രാധികയെ കൂട്ടിക്കൊണ്ടുപോകാൻ വിവാഹവേദിയായ ജിയോ വേൾഡ് സെൻ്ററിലേക്ക് അനന്ത് ആഡംബര എസ്‌യുവിയിൽ എത്തിയിരുന്നു. ഈ എസ്‌യുവി ചുവപ്പും വെള്ളയും പൂക്കൾ കൊണ്ട് മൂടിയിരുന്നു. ഈ കാറും വധുവിനെപ്പോലെ അലങ്കരിച്ചിരുന്നു. ഈ കാർ മനോഹരമായി അലങ്കരിച്ചിരിക്കുന്ന പോലെ തന്നെ അതിൻ്റെ പ്രത്യേകതകളും സവിശേഷതകളും ശ്രദ്ധേയമാണ്.  ഒരു റോൾസ് റോയ്‌സ് എസ്‌യുവിയായിരുന്നു ഇത്.  അംബാനി കുടുംബത്തിൽ നിരവധി ആഡംബര കാറുകളുണ്ട്. എങ്കിലും, അനന്ത് ഈ കാർ തിരഞ്ഞെടുത്തത് അത് വളരെ പ്രത്യേകതയുള്ളതുകൊണ്ടായിരിക്കുമെന്ന് ഉറപ്പാണ്. 

അനന്ത് അംബാനിയും രാധികയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. വൻ ആഡംബരത്തിൽ നടന്ന ചടങ്ങിൽ ലോകമെമ്പാടുമുള്ള സെലിബ്രിറ്റികൾ പങ്കെടുത്തു. രാധികയെ കൂട്ടിക്കൊണ്ടുപോകാൻ വിവാഹവേദിയായ ജിയോ വേൾഡ് സെൻ്ററിലേക്ക് അനന്ത് ആഡംബര എസ്‌യുവിയിൽ എത്തിയിരുന്നു. ഈ എസ്‌യുവി ചുവപ്പും വെള്ളയും പൂക്കൾ കൊണ്ട് മൂടിയിരുന്നു. ഈ കാറും വധുവിനെപ്പോലെ അലങ്കരിച്ചിരുന്നു. ഈ കാർ മനോഹരമായി അലങ്കരിച്ചിരിക്കുന്ന പോലെ തന്നെ അതിൻ്റെ പ്രത്യേകതകളും സവിശേഷതകളും ശ്രദ്ധേയമാണ്. ഒരു റോൾസ് റോയ്‌സ് എസ്‌യുവിയായിരുന്നു ഇത്. അംബാനി കുടുംബത്തിൽ നിരവധി ആഡംബര കാറുകളുണ്ട്. എങ്കിലും, അനന്ത് ഈ കാർ തിരഞ്ഞെടുത്തത് അത് വളരെ പ്രത്യേകതയുള്ളതുകൊണ്ടായിരിക്കുമെന്ന് ഉറപ്പാണ്. ഈ കാറിനെക്കുറിച്ച് അറിയാം. 

റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്‍ജായിരുന്നു അനന്ത് തൻ്റെ വിവാഹ ഘോഷയാത്രയിൽ എത്താൻ ഉപയോഗിച്ച കാർ. ഈ എസ്‌യുവി അതിൻ്റെ ആഡംബര രൂപത്തിലും ഉയരത്തിലും വളരെ ജനപ്രിയമാണ്. എട്ട്-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ജോടിയാകുന്ന കള്ളിനൻ ശക്തമായ ഡ്രൈവിംഗ് അനുഭവം നൽകുന്നു. ഈ എസ്‌യുവിയിൽ 6,749 സിസി എഞ്ചിനാണ് കമ്പനി ഉപയോഗിക്കുന്നത് . ഇത് 563 bhp കരുത്തും 850 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇങ്ങനെ നോക്കിയാൽ, ഈ കാർ ഒരു ടൊയോട്ട ഫോർച്യൂണറിനേക്കാൾ മൂന്നിരട്ടി ശക്തമാണ്. ഫോർച്യൂണറിൻ്റെ എഞ്ചിൻ 201 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്നു.

ഈ എസ്‌യുവിയുടെ ക്യാബിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, അത് ആഡംബരം നിറഞ്ഞതും പ്രീമിയം ഇന്‍റീരിയർ ഉള്ളതുമാണ്. പിന്നിൽ മസാജ് സീറ്റ് നൽകിയിട്ടുണ്ട്. ഇതോടൊപ്പം വൈഫൈ ഹോട്ട്‌സ്‌പോട്ടും 12 ഇഞ്ച് ഡ്യുവൽ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും (HUD) ഉണ്ട്. യാത്ര സുഖകരമാക്കുന്ന ഫോൾഡ്-ഔട്ട് ആംറെസ്റ്റ്, നാല് ക്യാമറ സിസ്റ്റം, ആക്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിങ്ങനെ നിരവധി മികച്ച ഫീച്ചറുകൾ ഇതിലുണ്ട്.

സുരക്ഷയ്ക്കായി, റോൾസ്-റോയ്‌സ് കള്ളിനന് ഓട്ടോണമസ് ഡ്രൈവിംഗും പകൽ/രാത്രി കാൽനട അലേർട്ട്, കൂട്ടിയിടി മുന്നറിയിപ്പ്, ക്രോസ്-ട്രാഫിക് അലേർട്ട്, ലെയിൻ-ഡിപ്പാർച്ചർ അലേർട്ട് തുടങ്ങിയ നൂതന സുരക്ഷാ ഫീച്ചറുകളും ഉണ്ട്. 23 ഇഞ്ച് അലോയി വീലുകളാണ് ഈ എസ്‌യുവിക്ക് ലഭിക്കുന്നത്. ഉയർന്ന ഭൂപ്രദേശങ്ങളിൽ വാഹനത്തിൻ്റെ സ്ഥിരത ഉറപ്പാക്കുന്ന ഹിൽ ഡിസൻ്റ് കൺട്രോൾ ഇതിൽ ഉൾപ്പെടുന്നു. പിൻസീറ്റിൻ്റെ ക്രമീകരണവും ഇതിൽ ലഭ്യമാണ്. ഇതിൻ്റെ ബൂട്ട് ഏരിയയിൽ രണ്ട് അധിക സീറ്റുകൾ നൽകിയിട്ടുണ്ട്. ഏഴ് മുതൽ ഒമ്പത് കോടി രൂപ വരെയാണ് റോൾസ് രോയിസ് കള്ളിനന്‍റെ എക്‌സ് ഷോറൂം വില.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News