ഓരോ മോഡലിനും വേരിയന്റിനും അനുസരിച്ച് വര്‍ധന നിരക്കില്‍ വ്യത്യാസമുണ്ടാകും. വാണിജ്യ വാഹനങ്ങളുടെ എല്ലാ മോഡലുകളിലും ഈ വര്‍ധനവ് ബാധകമായിരിക്കും എന്നും ടാറ്റാ മോട്ടോഴ്സ് പറയുന്നു.

ന്ത്യയിലെ ഏറ്റവും വലിയ വാണിജ്യവാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോസ് തങ്ങളുടെ വാണിജ്യ വാഹനങ്ങളുടെ വില കൂട്ടാൻ ഒരുങ്ങുന്നു. ടാറ്റ വാണിജ്യ വാഹനങ്ങളുടെ നിരക്ക് വര്‍ധനവ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. രണ്ട് ശതമാനം വരെയാണ് വിലയില്‍ വര്‍ധനവുണ്ടാവുക. നിര്‍മാണച്ചിലവിലുണ്ടായിട്ടുള്ള വര്‍ധനവ് മറികടക്കുന്നതിനായാണ് നിരക്കുയര്‍ത്തുവാനുള്ള തീരുമാനം നടപ്പിലാക്കുന്നതെന്ന് കമ്പനി പറയുന്നു. ഓരോ മോഡലിനും വേരിയന്റിനും അനുസരിച്ച് വര്‍ധന നിരക്കില്‍ വ്യത്യാസമുണ്ടാകും. വാണിജ്യ വാഹനങ്ങളുടെ എല്ലാ മോഡലുകളിലും ഈ വര്‍ധനവ് ബാധകമായിരിക്കും എന്നും ടാറ്റാ മോട്ടോഴ്സ് പറയുന്നു.

അതേസമയം ടാറ്റയിൽ നിന്നുള്ള മറ്റ് വാർത്തകൾ പരിശോധിച്ചാൽ ടാറ്റ മോട്ടോഴ്‌സ്, രാജ്യത്തെ ഇലക്ട്രിക് വാഹന മോഡലുകളുടെ ശ്രേണിയിലെ വൈവിധ്യമാർന്ന വാഹനങ്ങൾക്ക് ആകർഷകമായ കിഴിവുകൾ നൽകി തരംഗമാകുന്നു. 2023-ൽ ഉൽപ്പാദിപ്പിക്കപ്പെട്ട കാറുകൾക്കാണ് കിഴിവുകൾ പ്രധാനമായും ലഭ്യമാകുന്നത്. നെക്സോൺ ഇവി, ടിയാഗോ ഇവി എന്നിവയുടെ ചില പുതിയ 2024 മോഡലുകളും കിഴിവുകളോടെ വാഗ്ദാനം ചെയ്യുന്നു. പുതുതായി ലോഞ്ച് ചെയ്‍ത ടാറ്റ പഞ്ച് ഇവിക്ക് പുറമെ ടാറ്റയുടെ എല്ലാ ഇവി മോഡലുകൾക്കും ഈ കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നു.

ടാറ്റ നെക്‌സോൺ ഇവി 
ടാറ്റ നെക്‌സോൺ ഇവി 50,000 രൂപ കിഴിവോടെ ലഭ്യമാണ്. നെക്‌സോൺ ഇവിയുടെ പുതിയ ഫേസ്‌ലിഫ്റ്റ് മോഡലിന് ഈ കിഴിവ് ബാധകമാണ്. എന്നിരുന്നാലും 2023-ൽ നിർമ്മിക്കുന്ന യൂണിറ്റുകൾക്ക് മാത്രമാണ് ഇത് ബാധകം. പുതിയ നെക്‌സോൺ ഇവിയുടെ 2024-ൽ നിർമ്മിച്ച യൂണിറ്റുകൾ 20,000 രൂപ കിഴിവിൽ ലഭ്യമാണ്. എന്നിരുന്നാലും, ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ ക്യാഷ് ഡിസ്‌കൗണ്ടുകളോ എക്‌സ്‌ചേഞ്ച് ബോണസോ വാഗ്ദാനം ചെയ്യുന്നില്ല.

പ്രീ-ഫേസ്‌ലിഫ്റ്റ് നെക്‌സോൺ ഇവി 
ടാറ്റ നെക്‌സോൺ ഇവിയുടെ പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലിൻ്റെ വിറ്റഴിക്കാത്ത 2023 യൂണിറ്റുകൾ വൻ കിഴിവോടെയാണ് വാഗ്ദാനം ചെയ്യുന്നത്. നെക്‌സോൺ ഇവി പ്രൈം 2.30 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമായി ലഭ്യമാണ്. മറുവശത്ത്, നെക്‌സോൺ ഇവി മാക്‌സിന് 2.65 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും നൽകുന്നു. ഈ ഓഫറുകൾ സ്റ്റോക്ക് ലഭ്യതയ്ക്ക് വിധേയമാണ്.

ടാറ്റ ടിയാഗോ ഇ.വി 
ടാറ്റ ടിയാഗോ ഇവി 65,000 രൂപ വരെ കിഴിവോടെ ലഭ്യമാണ്. ടിയാഗോ ഇ.വി യുടെ 2023 യൂണിറ്റുകൾക്ക് 50,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും നൽകുന്നു. ഇതിന് വിരുദ്ധമായി, പുതിയ 2024 മോഡലുകൾക്ക് 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും നൽകുന്നു.

ടാറ്റ ടിഗോർ ഇ.വി 
2023-ൽ നിർമ്മിച്ച മോഡലുകളുടെ എല്ലാ വേരിയൻ്റുകളിലും 1.05 ലക്ഷം രൂപ വരെ മൊത്തം കിഴിവോടെയാണ് ടാറ്റ ടിഗോർ ഇവി വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 75,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു.

youtubevideo