Asianet News MalayalamAsianet News Malayalam

Tata Motors : ഒടുവില്‍ ടാറ്റയ്ക്ക് മുന്നില്‍ ഹ്യുണ്ടായിയും വീണു, പതനം ഒരു ദശാബ്‍ദത്തിനിടെ ആദ്യം!

ഹ്യുണ്ടായിയെ പിന്തള്ളി ഇന്ത്യയിലെ രണ്ടാമത്തെ വലിയ യാത്രാ വാഹന നിർമ്മാതാക്കള്‍ എന്ന സ്ഥാനം സ്വന്തമാക്കി ടാറ്റ മോട്ടോഴ്‌സ്. ഒരു ദശാബ്‍ദത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയിലെ വില്‍പ്പന പട്ടികയിൽ നിന്നും ഹ്യുണ്ടായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുന്നത്

Tata Motors overtakes Hyundai in December 2021 and becomes 2nd Largest Carmaker in India
Author
Mumbai, First Published Jan 2, 2022, 12:59 PM IST
  • Facebook
  • Twitter
  • Whatsapp

2021 ഡിസംബര്‍ മാസത്തിലെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ വമ്പന്‍ നേട്ടവുമായി പ്രമുഖ ആഭ്യന്തര ടാറ്റാ മോട്ടോഴ്‍സ് (Tata Mors). ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിനെ (Hyundai Motors India) മറികടന്ന് ടാറ്റ മോട്ടോഴ്‌സ് (Tata Motors) ഇന്ത്യയിലെ രണ്ടാമത്തെ വലിയ യാത്രാ വാഹന നിർമ്മാതാക്കളായി മാറി എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ദശാബ്‍ദത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയിലെ വിൽപ്പനയുടെ കാര്യത്തിൽ മുൻനിര കാർ ബ്രാൻഡുകളുടെ പട്ടികയിൽ നിന്നും ഹ്യുണ്ടായ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.  

700 കോടി രൂപ മൂലധനം, ഇവി സബ്‌സിഡിയറി സ്ഥാപിച്ച് ടാറ്റ

മാത്രമല്ല, 2021 ഡിസംബറിൽ ടാറ്റ മോട്ടോഴ്‌സ് എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന രേഖപ്പെടുത്തുന്നത് ഒരു പതിറ്റാണ്ടിനിപ്പുറം ഇതാദ്യമാണ്. ഇതോടൊപ്പം, 2021 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ ഏറ്റവും ഉയർന്ന ത്രൈമാസ വിൽപ്പനയും ഏറ്റവും ഉയർന്ന വാർഷിക വിൽപ്പനയും ടാറ്റ റിപ്പോർട്ട് ചെയ്‍തു എന്നാണ് വിവരം. 

'ക്ഷ' വരച്ച് കൊറിയന്‍ കമ്പനി, വമ്പന്‍ നേട്ടവുമായി ടാറ്റ, ആകാംക്ഷയില്‍ വാഹനലോകം!

2021 ഡിസംബറിൽ ടാറ്റ മോട്ടോഴ്‌സ് 35300 കാറുകൾ വിറ്റപ്പോൾ ഹ്യുണ്ടിയി 32,312 യൂണിറ്റുകൾ ആണ് വിറ്റത്. അതായത് ആഭ്യന്തര വാഹന നിർമ്മാതാവ് കൊറിയൻ എതിരാളിയെ ഏകദേശം 3,000 യൂണിറ്റുകൾക്ക് മറികടന്നുവെന്ന് ചുരുക്കം. ഇത് ശ്രദ്ധേയമാണ്. കഴിഞ്ഞ പാദത്തിൽ ടാറ്റ മോട്ടോഴ്‌സ് 99,000 പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ചു. 3.31 ലക്ഷം യൂണിറ്റുകളുടെ വൻ വിൽപ്പനയോടെയാണ് കമ്പനി 2021 അവസാനിച്ചത്.

Tata Motors overtakes Hyundai in December 2021 and becomes 2nd Largest Carmaker in India

സെമി-കണ്ടക്ടർ പ്രതിസന്ധി കാരണം ഉൽപ്പാദനത്തിൽ കുറവുണ്ടായിട്ടും ഈ പാദത്തിൽ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹന വില്‍പ്പനയിലെ വളർച്ചാ യാത്ര തുടരുകയും നിരവധി പുതിയ നാഴികക്കല്ലുകൾ സ്ഥാപിക്കുകയും ചെയ്‍തു എന്ന് ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. ദശാബ്ദക്കാലത്തെ ഉയർന്ന ത്രൈമാസ, പ്രതിമാസ വിൽപ്പന- 2022 സാമ്പത്തിക വർഷത്തിന്റെ 3-ൽ 99,002 യൂണിറ്റുകളും (21 സാമ്പത്തിക വർഷത്തേക്കാൾ 44% വളർച്ച) ഡിസംബർ 21-ൽ 35,299 യൂണിറ്റുകളും (ഡിസം'20-നെ അപേക്ഷിച്ച് 50% വളർച്ച) രേഖപ്പെടുത്തി. കൂടാതെ, കമ്പനി 3,31,178 യൂണിറ്റുകളുടെ (CY21) കലണ്ടർ വർഷ വിൽപ്പനയും രേഖപ്പെടുത്തി. പാസഞ്ചര്‍ വാഹന ബിസിനസ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിൽപ്പനയാണിത് എന്നും കമ്പനി പറയുന്നു.

