നഗര ഗതാഗതത്തിന് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഏറ്റവും നൂതനമായ ഒതുക്കമുള്ള ക്യാബിനോടു കൂടിയ അത്യാധുനിക ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ (എല്‍എസ്‌വി) അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്‍സ്. അള്‍ട്രാ ടി 7 എന്നാണ് വാഹനത്തിന്‍റെ പേര്. 

അള്‍ട്രാ ക്യാബിന്‍ വളരെ ഒതുക്കമുള്ള നിലയിലാണെന്നും ഇത് മികച്ച കംഫര്‍ട്ടും ദൃഢതയും 1900എംഎം വീതിയിലുള്ള പരമാവധി ഡൈമെന്‍ഷന്‍ ടേണ്‍എറൗണ്ട് സമയം കുറയ്ക്കുകയും ചെയ്യുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ടേണ്‍എറൗണ്ട് സമയം കുറയുക വഴി ട്രക്ക് ഉടമകള്‍ക്ക് ഉയര്‍ന്ന വരുമാന സാധ്യതയും കാര്യക്ഷമതയേറിയ ചരക്ക് നീക്കത്തിലൂടെ ലാഭസാധ്യതയും ഉറപ്പാക്കുന്നു. വിവിധ ആപ്ലിക്കേഷനുകള്‍ക്ക് അനുയോജ്യമായ വിധത്തില്‍ വ്യത്യസ്ത നീളത്തിലുള്ള ഡെക്ക് ലെംഗ്തിന്റെ വേരിയന്റുകളില്‍ 4 ടയര്‍, 6 ടയര്‍ കോമ്പിനേഷനുകളില്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോം സഹിതമാണ് അള്‍ട്രാ ടി.7 എത്തുന്നത്. 

അത്യാധുനിക സാങ്കേതികവിദ്യയുള്ള 4എസ്പിസിആര്‍ എന്‍ജിന്‍ കരുത്തുപകരുന്ന അള്‍ട്രാ ടി.7 1200 മുതല്‍ 2200 വരെ ആര്‍പിഎമ്മില്‍ 100hp പവറും 300Nm ടോര്‍ക്കും നല്‍കുന്നു. ശക്തമായ മോഡുലാര്‍ ചേസിസ് ഡിസൈന്‍ അടിത്തറ ദീര്‍ഘനാള്‍ ഈട് നില്‍പ്പ് നല്‍കുന്നു. റേഡിയല്‍ ട്യൂബ് ലെസ് ടയറുകള്‍ ഉയര്‍ന്ന ഇന്ധനക്ഷമതയും ലഭ്യമാക്കുന്നു. മികവുറ്റ ഫ്‌ളീറ്റ് പ്രോഫിറ്റബിലിറ്റി, വാഹനത്തിന്റെ പ്രവര്‍ത്തനക്ഷമത, ഡ്രൈവിംഗ് കംഫര്‍ട്ട്, സൗകര്യങ്ങള്‍, കണക്ടിവിറ്റി എന്നിവയ്‌ക്കൊപ്പം സുരക്ഷയും കുറഞ്ഞ മൊത്തം പ്രവര്‍ത്തനച്ചെലവില്‍ (ടിസിഒ) വാഗ്ദാനം ചെയ്യുന്ന ടാറ്റ മോട്ടോഴ്‌സിന്റെ പവര്‍ ഓഫ് 6 ആശയത്തിന് അനുയോജമായാണ് അള്‍ട്രാ ടി.7 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

ദുഷ്‍കക്കരവും വ്യത്യസ്തവുമായ നിരവധി ഭൂപ്രദേശങ്ങളിലും സാഹചര്യങ്ങളിലും വിപുലമായ പൈലറ്റ് ടെസ്റ്റിംഗ് നടത്തി ഇവയെല്ലാം വാലിഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അള്‍ട്രാ, എസ്എഫ്‌സി, എല്‍പിടി ശ്രേണിയിലുള്ള ട്രക്കുകളിലായി തങ്ങളുടെ ഐ&എല്‍സിവി ഉപഭോക്താക്കള്‍ക്ക് മൂന്ന് സവിശേഷവും കരുത്തുറ്റതും വ്യത്യസ്തവുമായ ക്യബിന്‍ ഓപ്ഷനുകളില്‍ നിന്ന് ചോയ്‌സിന്റെ കരുത്ത് നല്‍കുന്ന ഇന്ത്യയിലെ ഏക വാണിജ്യ വാഹന നിര്‍മ്മാതാക്കളാണ് തങ്ങളെന്ന് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നു.

