ഇപ്പോൾ, ടിയാഗോയുടെ മിഡ് XT വേരിയന്റിന് പുതിയ സവിശേഷതകള്‍ ലഭിക്കാൻ സാധ്യതയുണ്ട് എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനപ്രിയ മോഡലായ ടിയാഗോ ഏതാനും മാസങ്ങൾക്ക് മുമ്പ്, ടാറ്റ ടിയാഗോ നാല് ലക്ഷം ഉത്പാദന നാഴികക്കല്ല് എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. നിലവിൽ, ഹാച്ച്ബാക്ക് XE , XT, XT(O), XZ, XZ+ എന്നിവയിൽ ലഭ്യമാണ്. ഇപ്പോൾ, ടിയാഗോയുടെ മിഡ് XT വേരിയന്റിന് പുതിയ സവിശേഷതകള്‍ ലഭിക്കാൻ സാധ്യതയുണ്ട് എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാര്‍ വാങ്ങാന്‍ കാശില്ലേ? ഇതാ ആശ തീര്‍ക്കാന്‍ കിടിലന്‍ പദ്ധതിയുമായി ടാറ്റ!
XT ട്രിമ്മിന് 14 ഇഞ്ച് ഹൈപ്പർ-സ്റ്റൈൽ വീലുകൾ, ഒരു പിൻ പാഴ്സൽ ഷെൽഫ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, കോ-ഡ്രൈവർ വശത്ത് ഒരു വാനിറ്റി മിറർ, ബ്ലാക്ക്-ഔട്ട് ബി-പില്ലർ എന്നിവ പോലുള്ള അധിക സവിശേഷതകൾ ലഭിക്കും. ഈ മാസം ആദ്യം ടിയാഗോയ്ക്ക് 5,000 രൂപ വരെ വില വർദ്ധന ലഭിച്ചിരുന്നു. പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയാൽ എക്‌സ് ഷോറൂം വിലയിൽ നേരിയ വർധനയുണ്ടായേക്കും.
84 ബിഎച്ച്‌പിയും 113 എൻഎം ടോർക്കും സൃഷ്‍ടിക്കുന്ന 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ, പെട്രോൾ എഞ്ചിനാണ് ടാറ്റ ടിയാഗോയുടെ ഹൃദയം. അഞ്ച് സ്പീഡ് മാനുവലും എഎംടി യൂണിറ്റും ഈ മോട്ടോർ ഘടിപ്പിച്ചിരിക്കുന്നു. അതിന്‍റെ സിഎൻജി ബദലിൽ, അതേ മിൽ 72 ബിഎച്ച്പിയും 95 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. കൂടാതെ, ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നത് 26.49kmkg ഇന്ധനക്ഷമതയാണ്, ഇത് മാരുതി സുസുക്കി വാഗണ്‍ ആര്‍ സിഎന്‍ജി, ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10 നിയോസ് സിഎന്‍ജി എന്നിവയ്‌ക്കെതിരെ മത്സരിക്കുന്നു.
അതേസമയം ടിയാഗോ NRG- യുടെ കൂടുതൽ താങ്ങാനാവുന്ന 'XT' വേരിയന്റ് വരും ആഴ്‍ചകളിൽ കമ്പനി അവതരിപ്പിക്കാൻ സാധ്യതയുണ്ട് എന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ആറുമാസത്തിനിടെ ആറാടി വാഗണാര്‍, നെഞ്ചുവിരിച്ച് അഞ്ചിലെത്തി നെക്സോണ്‍!
