ടാറ്റ മോട്ടോഴ്‌സ് പുതിയ ഇന്റര്‍സിറ്റി ബസ് ഷാസിയായ എല്‍പിഒ 1822 പുറത്തിറക്കി. ഫുള്‍എയര്‍ സസ്‌പെന്‍ഷന്‍, 220 എച്ച്പി കരുത്തുള്ള കമ്മിന്‍സ് എഞ്ചിന്‍ എന്നിവയുള്ള ഈ ഷാസി 36 മുതല്‍ 50 വരെ സീറ്റുകളുള്ള ബസുകളാക്കി മാറ്റാം.

ടാറ്റ മോട്ടോഴ്‌സ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് നൂതനമായ ഇന്റര്‍സിറ്റി പ്ലാറ്റ്‌ഫോമായ പുതിയ ടാറ്റ എല്‍പിഒ 1822 ബസ് ഷാസി പുറത്തിറക്കി. ദീര്‍ഘദൂര യാത്രാ ഗതാഗതത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന എല്‍പിഒ 1822 സുഖസൗകര്യങ്ങള്‍, പ്രകടനം, പ്രവര്‍ത്തനക്ഷമത എന്നിവയുമായി പൊതു യാത്രാ ഗതാഗതത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ ടാറ്റ മോട്ടോഴ്‌സ് വഹിച്ചുകൊണ്ടിരിക്കുന്ന നേതൃത്വത്തെ വീണ്ടും ഉറപ്പിക്കുന്നുവെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

യാത്രാ സുഖം

ഫുള്‍എയര്‍ സസ്‌പെന്‍ഷനിലൂടെയും കുറഞ്ഞ എന്‍വിഎച്ച് (ശബ്ദം, വിറയല്‍, കാഠിന്യം) ഗുണങ്ങളിലൂടെയും അസാധാരണമായ ഒരു യാത്രാനുഭവം നല്‍കുന്ന ടാറ്റ എല്‍പിഒ 1822 യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഒരുപോലെ ക്ഷീണമില്ലാത്ത യാത്ര ഉറപ്പാക്കുന്നു. 36 മുതല്‍ 50 സീറ്റര്‍ വരെയുള്ളവയാക്കി മാറ്റാന്‍ കഴിയുന്ന കോണ്‍ഫിഗറേഷനുകളും സ്ലീപ്പര്‍ ലേഔട്ടുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ടാറ്റ എല്‍പിഒ 1822 മികച്ച റൈഡ് നിലവാരം, കരുത്തുറ്റ എഞ്ചിനീയറിംഗ്, ബുദ്ധിപരമായ സവിശേഷതകള്‍ എന്നിവ സംയോജിപ്പിച്ച് സമാനതകളില്ലാത്ത മൂല്യം നല്‍കുമെന്നും യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഫല്‍റ്റ് ഉടമകള്‍ക്കും സുഖസൗകര്യങ്ങള്‍ ഉയര്‍ത്തുകയും സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ലാഭക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും ടാറ്റ മോട്ടോഴ്‌സ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് വൈസ് പ്രസിഡന്റും കൊമേഴ്‌സ്യല്‍ പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് മേധാവിയുമായ ആനന്ദ് എസ് പറഞ്ഞു.

എഞ്ചിൻ

എല്‍പിഒ 1822 ന് കരുത്ത് പകരുന്നത് 5.6 ലിറ്റര്‍ കമ്മിന്‍സ് ഡീസല്‍ എഞ്ചിനാണ്. ഈ എഞ്ചിൻ 220 എച്ച്പി കരുത്തും 925 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഉയര്‍ന്ന പ്രകടനവും ഇന്ധനക്ഷമതയും സന്തുലിതമാക്കുന്ന ഒരു പവര്‍ട്രെയിന്‍ ആണിത്. മികച്ച ഇന്‍ക്ലാസ് സുരക്ഷ, സുഖസൗകര്യങ്ങള്‍, യാത്രാനുഭവം എന്നിവ പ്രദാനം ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്രീമിയം ഇന്റര്‍സിറ്റി ബസായ ടാറ്റ മാഗ്‌ന കോച്ചിന്റെ അടിസ്ഥാനമായും ചേസിസ് പ്രവര്‍ത്തിക്കുന്നു.

ടാറ്റ മോട്ടോഴ്‌സിന്റെ അടുത്ത തലമുറ കണക്റ്റഡ് വെഹിക്കിള്‍ പ്ലാറ്റ്‌ഫോമായ ഫല്‍റ്റ് എഡ്‍ജിലേക്കുള്ള നാല് വര്‍ഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനോടെയാണ് എല്‍പിഒ 1822 വരുന്നത്. തത്സമയം തകരാറുകൾ കണ്ടെത്തല്‍, പരിപാലനം, ഡാറ്റാധിഷ്‍ഠിത ഫല്‍റ്റ് ഒപ്റ്റിമൈസേഷന്‍ എന്നിവയിലൂടെ ഓപ്പറേറ്റര്‍മാരെ ശാക്തീകരിക്കുന്ന ഫല്‍റ്റ് എഡ്‍ജ് അവരുടെ ബിസിനസ് കൂടുതല്‍ മികച്ചതും ലാഭകരവുമാക്കുന്നു.

ഡീസല്‍, സിഎന്‍ജി, എല്‍എന്‍ജി, ഇലക്ട്രിക് പവര്‍ട്രെയിനുകള്‍ എന്നിവയുള്‍പ്പെടെ ഒമ്പത് മുതല്‍ 55 സീറ്റര്‍ വരെയുള്ള മോഡലുകള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ ഒരു ഉല്‍പ്പന്ന നിരയിലൂടെ, ഭാവിയില്‍ ഉപയോഗിക്കാന്‍ തയ്യാറായ സഞ്ചാര പരിഹാരങ്ങള്‍ നല്‍കുന്നതില്‍ ടാറ്റ മോട്ടോഴ്‌സ് നേതൃത്വം നല്‍കുന്നു. ഉറപ്പായ സര്‍വീസ് ടേണ്‍എറൗണ്ട്, യഥാര്‍ത്ഥ സ്‌പെയറുകള്‍, വാര്‍ഷിക അറ്റകുറ്റപ്പണി കരാറുകള്‍, 24മണിക്കൂര്‍ ബ്രേക്ക്ഡൗണ്‍ സഹായം എന്നിവ വാഗ്ദാനം ചെയ്യുന്നു. രാജ്യവ്യാപകമായി 4,500ലധികം വില്‍പ്പന, സേവന ടച്ച്‌പോയിന്റുകളുടെ ശക്തമായ പിന്തുണയോടെ ഇന്ത്യയുടെ യാത്രാ ഗതാഗത മേഖലയെ പരിവര്‍ത്തനം ചെയ്യുവാന്‍ ആഴത്തില്‍ പ്രതിജ്ഞാബദ്ധമാണെന്നും ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കുന്നു.