ക്രാഷ്-ടെസ്റ്റ് പൂര്‍ത്തിയാക്കിയ ക്യാബിന്‍, അധിക സുരക്ഷ നല്‍കുന്ന കരുത്തുറ്റ എയര്‍ ബ്രേക്കുകള്‍, ക്രമീകരിക്കാവുന്ന സീറ്റിംഗ് പൊസിഷനുകള്‍, ടില്‍റ്റ്-ആന്‍ഡ് ടെലിസ്‌കോപിക് പവര്‍ സ്റ്റിയറിംഗ്, കംഫര്‍ട്ട് നല്‍കുന്ന ഡാഷ് മൗണ്ടഡ് ഗിയര്‍ ഷിഫ്റ്റര്‍ എന്നിവ സഹിതമെത്തുന്ന അള്‍ട്രാ ടി.7 ഭാവിയുടെ സ്റ്റൈലിനെ കംഫര്‍ട്ടുമായി സംയോജിപ്പിക്കുകയും കുറഞ്ഞ എന്‍വിഎച്ച് ലെവലും ആയാസരഹിതമായ ഡ്രൈവിംഗ് അനുഭവം നല്‍കുകയും ചെയ്യുന്നു. മ്യൂസിക് സിസ്റ്റം, യുഎസ്ബി ഫാസ്റ്റ് ചാര്‍ജിംഗ് പോര്‍ട്ട്, വിശാലമായ സ്‌റ്റോറേജ് സ്‌പെയ്‌സ് എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റായി എത്തുന്നു. ഫ്‌ളീറ്റ് മാനേജ്‌മെന്റ്, ഫ്‌ളീറ്റ് എഡ്ജ് എന്നിവ സാധ്യമാക്കുന്നതാണ് ടാറ്റ മോട്ടോഴ്‌സിന്റെ പുതുതലമുറ കണക്ടഡ് വെഹിക്കിള്‍ സൊല്യൂഷന്‍. ക്ലിയര്‍-ലെന്‍സ് ഹെഡ്‌ലാംപുകളും എല്‍ഇഡി ടെയ്ല്‍ ലാംപുകളും രാത്രിക്കാഴ്ച ഗണ്യമായി വര്‍ധിപ്പിക്കുന്നു.

ഇ-കൊമേഴ്‌സ് ഉത്പന്നങ്ങള്‍, എഫ്എംസിജി, വാണിജ്യ ഉത്പന്നങ്ങള്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, അവശ്യസാധനങ്ങള്‍, എല്‍പിജി സിലിണ്ടറുകള്‍ തുടങ്ങിയവയുടെ ഗതാഗതത്തിന് ഏറ്റവും അനുയോജ്യമായ വാഹനമാണ് അള്‍ട്ര ടി.7. വാക്‌സിനുകള്‍, മരുന്നുകള്‍, വേഗത്തില്‍ നശിക്കുന്ന സാധനങ്ങള്‍, മുട്ട, പാല്‍ പോലുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ ഗതാഗതത്തിനും ടി.7 ന്റെ റീഫര്‍ വേരിയന്റുകള്‍ ഏറെ അനുയോജ്യമാണ്. ഫുള്ളി-ബില്‍റ്റ് സൊല്യൂഷനുകളുടെ സമഗ്ര പാക്കേജുമായി എത്തുന്ന അള്‍ട്രാ ടി.7 ഉപഭോക്താക്കള്‍ക്ക് വണ്‍-സ്‌റ്റോപ്പ് സൊല്യൂഷനാണ് നല്‍കുന്നത്.

മികച്ച ഫിനാന്‍സിംഗ് വ്യവസ്ഥകള്‍, രാജ്യവ്യാപക സര്‍വീസ് സപ്പോര്‍ട്ട്, ഉയര്‍ന്ന റീസെയ്ല്‍ മൂല്യം തുടങ്ങിയ വിവിധ നേട്ടങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യാനുപാതം ലഭ്യമാക്കുന്നു. ലാഭകരമായ ഈ ഓഫറുകള്‍ക്കു പുറമേ മൂന്ന് വര്‍ഷത്തെ/3 ലക്ഷം കിലോമീറ്ററുകളുടെ വാറന്റിയും സഹിതമാണ് ടാറ്റ മോട്ടോഴ്‌സ് ഐ&എല്‍സിവി വാഹന നിര എത്തുന്നത്. വാണിജ്യ വാഹന ഡ്രൈവരുടെ ക്ഷേമത്തിനായുളള കമ്പനിയുടെ പ്രതിബദ്ധത വ്യക്തമാക്കുന്ന സമ്പൂര്‍ണ്ണ സേവ 2.0. ടാറ്റ സമര്‍ഥ് എന്നിവയും അപ്‌ടൈം ഗ്യാരന്റി, ഓണ്‍-സൈറ്റ് സര്‍വീസ്, കസ്റ്റമൈസ്ഡ് വാര്‍ഷിക മെയ്ന്റനന്‍സ്, ഫ്‌ളീറ്റ് മാനേജ്‌മെന്റ് സൊല്യൂഷന്‍ എന്നിവയും നല്‍കുന്നു.

കുറഞ്ഞ പ്രവര്‍ത്തനച്ചെലവില്‍ വൈവിധ്യമാര്‍ന്ന ആപ്ലിക്കേഷനുകള്‍ക്കുള്ള വ്യത്യസ്തമായ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് നൂതനമായ വാഹന നിര്‍മ്മാണ മേഖലയെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള പ്രതിബദ്ധത ടാറ്റ മോട്ടോഴ്‌സ് ഊട്ടിയുറപ്പിക്കുകയാണ് ഏറ്റവും പുതിയ അള്‍ട്രാ ട.7 ന്റെ അവതരണത്തിലൂടെയെന്ന് ടാറ്റ മോട്ടോഴ്‌സ് ഐഎല്‍സിവി പ്രൊഡക്ട് ലൈന്‍ വി സീതാപതി പറഞ്ഞു. നവീനവും പുരസ്‌കാരം ലഭിച്ചതുമായ ഡിസൈനിലൂടെ അള്‍ട്രാ ടി.7 കംഫര്‍ട്ടും ചുറുചുറുക്കും ഒന്നിപ്പിക്കുന്നു. ഒപ്പം ഉടമകള്‍ക്ക് ഉയര്‍ന്ന ലാഭവും ലക്ഷ്യമിടുന്നു. വിപണിയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനലാഭം, മികച്ച ഇന്ധനക്ഷമതയും കരുത്തും, ദൈര്‍ഘ്യമുള്ള ടയര്‍ ലൈഫ് എന്നിവയുമായി വിഭാഗത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഉത്പന്നമായി വാഹനം മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.