പുതിയ ടാറ്റ ടിയാഗോ NRG XT വേരിയന്റിന്റെ വിശദാംശങ്ങൾ ഇപ്പോൾ പരിമിതമാണെങ്കിലും, ടോപ്പ്-സ്പെക് ട്രിമ്മിൽ നിന്ന് നിരവധി സവിശേഷതകളും സൗന്ദര്യവർദ്ധക മാറ്റങ്ങളും കുറയുമെന്ന് പ്രതീക്ഷിക്കുന്നു. വീൽ ആർച്ചുകൾക്ക് ചുറ്റുമുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ്, റൂഫ് റെയിലുകൾ, റിയർ വൈപ്പർ, ബ്ലാക്ക് റൂഫ്, ക്യാബിനിനുള്ളിൽ ഗ്ലോസ് ബ്ലാക്ക് ഇൻസെർട്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടാം. മാത്രമല്ല, എക്‌സ്‌ടി വേരിയന്റിന് നിലവിലുള്ള വേരിയന്റിനേക്കാൾ 25,000 മുതൽ 30,000 രൂപ വരെ വില കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
മെക്കാനിക്കലി, നിലവിലെ സ്റ്റാൻഡേർഡ് ടിയാഗോയിൽ ഡ്യൂട്ടി ചെയ്യുന്ന അതേ 1.2-ലിറ്റർ പെട്രോൾ എഞ്ചിനാണ് ടാറ്റ ടിയാഗോ NRG XT വേരിയന്റിന് കരുത്തേകുന്നത്. 84 bhp കരുത്തും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂൺ ചെയ്‍തിരിക്കുന്നത്. ട്രാൻസ്‍മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവലും എഎംടി യൂണിറ്റും ഉൾപ്പെടുന്നു.
ജനം നെക്സോണിന് പിന്നാലെ പായുന്നു, ജനത്തിന് പിന്നാലെ ഓടിപ്പാഞ്ഞിട്ടും രണ്ടാമനായി മാരുതി!
അതേസമയം ടാറ്റയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍ ഡൽഹി ട്രാ൯സ്പോ൪ട്ട് കോ൪പ്പറേഷനിൽ (ഡിടിസി) നിന്ന് 1500 ഇലക്ട്രിക് ബസുകളുടെ ഓ൪ഡ൪ കഴിഞ്ഞ ദിവസം കമ്പനി സ്വന്തമാക്കിയിരുന്നു. കൺവെ൪ജ൯സ് എന൪ജി സ൪വീസസ് ലിമിറ്റഡിനു കീഴിലുള്ള ടെ൯ഡ൪ വഴിയാണ് വാണിജ്യവാഹനങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ നി൪മ്മാതാക്കളായ ടാറ്റ മോട്ടോഴ്‍സ് ഈ അഭിമാനാ൪ഹമായ നേട്ടം സ്വന്തമാക്കിയത് എന്ന് കമ്പനി പറയുന്നു.
കരാ൪ പ്രകാരം ടാറ്റ മോട്ടോഴ്‍സ് പൂ൪ണ്ണമായി നി൪മ്മിച്ച 12 മീറ്റ൪ എയ൪ കണ്ടീഷ൯ഡ് ലോ ഫ്ളോ൪ ഇലക്ട്രിക് ബസുകളുടെ വിതരണവും പ്രവ൪ത്തനവും പരിപാലനവും 12 വ൪ഷത്തേക്ക് നി൪വഹിക്കും. ഇലക്ട്രിക് ബസുകൾക്കായുള്ള ദില്ലി ട്രാ൯സ്പോ൪ട്ട് കോ൪പ്പറേഷന്‍റെ ഏറ്റവും ഉയ൪ന്ന ഓ൪ഡറാണിത്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവും മിതമായ നിരക്കിലുള്ളതുമായ പൊതുഗതാഗതം സാധ്യമാക്കുന്നതിനുള്ള ഉന്നത നിലവാരമുള്ള സാങ്കേതികവിദ്യയാണ് ടാറ്റ സ്റ്റാ൪ബസ് ഇലക്ട്രിക് ബസുകൾ നൽകുന്നത്. യാത്രക്കാ൪ക്ക് സുരക്ഷിതവും സുഗമവും സുഖകരവുമായ യാത്രയ്ക്കായുള്ള ആധുനിക ഫീച്ചറുകളാൽ സജ്ജവുമാണ് ഈ ബസുകൾ എന്നും കമ്പനി പറയുന്നു.
