ചൈനീസ് കാർ നിർമ്മാതാക്കൾ അവരുടെ ഇവികൾ രജിസ്റ്റർ ചെയ്യുന്നതിനും അവരുടെ വിൽപ്പന നമ്പറുകൾ പൊലിപ്പിച്ചുകാട്ടുന്നതിതിനുമുള്ള വഞ്ചനാപരമായ തന്ത്രങ്ങൾ ഉപയോഗിക്കുന്നതായി ആരോപിക്കപ്പെടുന്നു. ഗവൺമെന്റ് ഇൻസെന്റീവിന് യോഗ്യത നേടാനും മൂലധനം സമാഹരിക്കാനും വിൽപ്പന ചാർട്ടിൽ കയറാനും ചൈനീസ് കാർ ബ്രാൻഡുകൾ എന്തെല്ലാം ചെയ്തിട്ടുണ്ടാകുമെന്ന് ഇപ്പോള്‍ പുറത്തുവന്ന ഈ വിവരഹ്ങള്‍ വെളിപ്പെടുത്തുന്നു.

ചൈനീസ് കാർ നിർമ്മാതാക്കൾ അവരുടെ കുതിച്ചുയരുന്ന വിൽപ്പന നമ്പറുകൾ കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തുന്നു. പ്രത്യേകിച്ച് ഇലക്ട്രിക് കാർ വിഭാഗത്തിൽ വമ്പൻ വില്‍പ്പന നമ്പറുകളാണ് പുറത്തുവരുന്നത്. ആഗോള വൈദ്യുത വാഹന നിർമ്മാണത്തിലും വിൽപ്പനയിലും പുതിയ ആഗോള ശക്തിയായി ചൈന ഉയർന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ചൈനീസ് വാഹന നിർമ്മാതാക്കൾ ഭ്രാന്തമായ വിൽപ്പന നമ്പറുകൾ രേഖപ്പെടുത്തുകയും ആഗോള ഇലക്ട്രിക് കാർ വിപണിയിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്‍തു. എന്നാല്‍ ചൈനീസ് കാർ നിർമ്മാതാക്കളുടെ വർദ്ധിച്ചുവരുന്ന വിൽപ്പന നമ്പറുകൾക്ക് പിന്നിലെ ഒരു രഹസ്യം വെളിപ്പെടുത്തുന്ന ചില വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

ചൈനീസ് കാർ നിർമ്മാതാക്കൾ അവരുടെ ഇവികൾ രജിസ്റ്റർ ചെയ്യുന്നതിനും അവരുടെ വിൽപ്പന നമ്പറുകൾ പൊലിപ്പിച്ചുകാട്ടുന്നതിതിനുമുള്ള വഞ്ചനാപരമായ തന്ത്രങ്ങൾ ഉപയോഗിക്കുന്നതായി ആരോപിക്കപ്പെടുന്നു. ഗവൺമെന്റ് ഇൻസെന്റീവിന് യോഗ്യത നേടാനും മൂലധനം സമാഹരിക്കാനും വിൽപ്പന ചാർട്ടിൽ കയറാനും ചൈനീസ് കാർ ബ്രാൻഡുകൾ എന്തെല്ലാം ചെയ്തിട്ടുണ്ടാകുമെന്ന് യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ വെളിപ്പെടുത്തുന്നു.

ഉപേക്ഷിക്കപ്പെട്ട ആയിരക്കണക്കിന് ചൈനീസ് ഇലക്ട്രിക് കാറുകൾ കൂട്ടിയിട്ടിരിക്കുന്ന ഒരു ചൈനീസ് കാര്‍ ശ്‍മശാനത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ശ്മശാനത്തിൽ ഉപേക്ഷിക്കപ്പെട്ട ചില മോഡലുകളിൽ ഗീലി K10, നെറ്റ വി, ബിവൈഡി e3 തുടങ്ങിയ കാര്‍ മോഡലുകള്‍ ഉൾപ്പെടുന്നു. കിഴക്കൻ ചൈനയിലെ ഷെൻജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഹാങ്‌ഷൂവിലെ ഒരു ജില്ലയിലാണ് ഈ ഇലക്ട്രിക് കാറുകൾ പാർക്ക് ചെയ്തിരിക്കുന്നത്. വാഹന നിർമ്മാതാക്കൾ തങ്ങളുടെ വിൽപ്പന നമ്പറുകൾ പൊലിപ്പച്ചു കാണിക്കാൻ കാറുകള്‍ നിര്‍മ്മിച്ച ശേഷം രഹസ്യമായി ഇങ്ങോട്ട് വലിച്ചെറിയുകയാണെന്നാണ് ചില യൂട്യൂബര്‍മാര്‍ ആരോപിക്കുന്നത്. ഗവൺമെന്റ് ഇൻസെന്റീവുകൾ നേടാനും നിക്ഷേപകരിൽ നിന്ന് മൂലധനം സ്വരൂപിക്കാനും ഈ വഞ്ചനാപരമായ തന്ത്രം കമ്പനികള്‍ ഉപയോഗിക്കുന്നതായും ആരോപണം ഉയരുന്നു. 

