Asianet News MalayalamAsianet News Malayalam

പുത്തന്‍ കണ്‍സെപ്റ്റുമായി ഔഡി

ഔഡിയുടെ എഐ:മീ കണ്‍സെപ്റ്റ് അവതരിപ്പിച്ചു

The Audi AI ME Concept
Author
Las Vegas, First Published Jan 15, 2020, 3:03 PM IST

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ എഐ:മീ കണ്‍സെപ്റ്റ് അവതരിപ്പിച്ചു. 2020 ലാസ് വേഗാസ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് കണ്‍സെപ്റ്റിനെ കമ്പനി പ്രദര്‍ശിപ്പിച്ചത്.

ലെവല്‍ 4 ഓട്ടോണമസ് കാറാണ് എഐ:മീ. സീറ്റ്, സ്‌റ്റോറേജ് എന്നിവ വിവിധ തരത്തില്‍ ക്രമീകരിക്കാന്‍ കഴിയുംവിധം വിശാലമാണ് ഔഡി എഐ:മീയുടെ കാബിന്‍. 4.30 മീറ്റര്‍ നീളവും 1.90 മീറ്റര്‍ വീതിയും 1.52 മീറ്റര്‍ ഉയരവുമാണ് വലുപ്പം സംബന്ധിച്ച അളവുകള്‍. 2.77 മീറ്ററാണ് ഔഡി എഐ:മീയുടെ വീല്‍ബേസ്.

ഔഡിയുടെ പുതിയ ഇലക്ട്രിക് കണ്‍സെപ്റ്റ് കാറുകളുടെ കുടുംബത്തിലെ പുതിയ അംഗമാണ് എഐ:മീ. ദീര്‍ഘദൂര യാത്രകള്‍ക്കായി ഔഡി എഐ:കോണ്‍, റേസ് ട്രാക്കുകളില്‍ ആവേശം വിതറുന്നതിന് എഐ:റേസ്, ഏതുതരം ഭൂപ്രദേശങ്ങളും താണ്ടുന്നതിന് എഐ:ട്രെയ്ല്‍ എന്നിവയാണ് മറ്റ് മൂന്ന് കുടുംബാംഗങ്ങള്‍.

ഫോക്‌സ്‌വാഗണ്‍ ഐ.ഡി. ഉപയോഗിക്കുന്ന അതേ എംഇബി പ്ലാറ്റ്‌ഫോമാണ് ഔഡി എഐ:മീ അടിസ്ഥാനമാക്കുന്നത്. 65 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി ഉപയോഗിക്കുന്നു. പിന്നിലെ ആക്‌സിലില്‍ നല്‍കിയിരിക്കുന്ന സിങ്ക്രണസ് ഇലക്ട്രിക് മോട്ടോര്‍ 170 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും.

ഔഡി ഇന്റലിജന്‍സ് നല്‍കിയ പൂര്‍ണ കണക്റ്റഡ് കാറാണ് എഐ:മീ. യാത്രക്കാരുടെ പങ്കാളി എന്ന നിലയില്‍ കാറിനെ മാറ്റുന്നത് ഇന്ററാക്ഷന്‍ ഇന്റലിജന്‍സാണ്. ഉദാഹരണത്തിന്, ക്ലൈമറ്റ് കണ്‍ട്രോള്‍, ഇന്റീരിയര്‍ ലൈറ്റിംഗ് എന്നിവ സംബന്ധിച്ച യാത്രക്കാരുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കാന്‍ കാറിന് കഴിയും. അകത്തുകയറി സമയം ചെലവഴിക്കാന്‍ ഏറ്റവും അനുയോജ്യമായ കാറാണ് ഔഡി എഐ:മീ. ആശയവിനിമയ ഉപാധികള്‍, വിനോദപരിപാടികള്‍, ആവശ്യത്തിന് വിശ്രമം എന്നിവയെല്ലാം കാബിനില്‍ ലഭിക്കും.

Follow Us:
Download App:
  • android
  • ios