ടാറ്റ മോട്ടോർസ് കേരളത്തിൽ ഓണത്തോടനുബന്ധിച്ച് പാസഞ്ചർ, ഇലക്ട്രിക് വാഹനങ്ങൾക്ക് 2 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന ഓഫറിൽ മുൻഗണനാ ഡെലിവറിയും എളുപ്പത്തിലുള്ള ലോൺ സ്കീമുകളും ലഭ്യമാണ്.
ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ് കേരളത്തിനായി പ്രത്യേക ഓണം ഓഫറുകൾ ആരംഭിച്ചു. ഈ ഓഫർ കാലയളവ് സെപ്റ്റംബർ 30 വരെ നീണ്ട് നിൽക്കും. ഓണം ബുക്കിങ്ങുകൾക്ക് മുൻഗണനാ ഡെലിവറിയും പാസഞ്ചർ, ഇലക്ട്രിക് വാഹനങ്ങൾക്ക് 2,00,000 രൂപ വരെയുള്ള പ്രത്യേക ആനുകൂല്യങ്ങളുമാണ് ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നതെന്ന് കമ്പനി വാത്താക്കുറിപ്പിൽ അറിയിച്ചു.
ധനകാര്യ സ്ഥാപനങ്ങളുമൊത്ത് നിരവധി വായ്‍പ സ്‍കീമുകളും ടാറ്റ ലഭ്യമാക്കുന്നുണ്ട്. തുടക്കത്തിൽ കുറഞ്ഞ മാസ തവണ എന്ന രീതിയിലുള്ള ബലൂൺ സ്‌കീം, പടി പടിയായി മാസതവണ ഉയർത്താവുന്ന സ്റ്റെപ് അപ്പ് സ്‌കീം എന്നീ എളുപ്പത്തിലുള്ള ലോൺ സ്‍കീമുകൾ ഉപഭോക്താക്കൾക്ക് ഉപായോഗപ്പെടുത്താം. ലോ ഇ എം ഐ സ്‌കീമിൽ ആദ്യ മൂന്നുമാസം ലക്ഷത്തിന് വെറും 100 രൂപ മാസതവണയായി നൽകിയാൽ മതി. ഇവി കാറുടമകൾക്ക് ആക്സസറികൾ, എക്സ്റ്റെൻഡഡ് വാറന്റി, എ.എം.സി, സർവീസ് റിപയറുകൾ എന്നിവക്ക് ആകർഷകമായ ആറ് മാസ ഫൈനാൻസിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓണം ഓഫറിന്‍റെ ഭാഗമായി ടാറ്റയുടെ വിവിധ ഐസി.ഇ, ഇ വി മോഡലുകൾക്ക് ലഭ്യമാകുന്ന ഓഫറുകൾ വിശദമായി അറിയാം
ടാറ്റാ ടിയാഗോക്കും ടിഗോറിനും നെക്സണിനും 60,000 രൂപ വീതം, ഹാരിയറിനും സഫാരിക്കും 75,000 രൂപ വീതം, ആൾട്രോസ് 1,00,000 രൂപ, പഞ്ച് 65,000 രൂപ, കർവ് 40,000 രൂപ എന്നിങ്ങനെ ആണ് ഐസിഇ വാഹനങ്ങൾക്കുള്ള ഓഫറുകൾ. ടിയാഗോ ഇവി 1,00,000 രൂപ, നെക്‌സോൺ ഇവി, 1,00,000 രൂപ, കർവ് ഇവി 2,00,000 രൂപ, പഞ്ച് ഇവി 85,000 രൂപ എന്നീ ഓഫറുകൾ ഇ വി മോഡലുകൾക്കും നൽകിയിയിട്ടുണ്ട്. ഈ ഓഫറുകളിൽ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, ലോയൽറ്റി ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ടാറ്റ.ഇവി ഉടമകൾക്കുള്ള എക്സ്ക്ലൂസീവ് ലോയൽറ്റി ആനുകൂല്യങ്ങളുടെ ഭാഗമായി, നിലവിലുള്ള ടാറ്റ.ഇവി ഉപഭോക്താക്കൾക്ക് ഹാരിയർ ഇവി വാങ്ങുമ്പോൾ ഒരു ലക്ഷം രൂപയും കർവ് ഇവി വാങ്ങുമ്പോൾ 50,000 രൂപയും കുറച്ചുള്ള വിലക്ക് സ്വന്തമാക്കാം. വാങ്ങുന്ന സമയത്ത് നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ട് ആനുകൂല്യമായാണ് ഈ ഓഫർ ക്രമീകരിച്ചിരിക്കുന്നത്.