ഈ വണ്ടി വാങ്ങാന്‍ എത്തുന്നവര്‍ മടങ്ങുക മറ്റൊരു കിടിലന്‍ വണ്ടിയുമായി, കാരണം ഇതാണ്!

പുതുതായി പുറത്തിറക്കിയ പഞ്ച് മൈക്രോ എസ്‌യുവിക്ക് വാങ്ങുന്നവരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ടാറ്റ മോട്ടോഴ്‌സ് പറഞ്ഞു. അതോടൊപ്പം, കമ്പനിയുടെ ഇലക്ട്രിക് വാഹന മോഡലുകൾക്കും വൻ ഡിമാൻഡ് രേഖപ്പെടുത്തി. 222 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 5,592 ഇലക്ട്രിക് വാഹനങ്ങളും 2022 സാമ്പത്തിക വർഷത്തിന്റെ കഴിഞ്ഞ 9 മാസങ്ങളിൽ 10,000 യൂണിറ്റുകളുമാണ് കമ്പനി വിറ്റഴിച്ചത്. 2021 ഡിസംബറിൽ കമ്പനി 2,255 ഇലക്ട്രിക് വാഹനങ്ങൾ വിറ്റു.

Tata Motors overtakes Hyundai in December 2021 and becomes 2nd Largest Carmaker in India

എന്നാല്‍ ഹ്യുണ്ടായ് ഇന്ത്യ അർദ്ധചാലക ചിപ്പുകളുടെ വലിയ ക്ഷാമം നേരിടുന്നുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ കഴിഞ്ഞ കുറച്ച് മാസങ്ങളായി 'നോ പ്രൊഡക്ഷൻ ഡേ' ആചരിക്കാൻ ബ്രാൻഡിനെ നിർബന്ധിതരാക്കി. അതേസമയം 2020 വർഷത്തെ വിൽപ്പന പ്രകടനത്തേക്കാൾ ആഭ്യന്തര വിപണിയിൽ 2021 സിവൈയിൽ 19.2 ശതമാനം വളർച്ചയാണ് എച്ച്എംഐഎൽ രേഖപ്പെടുത്തിയതെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ തരുൺ ഗാർഗ് പറഞ്ഞു. ഇന്റലിജന്റ് ടെക്‌നോളജി, ഇന്നൊവേഷൻ, സസ്‌റ്റൈനബിലിറ്റി എന്നിവയുടെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്‌മാർട്ട് മൊബിലിറ്റി സൊല്യൂഷനുകൾ അവതരിപ്പിക്കുന്നതിലൂടെ പഭോക്തൃ ആനന്ദം വർദ്ധിപ്പിക്കുന്നത് തുടരും എന്നും ഹ്യുണ്ടായി പറയുന്നു.

ഈ വണ്ടികള്‍ വാങ്ങാന്‍ കൂട്ടയടി, വാശിയോടെ കമ്പനികള്‍, എത്തുന്നത് 23 പുതിയ മോഡലുകള്‍!

2021 നവംബറിലും ടാറ്റ മോട്ടോഴ്‌സിന് വമ്പന്‍ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. 38 ശതമാനം വിൽപ്പന വളർച്ചയാണ് നവംബറില്‍ ടാറ്റയ്ക്ക് ലഭിച്ചത്. 2020 നവംബറിലെ 21,228 യൂണിറ്റുകളിൽ നിന്ന് 2021 നവംബറിൽ കമ്പനി 28,027 വാഹനങ്ങൾ വിറ്റു. അങ്ങനെ വില്‍പ്പനയില്‍ 32 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ EV വിൽപ്പന 324% വർദ്ധിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 413 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസം 1,751 EV-കൾ ടാറ്റ വിതരണം ചെയ്‍തു.

Tata Motors overtakes Hyundai in December 2021 and becomes 2nd Largest Carmaker in India

പാസഞ്ചർ വാഹന വിഭാഗത്തിൽ മാത്രമല്ല, വാണിജ്യ, പാസഞ്ചർ വാഹനങ്ങൾ ഉൾപ്പെടെ ടാറ്റ മോട്ടോഴ്‌സിന്റെ ആഭ്യന്തര വിൽപ്പനയിൽ 21% വാർഷിക വളർച്ചയും 2021 നവംബറില്‍  രേഖപ്പെടുത്തിയിരുന്നു. ടാറ്റയുടെ വാണിജ്യ വിഭാഗം പ്രതിവർഷം 15% വളർച്ച രേഖപ്പെടുത്തി. 2021 നവംബറിൽ കമ്പനി 32,254 വാണിജ്യ വാഹനങ്ങൾ വിറ്റഴിച്ചു, കഴിഞ്ഞ വർഷം ഇതേ മാസം 27,982 യൂണിറ്റുകൾ വിറ്റു.

അതേസമയം ഹ്യുണ്ടായ് മോട്ടോർ കമ്പനിക്ക് 2021 നവംബറില്‍ 24.18 ശതമാനം നെഗറ്റീവ് വളർച്ചയാണ് ലഭിച്ചത്. 2021 നവംബറിൽ കമ്പനി 37,001 യൂണിറ്റുകൾ വിറ്റു. 2020ല്‍ ഇതേ മാസത്തിൽ 48,800 യൂണിറ്റുകൾ ആണ് ഹ്യുണ്ടായി വിറ്റത്. 

 'പൊളിയാണ്' ടാറ്റ, ഒരുക്കുന്നത് വമ്പന്‍ വണ്ടി പൊളിക്കല്‍ കേന്ദ്രം!

Tata Motors overtakes Hyundai in December 2021 and becomes 2nd Largest Carmaker in India

Follow Us:
Download App:
  • android
  • ios