മഹീന്ദ്രയയെയും ഹ്യുണ്ടായിയെയും മറികടന്ന് 2025 സെപ്റ്റംബറിൽ രണ്ടാം സ്ഥാനം നേടി ടാറ്റാ മോട്ടോഴ്സ്. 2024 സെപ്റ്റംബറിൽ 41,063 യൂണിറ്റുകളിൽ നിന്ന് 59,667 പാസഞ്ചർ വാഹനങ്ങൾ (ഇവികൾ ഉൾപ്പെടെ) വിറ്റഴിച്ചു, ഇത് 45% വാർഷിക വളർച്ച രേഖപ്പെടുത്തി.

2025 സെപ്റ്റംബറിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടായി മോട്ടോഴ്‌സ് ഇന്ത്യ എന്നിവയെ മറികടന്ന് ടാറ്റ മോട്ടോഴ്‌സ് രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളായി മാറി. 2024 സെപ്റ്റംബറിൽ 41,063 യൂണിറ്റുകളിൽ നിന്ന് 59,667 പാസഞ്ചർ വാഹനങ്ങൾ (ഇവികൾ ഉൾപ്പെടെ) വിറ്റഴിച്ചു, ഇത് 45% വാർഷിക വളർച്ച രേഖപ്പെടുത്തി. താരതമ്യപ്പെടുത്തുമ്പോൾ, അതിന്റെ മുഖ്യ എതിരാളികളായ മഹീന്ദ്രയും ഹ്യുണ്ടായിയും യഥാക്രമം 56,233 യൂണിറ്റുകളും 51,547 യൂണിറ്റുകളും വിൽക്കാൻ കഴിഞ്ഞു.

വാഹൻ പോർട്ടൽ ഡാറ്റ പ്രകാരം, ടാറ്റയുടെ പാസഞ്ചർ വാഹന രജിസ്ട്രേഷനുകൾ 39,709 യൂണിറ്റുകളാണ്. 33,960 യൂണിറ്റ് ഐസിഇയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളും 5,749 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങളും ഉൾപ്പെടെയുള്ള കണക്കാണിത്. മഹീന്ദ്രയും ഹ്യുണ്ടായിയും യഥാക്രമം 33,960 യൂണിറ്റുകളും 33,081 യൂണിറ്റുകളും രേഖപ്പെടുത്തി. 1,22,278 യൂണിറ്റുകളുടെ പാസഞ്ചർ വാഹന രജിസ്ട്രേഷനുമായി മാരുതി സുസുക്കി ഒന്നാം സ്ഥാനം നിലനിർത്തി.

ജിഎസ്‍ടി വിലക്കുറവും ഉത്സവകാല കിഴിവുകളും

നവരാത്രിയുടെ ആദ്യ ദിവസം ടാറ്റ മോട്ടോഴ്‌സ് 10,000 യൂണിറ്റിലധികം ഉപഭോക്താക്കൾക്ക് എത്തിച്ചു. ജിഎസ്ടി പരിഷ്കാരങ്ങളെത്തുടർന്ന്, ഐസിഇ-പവർ ടാറ്റ കാറുകളുടെ വില 1.55 ലക്ഷം രൂപ വരെ കുറച്ചു. . ടിയാഗോ, ആൾട്രോസ്, പഞ്ച്, നെക്‌സോൺ, കർവ്വ്, ഹാരിയർ, സഫാരി എന്നിവയ്ക്ക് യഥാക്രമം 75,000 രൂപ, 1.11 ലക്ഷം രൂപ, 81,000 രൂപ, 1.08 ലക്ഷം രൂപ, 1.55 ലക്ഷം രൂപ, 67,000 രൂപ, 1.44 ലക്ഷം രൂപ, 1.48 ലക്ഷം രൂപ എന്നിങ്ങനെയാണ് കുറച്ചത്.

കൂടാതെ, 2025 സെപ്റ്റംബറിൽ 65,000 രൂപ വരെ അധിക ഉത്സവ കിഴിവുകളും കമ്പനി വാഗ്‍ദാനം ചെയ്യുന്നു. അതായത്, ഈ ഉത്സവ സീസണിൽ ടാറ്റ കാറുകൾ വാങ്ങുന്നവർക്ക് കൂടുതൽ താങ്ങാനാവുന്ന വിലയിലാണ്. കഴിഞ്ഞ മാസത്തെ ടാറ്റാ മോട്ടോഴ്സിന്‍റെ വിൽപ്പന കണക്കുകൾ വിശദമായി അറിയാം. 

മോഡൽ- ജിഎസ്‍ടി വിലക്കുറവ് -ഉത്സവ ആനുകൂല്യം - ആകെ ലാഭം എന്ന ക്രമത്തിൽ

  • ടാറ്റാ ടിയഗോ 75,000 രൂപ 45,000 രൂപ 1.20 ലക്ഷം രൂപ
  • ടാറ്റാ ടിഗോർ 81,000 രൂപ 30,000 രൂപ 1.11 ലക്ഷം രൂപ
  • ടാറ്റാ പഞ്ച് 1.08 ലക്ഷം രൂപ 50,000 രൂപ 1.58 ലക്ഷം രൂപ
  • ടാറ്റാ ആൾട്രോസ് 1.11 ലക്ഷം രൂപ 65,000 രൂപ 1.76 ലക്ഷം രൂപ
  • ടാറ്റാ നെക്സൺ 1.55 ലക്ഷം രൂപ 45,000 രൂപ ₹2 ലക്ഷം
  • ടാറ്റാ കർവ്വ് 67,000 രൂപ 40,000 രൂപ 1.07 ലക്ഷം രൂപ
  • ടാറ്റാ ഹാരിയർ 1.44 ലക്ഷം രൂപ 50,000 രൂപ 1.94 ലക്ഷം രൂപ
  • ടാറ്റാ സഫാരി 1.48 ലക്ഷം രൂപ 50,000 രൂപ 1.98 ലക്ഷം രൂപ