ടാറ്റ ഐ.സി.ഇ, ഇ.വി വാഹങ്ങൾ എറ്റവും സൗകര്യപ്രദമായി പരിപാലിക്കാനും സർവീസുകൾ നടത്താനും 62 നഗരങ്ങളിൽ 83 വർക്ക്ഷോപ്പുകളിലായി 1200 പാസഞ്ചർ വെഹിക്കിൾ ബേകളുമായി ടാറ്റ മോട്ടോഴ്സ് കേരളത്തിൽ ഉടനീളം സർവീസ് ടച്ച് പോയിന്റുകൾ വിപുലീകരിച്ചിട്ടുണ്ട്. 30 മിനിറ്റ് ദൂരത്തിൽ ഓടി എത്താൻ സാധിക്കും വിധമാണ് ഇവ ലൊക്കേറ്റ് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് കമ്പനി പറയുന്നു. വേഗത്തിലുള്ള പരിശോധനകൾക്കും സേവനത്തിനുമായി സെൻട്രൽ ഡയഗ്നോസ്റ്റിക്സ് കമാൻഡ് സെന്റർ വഴിയുള്ള തത്സമയ സാങ്കേതിക പിന്തുണയും ഒരുക്കിയിട്ടുണ്ട്. കൊച്ചിയിൽ ഒരു ഇവി ബാറ്ററി റിപ്പയർ സെന്‍ററും ടാറ്റക്ക് ഉണ്ട്. കൂടാതെ, ഡിജിറ്റലായി പ്രവർത്തനക്ഷമമാക്കിയ റോഡ്സൈഡ് അസിസ്റ്റൻസ് പ്രോഗ്രാം (നഗരങ്ങളിൽ 60 മിനിറ്റ്, ഹൈവേകളിൽ 90 മിനിറ്റ്) തത്സമയ ട്രാക്കിംഗും ഇൻഡസ്ട്രിയിലെ എറ്റവും മികച്ച ഓൺ-സൈറ്റ് റിപ്പയർ സൗകര്യങ്ങളും ടാറ്റ ഉറപ്പ് നൽകുന്നു.
കേരളം എപ്പോഴും ടാറ്റ മോട്ടോഴ്സിന് ഒരു സുപ്രധാന വിപണിയാണെന്ന് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ വിവേക് ശ്രീവത്സ പറഞ്ഞു. ഇവിടുത്തെ ഉപഭോക്താക്കൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് ഓണം. ക്യാഷ് ഓഫറുകൾ, എളുപ്പത്തിലുള്ള ഫിനാൻസിംഗ് ഓപ്ഷനുകൾ, മുൻഗണനാ ഡെലിവറികൾ എന്നിവ നൽകിയാണ് ഈ വർഷത്തെ ഓണം ഉത്സവ കാമ്പെയ്ൻ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . ടാറ്റ മോട്ടോഴ്സ് കേരളത്തിലുടനീളം അതിന്റെ സേവന ശൃംഖല വിപുലീകരിച്ച് വരികയാണ്. 83 വർക്ക്ഷോപ്പുകളിലായി 1200 പാസഞ്ചർ വെഹിക്കിൾ ബേ, ഒരു ഡെഡിക്കേറ്റഡ് ഇവി ബാറ്ററി റിപ്പയർ സെന്റർ, ട്രെയിനിങ് സെന്ററുകൾ, അഞ്ച് ടാറ്റ ഇവി സ്റ്റോറുകൾ എന്നീ സൗകര്യങ്ങൾ വികസിപ്പിച്ച് കൊണ്ട് ടാറ്റ മോട്ടോഴ്സിന്റെ ശൃംഖല വ്യാപിപ്പിച്ചു. തങ്ങളുടെ വിവിധങ്ങളായ ഉത്പന്നനിരയും ഓണത്തിനായി ഒരുക്കിയിരിക്കുന്ന ഈ വില്പന സൗകര്യങ്ങളും ഉപഭോക്താക്കളുമായുള്ള തങ്ങളുടെ വൈകാരിക ബന്ധം ശക്തിപ്പെടുത്തുമെന്നും കേരളത്തിന്‍റെ ഉത്സവ ആവേശം വർദ്ധിപ്പിക്കുമെന്നും വിശ്വസിക്കുന്നുവെന്നും വിവേക് ശ്രീവത്സ പറഞ്ഞു.
