ഈ ബുള്ളറ്റിന്‍റെ ഒന്നിലധികം സ്പൈ ചിത്രങ്ങളും വീഡിയോകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. 

ചെന്നൈ ആസ്ഥാനമായുള്ള ഐക്കണിക്ക് ഇരുചക്ര വാഹന നിർമ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ റോഡ്‌സ്റ്ററായ റോയൽ എൻഫീൽഡ് ഹണ്ടർ 350 ഓഗസ്റ്റിൽ നിരത്തിലെത്താൻ തയ്യാറാണെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ മീഡിയ റൈഡ് ഇവന്റ് ഓഗസ്റ്റ് 4- ന് ആരംഭിക്കും . ബൈക്കിന്റെ ഒന്നിലധികം സ്പൈ ചിത്രങ്ങളും വീഡിയോകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. 

നാലു മാസം, ഒരുലക്ഷം യൂണിറ്റുകള്‍, കുതിച്ചുപാഞ്ഞ് ക്ലാസിക് 350

അതിന്റെ എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, പുതിയ മെറ്റിയോറിൽ ഡ്യൂട്ടി ചെയ്യുന്ന അതേ 349 സിസി, എയർ-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിൻ ഉപയോഗിക്കും. അഞ്ച് സ്‍പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയ ഈ എഞ്ചിന്‍, 20.2bhp കരുത്തും 27Nm ടോർക്കും സൃഷ്ടിക്കുന്നു. ആറ് സ്‍പീഡ് ഗിയർബോക്‌സായിരിക്കും ബൈക്കിന്. റോയൽ എൻഫീൽഡ് അതിന്റെ എഞ്ചിൻ റീട്യൂൺ ചെയ്‌ത് സ്‌പോർട്ടിയർ എക്‌സ്‌ഹോസ്റ്റ് നോട്ട് നൽകിയേക്കാം. ബ്രേക്കിംഗ് ചുമതലകൾ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ നിർവ്വഹിക്കും, ഇത് ഡ്യുവൽ ചാനൽ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) സഹായിക്കും. മുൻവശത്ത് പരമ്പരാഗത ടെലിസ്കോപ്പിക് ഫോർക്കുകളും ഡ്യുവൽ റിയർ ഷോക്ക് അബ്സോർബറുകളുമുണ്ടാകും.

എഞ്ചിനും മറ്റ് മെക്കാനിസവും കൂടാതെ, വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ഹണ്ടർ 350 അതിന്റെ ഡിസൈൻ ഘടകങ്ങളും സവിശേഷതകളും മെറ്റിയോറുമായി പങ്കിടും. ഇത് ഡബിൾ ക്രാഡിൽ ഷാസിക്ക് അടിസ്ഥാനമിടുകയും വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും വൈ ആകൃതിയിലുള്ള അലോയി വീലുകളും വഹിക്കുകയും ചെയ്യും. ട്വിൻ-പോഡ് ഇൻസ്ട്രുമെന്റ് കൺസോളും മെറ്റിയോര്‍ 350-ൽ നിന്ന് കടമെടുക്കും. 

കൊമ്പന്‍റെ വമ്പിന് ഇടിവ്'; റോയൽ എൻഫീൽഡിന് പണി കൊടുത്തത് 'ചിപ്പ്'

അതേസമയം ചെറിയ സ്വിംഗ് ആം, വ്യത്യസ്‍തമായി രൂപകൽപ്പന ചെയ്‍ത ടാങ്ക്, സിംഗിൾ പീസ് സീറ്റ്, ഗ്രാബ് ഹാൻഡിലുകൾ, മഡ്‍ഗാർഡുകൾ, ടെയിൽലാമ്പുകൾ, പുതിയ പിൻ സസ്പെൻഷൻ യൂണിറ്റ് എന്നിവ 350 സിസി സഹോദരങ്ങളിൽ നിന്ന് ഇതിനെ വ്യത്യസ്‍തമാക്കും. ഫ്ലൈ സ്‌ക്രീൻ, പ്ലാസ്റ്റിക് സൈഡ് ബോക്‌സ്, മെറ്റിയോറിന് സമാനമായ ബാക്ക്‌റെസ്റ്റ് എന്നിങ്ങനെ ഒന്നിലധികം ആക്‌സസറികൾ ഹണ്ടർ 350-നൊപ്പം റോയല്‍ എന്‍ഫീല്‍ഡ് വാഗ്‍ദാനം ചെയ്യും.

വിലയുടെ കാര്യത്തിൽ, പുതിയ റോയൽ എൻഫീൽഡ് ഹണ്ടർ 350 രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന റോയല്‍ എന്‍ഫീല്‍ഡ് മോട്ടോർസൈക്കിള്‍ ആണെന്നാണ് റിപ്പോർട്ട്. ഇതിന് 1.3 ലക്ഷം മുതൽ 1.4 ലക്ഷം രൂപ വരെ വില വരുമെന്നാണ് കണക്കാക്കുന്നത്. ഈ വില ശ്രേണിയിൽ അവതരിപ്പിക്കുകയാണെങ്കിൽ, റോയൽ എൻഫീൽഡ് ബുള്ളറ്റിനേക്കാൾ ഏകദേശം 10,000 രൂപ വിലക്കുറവായിരിക്കും ഹണ്ടറിന്. ബൈക്കിന്റെ മോഡൽ ലൈനപ്പ് രണ്ട് വേരിയന്റുകളിൽ ലഭിക്കും.

ഹെല്‍മറ്റില്ലാതെ ബുള്ളറ്റുമായി നടുറോഡില്‍, യുവതാരത്തെ പൊലീസ് കുടുക്കിയത് ഇങ്ങനെ!