Asianet News MalayalamAsianet News Malayalam

പുതുവര്‍ഷത്തില്‍ ടെസ്‌ല ഇന്ത്യയിലേക്ക്

അമേരിക്കന്‍ ഇലക്ട്രിക്ക് വാഹനഭീമന്‍ ടെസ്‍ല പുതുവർഷത്തിൽ ഇന്ത്യയിലേക്കും എത്തുന്നു

Tesla coming to India in 2021
Author
Mumbai, First Published Dec 30, 2020, 4:24 PM IST

അമേരിക്കന്‍ ഇലക്ട്രിക്ക് വാഹനഭീമന്‍ ടെസ്‍ല പുതുവർഷത്തിൽ ഇന്ത്യയിലേക്കും എത്തുന്നു. ടെസ്‌ല കമ്പനി ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി തന്നെ വ്യക്തമാക്കിയതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെസ്‌ല വാഹനങ്ങളിൽ ഏറ്റവും വിലകുറഞ്ഞ മോഡൽ 3 ആയിരിക്കും ആദ്യമായി ഇന്ത്യയില്‍ പുറത്തിറക്കുന്ന മോഡൽ. കമ്പനി ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണിത്. തുടക്കത്തിൽ കമ്പനി ഇലക്ട്രിക് കാർ വിൽപ്പനയാവും ശ്രദ്ധിക്കുകയെന്നും ഉപഭോക്താക്കളിൽ നിന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മാണത്തിലേക്ക് കടക്കുന്ന കാര്യം ആലോചിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പരമ്പരാഗത ഇന്ധന ഉപഭോഗം കുറയ്ക്കാനും അതുവഴി മലിനീകരണം കുറയ്ക്കാനും കേന്ദ്രസർക്കാർ കഠിനമായി അധ്വാനിക്കുന്നുണ്ട്. ഇതിന് വേണ്ടി ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ പ്രചാരം നൽകുകയാണ്. 74739 ഡോളര്‍ അഥവാ ഏകദേശം 55 ലക്ഷം രൂപയാണ് മോഡല്‍ 3യുടെ ആരംഭവില. 

Follow Us:
Download App:
  • android
  • ios