"കാശുള്ളവൻ ഹമ്മർ വാങ്ങുമ്പോള്‍, പാവങ്ങളോ ഇടികൊണ്ടുമരിക്കുന്നു"കൊടുംക്രൂരത ഓര്‍മ്മിപ്പിച്ച് വീണ്ടും ആ ഹമ്മർ!

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ വെള്ള പെയിന്റ് പൊടിപടലങ്ങളാൽ മലിനമായിരിക്കുന്നതും ടയറുകൾ ഭാഗികമായി പുല്ല് മൂടിയിരിക്കുന്നതും പുറത്തുവന്ന വീഡിയോ കാണിക്കുന്നു. ഉപേക്ഷിക്കപ്പെട്ട ഇലക്ട്രിക് കാറുകളുടെ ക്യാബിനുകള്‍ പുതിയതായി കാണപ്പെടുന്നു. പ്ലാസ്റ്റിക് സീറ്റ് കവറുകൾ പുതുതായും അവയുടെ സ്‌ക്രീനുകൾ ഇപ്പോഴും തിളങ്ങുകയും ചെയ്യുന്നു. ഈ കാറുകൾക്കെല്ലാം രജിസ്ട്രേഷൻ പ്ലേറ്റുകളും ഉണ്ട്. അതായത് അവ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിറ്റ വാഹനങ്ങളാണെന്നും വെളിപ്പെടുത്തുന്നു. ചൈനീസ് ഇവി നിർമ്മാതാക്കൾ അവരുടെ കാറുകൾ രജിസ്റ്റർ ചെയ്യുകയും നമ്പറുകൾ കാണിക്കാനും സർക്കാരിൽ നിന്ന് സബ്‌സിഡി നേടാനും വിറ്റതായി അവകാശപ്പെടുന്നുവെന്നും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട യുട്യൂബർമാര്‍ ആരോപിക്കുന്നു. 

അതേസമയം 2019 -ൽ ചൈനയുടെ റോഡുകളിൽ 260 ദശലക്ഷം വാഹനങ്ങൾ ഓടുന്നുണ്ടായിരുന്നു എന്നാണ് കണക്കുകള്‍. ഇവയിൽ, ഏകദേശം 1.9 ദശലക്ഷം വാഹനങ്ങൾ പരിശോധനയിൽ ദേശീയ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുകയും കാലഹരണപ്പെട്ടതായി കണക്കാക്കുകയും ചെയ്തായി അടുത്തിടെ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്‍തിരുന്നു. അതോടെ 2019 -ല്‍ ചൈന ഈ വാഹനങ്ങളെ മരിച്ച വാഹനങ്ങൾ എന്ന് വിശേഷിപ്പിക്കുകയും കൂട്ടത്തോടെ ഉപേക്ഷിക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. മലിനീകരണത്തെ ചെറുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന വാഹനങ്ങളെ ഡി കമ്മിഷൻ ചെയ്ത് കാർ ഗ്രേവിയാഡുകളിലേക്ക് മാറ്റുന്നതിനുള്ള നടപടി ചൈന ആരംഭിച്ചത്. ഇപ്പോൾ കോടിക്കണക്കിന് രൂപയുടെ വാഹനങ്ങളാണ് വാഹനങ്ങളുടെ ഈ ശവപ്പറമ്പിൽ അനാഥമായി കൂട്ടിയിട്ടിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ ഏറെയും റൈഡ്-ഹെയ്ലിംഗ് കമ്പനികളുടെ കാറുകളാണ്.

youtubevideo