ടാറ്റ മോട്ടോഴ്‌സ് 2021 ജനുവരി ഒന്നു മുതല്‍ ഈ വാഹന മോഡലുകളുടെ വില വര്‍ധിപ്പിക്കും

മുംബൈ: ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 2021 ജനുവരി ഒന്നു മുതല്‍ വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് അറിയിച്ചു.

നിര്‍മ്മാണ സാമഗ്രികളുടെയും മറ്റ് ചെലവുകളുടെയും കുത്തനെയുള്ള വില വര്‍ധന വിദേശ വിനിമയത്തിന്റെ ആഘാതവും ബിഎസ് 6 മാനദണ്ഡങ്ങളിലേക്കുള്ള മാറ്റവും വാഹന നിര്‍മ്മാണ ചെലവ് അടിക്കടി വര്‍ധിച്ചിപ്പിരിക്കുകയാണെന്നാണ് കമ്പനി പറയുന്നത്. ഈ വര്‍ധനയുമായി കമ്പനി ഇതുവരെ പ്രവര്‍ത്തിച്ചു വന്നെങ്കിലും ഇപ്പോള്‍ വിപണിയിലെ ട്രെന്‍ഡിനു വിധേയമായുള്ള വന്‍ വര്‍ധന താങ്ങാവുന്നതില്‍ ഏറെയാണെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഈ സാഹചര്യത്തില്‍ വിലവര്‍ധനയുടെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് പങ്കുവെക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ രീതിയിലാകും വിലകള്‍ പുനര്‍നിര്‍ണ്ണയിക്കുകയെന്നും കമ്പനി പറയുന്നു.

എം& എച്ച്‌സിവി, ഐ&എല്‍സിവി, എസ് സി വികളും ബസുകളും തുടങ്ങിയ ഉത്പന്നനിരയിലാകും വില വര്‍ധന. ഓരോ മോഡലിന്റെയും വേരിയന്റിന്റെയും ഇന്ധനത്തിന്റെ സ്വഭാവത്തിന്റെയും അടിസ്ഥാനത്തില്‍ വില വ്യത്യാസപ്പെടും. ഓരോ വിഭാഗത്തിലും ഉയര്‍ന്ന മൂല്യവും കുറഞ്ഞ ചെലവില്‍ ഉടമസ്ഥതാവകാശവും വാഹന ഉടമകള്‍ക്ക് ഉയര്‍ന്ന ലാഭ സാധ്യതയും തുടര്‍ന്നും നല്‍കും. എന്നാണ് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കുന്നത്.