബോണറ്റിലും മേൽക്കൂരയിലും വെളുത്ത റേസിംഗ് സ്ട്രൈപ്പുകളോട് കൂടിയ കോൺട്രാസ്റ്റിംഗ് ബ്ലാക്ക് ഫിനിഷും, അൽപ്പം അപ്‌ഡേറ്റ് ചെയ്ത ഫ്രണ്ട് ഗ്രില്ലും ലഭിക്കും. മുകൾഭാഗം പൂർണ്ണമായും കറുപ്പിച്ചിരിക്കുന്നു. അവന്യൂ വൈറ്റ്, ആറ്റോമിക് ഓറഞ്ച്, പ്യുവർ ഗ്രേ എന്നീ മൂന്ന് നിറങ്ങളിലാണ് റേസർ എഡിഷൻ വാഗ്ദാനം ചെയ്യുന്നത്.

ടാറ്റ ആൾട്രോസ് റേസർ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പുതിയ 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വോയ്‌സ് അസിസ്റ്റഡ് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, സെഗ്‌മെൻ്റ്-ഫസ്റ്റ് വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. സെൻ്റർ കൺസോളിലെ ഗിയർ ലിവറിന് ചുറ്റുമുള്ള ചുവന്ന ഹൈലൈറ്റുകളും കോൺട്രാസ്റ്റ് സ്റ്റിച്ചിംഗോടുകൂടിയ പുതിയ ലെതറെറ്റ് അപ്ഹോൾസ്റ്ററിയുള്ള എസി വെൻ്റുകളും അതിൻ്റെ സ്പോർട്ടി രൂപത്തിന് മാറ്റുകൂട്ടുന്നു. ആൾട്രോസ് റേസർ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറായി ആറ് എയർബാഗുകൾ എന്നിവയും നൽകുന്നു.

കമ്പനിയിൽ നിന്നുള്ള മറ്റ് പുതിയ അപ്‌ഡേറ്റുകളിൽ, ടാറ്റയുടെ പഞ്ച് ഇവിയും നെക്‌സോൺ ഇവിയും ഭാരത് എൻസിഎപിക്ക് വിധേയമാക്കി. ഈ രണ്ട് മോഡലുകളും മികച്ച പ്രകടനം കാഴ്ചവച്ചു. ഈ  ഇലക്ട്രിക് എസ്‌യുവികൾ മുതിർന്നവർക്കും കുട്ടികൾക്കും യാത്ര ചെയ്യുന്നവരുടെ സംരക്ഷണത്തിനായി അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടി. 

വൈദ്യുതി ബിൽ വരുമ്പോൾ കുറവ് കണ്ടാൽ അത്ഭുതപ്പെടേണ്ട..! കാരണം വ്യക്തമാക്കി കെഎസ്ഇബി

അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്നത് 32.79 കിലോ സ്വർണം, വില 19.15 കോടി; രണ്ട് വനിതകൾ അറസ്റ്റിൽ

ഒറ്റ രൂപ കൊടുക്കല്ലേ..! കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന തട്ടിപ്പ്; പൊലീസിന്‍റെ മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios