Asianet News MalayalamAsianet News Malayalam

അമേരിക്കന്‍ ഭീമന്‍ ചൈനയില്‍ വിറ്റ ഈ വാഹനങ്ങളുടെ 'പണിപാളി', പിന്നെ സംഭവിച്ചത്!

അടുത്ത കാലത്ത്​ കമ്പനി ചൈനയിൽ വിറ്റ ഇറക്കുമതി വാഹനങ്ങളിൽ ഭൂരിഭാഗവും തിരിച്ചുവിളിയിൽ ഉൾപ്പെടുന്നുണ്ട്​. 

Tesla to recall 30,000 cars from China
Author
Mumbai, First Published Oct 26, 2020, 3:27 PM IST

ചൈനീസ് വിപണിയില്‍ ഇറക്കുമതി ചെയ്​ത 30,000 വാഹനങ്ങള്‍ തിരിച്ചുവിളിക്കാനൊരുങ്ങി അമേരിക്കന്‍ വാഹഭീമന്‍ ടെസ്‍ല. മോഡൽ എസ്, മോഡൽ എക്സ് വാഹനങ്ങളാണ്​ തിരിച്ചുവിളിക്കുന്നത്​. സസ്‌പെൻഷൻ പ്രശ്‌നങ്ങളാണ്​ തിരിച്ചുവിളിക്ക്​ കാരണം എന്ന് ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെസ്​ലയുടെ ഷാങ്ഹായ് ഫാക്​ടറിയിൽ നിർമിച്ച മോഡൽ 3 വാഹനങ്ങളിൽ തകരാർ കണ്ടെത്തിയിട്ടില്ലെന്നും ടെസ്​ല അറിയിച്ചു. ഇറക്കുമതി ചെയ്​തവയിൽ മാത്രമാണ്​ പ്രശ്​നം.  2013 സെപ്റ്റംബർ 17 നും 2018 ജനുവരി 15 നും ഇടയിൽ നിർമ്മിച്ച വാഹനങ്ങളാണ്​ ലിസ്​റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്​. സസ്പെൻഷനിൽ രണ്ട്​ പ്രശ്​നങ്ങളാണ്​ കണ്ടെത്തിയിരിക്കുന്നത്​. അടുത്ത കാലത്ത്​ കമ്പനി ചൈനയിൽ വിറ്റ ഇറക്കുമതി വാഹനങ്ങളിൽ ഭൂരിഭാഗവും തിരിച്ചുവിളിയിൽ ഉൾപ്പെടുന്നുണ്ട്​. 2020 ​ന്‍റെ തുടക്കത്തിൽ ടെസ്‌ല ഷാങ്ഹായിൽ ഉൽപ്പാദനം ആരംഭിച്ചിരുന്നു. അതിനുശേഷം ഇറക്കുമതി ചെയ്ത മോഡലുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി.

ബാറ്ററി തകരാറുമൂലം ഉണ്ടാകുന്ന തീ പിടിത്തം പോലുള്ള ഗുണനിലവാര പ്രശ്‌നങ്ങൾ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ധാരണയെ ബാധിക്കുമെന്നാണ്​ സൂചന. ഹ്യുണ്ടായ് മുതൽ ഫോർഡ്, ബിഎംഡബ്ല്യു എജി വരെയുള്ള നിർമ്മാതാക്കൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുത വാഹനങ്ങളിൽ തീപിടിച്ചത്​കാരണം പ്രശ്​നങ്ങളുണ്ടായിരുന്നു. എന്തായാലും വൈദ്യുത വാഹന വിപണിയിൽ മത്സരം രൂക്ഷമാകുമ്പോൾ തിരിച്ചുവിളി ടെസ്​ലക്ക്​ തിരിച്ചടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios