ഈ വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ, ടാറ്റ മോട്ടോഴ്‌സ് അതിന്റെ നെക്‌സോൺ ഇവിയും ടിഗോർ ഇവിയും ഉൾപ്പെടെ ഏകദേശം 30,000 ഇലക്ട്രിക് കാറുകൾ വിറ്റു. 

2022ലെ ആദ്യ ഒമ്പത് മാസങ്ങളിളെ ഇലക്ട്രിക്ക് വാഹന വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഇന്ത്യയിലെ മറ്റെല്ലാ ഇവി നിർമ്മാതാക്കളേക്കാളും വില്‍പ്പന വര്‍ദ്ധിപ്പിച്ച് ടാറ്റ മോട്ടോഴ്‍സ്. നെക്‌സോൺ ഇവിയുടെയും ടൈഗർ ഇവിയുടെയും വിജയത്തിന്റെ അടിസ്ഥാനത്തിൽ, മുൻവർഷത്തെ അപേക്ഷിച്ച് 10 ശതമാനം വർധനയോടെ പാസഞ്ചർ ഇലക്ട്രിക് വാഹന വിഭാഗത്തിൽ തങ്ങളുടെ വിപണി വിഹിതം 90 ശതമാനമായി ഉയർത്തി. ടിയാഗോ ഇവി അടുത്ത വർഷം ആദ്യം പുറത്തിറങ്ങാനിരിക്കെ, വരും വർഷങ്ങളിൽ ഇവി സെഗ്‌മെന്റിൽ സമ്പൂർണ്ണ ആധിപത്യത്തിനായിട്ടാണ് ടാറ്റ മോട്ടോഴ്‌സിന്‍റെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ, ടാറ്റ മോട്ടോഴ്‌സ് അതിന്റെ നെക്‌സോൺ ഇവിയും ടിഗോർ ഇവിയും ഉൾപ്പെടെ ഏകദേശം 30,000 ഇലക്ട്രിക് കാറുകൾ വിറ്റു. കഴിഞ്ഞ വർഷം ഇന്ത്യയിൽ വിറ്റ എല്ലാ ഇവികളുടെയും ഇരട്ടിയാണ് ഇത്. ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹന ഉപഭോക്താക്കളുടെ ഒന്നാം നമ്പർ ചോയ്‌സായി ശക്തമായി തുടരുന്ന നെക്സോണ്‍ ഇവി ഇപ്പോൾ സെഗ്‌മെന്റിൽ 66 ശതമാനം വിപണി വിഹിതം സ്വന്തമാക്കിയിരിക്കുന്നു. നെക്‌സോൺ ഇവിയുടെ 21,997 യൂണിറ്റുകളാണ് ടാറ്റ ഈ വർഷം ഇതുവരെ വിറ്റഴിച്ചത്. 24 ശതമാനം വിപണി വിഹിതവുമായി 7,903 യൂണിറ്റുകളുമായി ടിഗോർ ഇവി രണ്ടാം സ്ഥാനത്താണ്.

"തീര്‍ന്നെന്ന് കരുതി, പക്ഷേ.."കണ്ണീരോടെ ആ കഥ പറഞ്ഞ് ടിയാഗോ ഉടമ, ടാറ്റയ്ക്ക് കയ്യടിച്ച് ജനം!

ഇവി സെഗ്‌മെന്റിൽ ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും അടുത്ത എതിരാളി ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോർ ആണ്. അതിന്റെ ഒരേയൊരു ഇലക്ട്രിക് കാറായ സെഡ്എസ് ഇവി ഉപയോഗിച്ച്, എംജി മോട്ടോറിന് ഏകദേശം ഏഴ് ശതമാനം വിപണി വിഹിതമുണ്ട്. എംജി മോട്ടോർ ഈ വർഷം ഇതുവരെ 2,418 യൂണിറ്റ് ഇലക്ട്രിക് എസ്‌യുവികൾ വിറ്റു. ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിലെ മികച്ച അഞ്ച് ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ അഞ്ചാം സ്ഥാനത്താണ് ഹ്യുണ്ടായ്. മൂന്നാം സ്ഥാനത്ത് മഹീന്ദ്രയും നാലാം സ്ഥാനത്ത് കിയയും ആണ് സ്ഥാനം പിടിച്ചിരിക്കുന്നത്. 

മൊത്തത്തിൽ, ഈ വർഷം ഇതുവരെ 30,000-ലധികം ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിലേക്ക് എത്തി. ടിയാഗോ ഇവി കൂടാതെ , ബിവൈഡി അറ്റോ 3, മഹീന്ദ്ര XUV400, ഹ്യുണ്ടായി അയോണിക്ക് 5 എന്നിവ ഉൾപ്പെടുന്ന മറ്റ് ചില ഇലക്ട്രിക് വാഹനങ്ങൾ ഉപഭോക്താക്കൾക്കായി വരുന്നുണ്ട്. ടാറ്റ നെക്‌സോൺ ഇവി മാക്‌സ് , കിയ ഇവി6, വോൾവോ എക്‌സ്‌സി40 റീചാർജ് എന്നിവയാണ് ഈ വർഷം പുറത്തിറക്കിയ പ്രധാന ഇവികളിൽ. 

 "ഒന്നല്ല.. രണ്ടല്ല.." ഈ സര്‍ക്കാരിനായി 1500 ബസുകളുടെ ഓ൪ഡ൪ കീശയിലാക്കി ടാറ്റ!