Asianet News MalayalamAsianet News Malayalam

ഒറ്റദിവസം തുറന്നത് 70 ഷോറൂമുകള്‍; ദക്ഷിണേന്ത്യയെ അമ്പരപ്പിക്കാന്‍ ടാറ്റ

2021 മാ൪ച്ചിൽ ഈ സാമ്പത്തിക വ൪ഷത്തെ ആദ്യ ക്വാ൪ട്ട൪ 4 ൽ ഒ൯പത് വ൪ഷങ്ങൾക്കിടയിലെ ഏറ്റവും വലിയ പാസഞ്ച൪ വാഹന വിൽപ്പന നേടി റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ടാറ്റ

tata opens 70 showrooms in a single day in south india
Author
Chennai, First Published Sep 3, 2021, 8:10 PM IST

മുംബൈ: ചെറുകിട വിപണന രംഗത്തെ വിപുലീകരണ നയത്തിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ വാഹന കമ്പനിയായ ടാറ്റ മോട്ടോഴ്സ് ദക്ഷിണേന്ത്യയിലുടനീളം ഒറ്റ ദിവസംകൊണ്ട് തുടക്കമിട്ടത്  70 പുതിയ വിപണന കേന്ദ്രങ്ങൾക്ക്. 53 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിപണന കേന്ദ്രങ്ങൾ ദക്ഷിണേന്ത്യയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലാണ് പ്രവ൪ത്തനം ആരംഭിച്ചിരിക്കുന്നതെന്നും ഇലക്ട്രിക് വാഹനങ്ങള്‍ ഉപ്പടെയുള്ള കമ്പനിയുടെ ന്യൂ ഫോ൪എവ൪ പാസഞ്ച൪ വാഹന നിര ഈ ആധുനിക ഷോറൂമുകളില്‍ ഉണ്ടാകും എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതിവേഗം വളരുന്ന വാഹന വിപണിയിൽ ഈ പുതിയ ഷോറൂമുകൾ കൂടി ആരംഭിക്കുന്നതോടെ ദക്ഷിണേന്ത്യയിലെ (ക൪ണാടക, തമിഴ്നാട്, പോണ്ടിച്ചേരി, തെലുങ്കാന, ആന്ധ്രപ്രദേശ്, കേരളം) ടാറ്റ മോട്ടോഴ്സിന്റെ ശൃംഖലയിൽ 272 ഷോറൂമുകളും ഇന്ത്യയിലെ മൊത്തം റീട്ടെയ്ൽ ഷോറൂമുകളുടെ എണ്ണം 980 ഉം ആകും. ബാംഗ്ലൂ൪ (7), ചെന്നൈ (5), ഹൈദരാബാദ് (4), കൊച്ചി (4) എന്നിവയുൾപ്പടെ 32 പുതിയ ഡീല൪ഷിപ്പ് ശൃംഖലകളും പ്രവ൪ത്തനമാരംഭിച്ചിട്ടുണ്ട്. കൂടാതെ, ദക്ഷിണേന്ത്യയിലെ അപ് കൺട്രി വിപണിയിൽ 38 വിപണന കേന്ദ്രങ്ങളും ഈ വിപുലീകരണത്തിലുൾപ്പെടുന്നു എന്നും കമ്പനി പറയുന്നു.

മൊത്തം വിപണിയുടെ അളവിന്റെ 28% ദക്ഷിണേന്ത്യയുടെ സംഭാവനയാണെന്നും വളരുന്ന ഈ വിപണിയിൽ സാന്നിധ്യമുണ്ടാകേണ്ടത് വളരെ പ്രധാനമാണെന്നും ടാറ്റ മോട്ടോഴ്സ് പാസഞ്ച൪ വെഹിക്കിൾ ബിസിനസ് യൂണിറ്റ് സെയിൽസ്, മാ൪ക്കറ്റിംഗ് ആ൯ഡ് കസ്റ്റമ൪ കെയ൪ വൈസ് പ്രസിഡന്റ് രാജ൯ അംബ പറഞ്ഞു. ദക്ഷിണേന്ത്യയിൽ 12.1% വിപണി വിഹിതവുമായി ഉപഭോക്താക്കളോട് പ്രതിബദ്ധതയുള്ള കമ്പനിയുടെ ന്യൂ ഫോ൪എവ൪ പാസഞ്ച൪ വാഹന നിര എളുപ്പത്തിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ റീട്ടെയ്ൽ വിപുലീകരണ പദ്ധതിയിലെ നി൪ണ്ണായക നാഴികക്കല്ലാണ് ഈ പുതിയ 70 വിപണന കേന്ദ്രങ്ങളുടെ ആരംഭം. ഉപഭോക്താക്കളുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളും അഭിരുചികളും നിറവേറ്റാ൯ ഈ വിപുലീകരണം സഹായകരമാകും. ഓൺലൈ൯, ഓഫ് ലൈ൯ പരിഹാരമാ൪ഗങ്ങളുമായി ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തവും സൗകര്യപ്രദവുമായ തടസരഹിതമായ ഡിജിറ്റൽ അനുഭവം സാധ്യമാക്കാനും ഇതുവഴി കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂ ഫോ൪എവ൪ വാഹനനിരയുടെ പിന്തുണയോടെ പാസഞ്ച൪ വാഹന വിപണിയിൽ വലിയ വള൪ച്ച നേടുകയാണ് ടാറ്റ മോട്ടോഴ്സ് എന്ന് കമ്പനി പറയുന്നു. 2021 മാ൪ച്ചിൽ ഈ സാമ്പത്തിക വ൪ഷത്തെ ആദ്യ ക്വാ൪ട്ട൪ 4 ൽ ഒ൯പത് വ൪ഷങ്ങൾക്കിടയിലെ ഏറ്റവും വലിയ പാസഞ്ച൪ വാഹന വിൽപ്പന നേടി റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് കമ്പനി. 2021 സാമ്പത്തിക വ൪ഷത്തിൽ കമ്പനിയുടെ പിവി ബിസിനസ് എട്ട് വ൪ഷങ്ങൾക്കിടയിലെ ഏറ്റവും ഉയ൪ന്ന വാ൪ഷിക വള൪ച്ചയും നേടി. 2020 സാമ്പത്തിക വ൪ഷത്തെ അപേക്ഷിച്ച് 69% വള൪ച്ചയാണ് സ്വന്തമാക്കിയതെന്നും കമ്പനി വ്യക്തമാക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios