ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കേണ്ടതിന്‍റെയും ശ്രദ്ധിച്ച് വാഹനം ഓടിക്കേണ്ടതിന്‍റെയും ആവശ്യകതയെപ്പറ്റി ചിലരെയെങ്കിലും ബോധവാന്മാരാക്കുന്നതില്‍ ഇത്തരം വീഡിയോകള്‍ ഒരുപരിധി വരെ സഹായിച്ചേക്കും. 

അടുത്തകാലത്തായി നടക്കുന്ന പല അപകടങ്ങളും സിസിടിവി ക്യാമറകളില്‍ പതിയാറുണ്ട്. ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ചിലരെയെങ്കിലും ബോധവാന്മാരാക്കുന്നതില്‍ ഇത്തരം വീഡിയോകള്‍ ഒരുപരിധി വരെ സഹായിച്ചേക്കും. 

കണ്ണൂരിലല്‍ ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥിനിക്ക് ജീവന്‍ നഷ്‍‍ടമായ സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പാനൂർ ചെണ്ടയാടായിരുന്നു അപകടം. കല്ലുവളപ്പ് പുതിയ പറമ്പത്ത് സത്യൻറയും പ്രനിഷയുടെയും മകളും സെൻട്രൽ പുത്തൂർ എൽപി സ്‍കൂളിലെ രണ്ടാം തരം വിദ്യാർത്ഥിനിയുമാ അൻവിയ (7) യാണ് മരിച്ചത്. 

ബുധനാഴ്‍ച രാവിലെ ചെണ്ടയാട് ഗുരുദേവ സ്മാരകം യുപി സ്‍കൂളിന് സമീപമായിരുന്നു സംഭവം. അമ്മാവന്‍ ഓടിച്ച ബൈക്കിൽ സ്‍കൂളിലേക്ക് പോകുകയായിരുന്നു കുട്ടി. മുമ്പില്‍ പോയ ടിപ്പർ ലോറി വലതു ഭാഗത്തെ റോഡിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കുട്ടി റോഡിലേക്ക് തലയടിച്ച് തെറിച്ചുവീണു. ഉടൻ തന്നെ പാനൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസ് കാത്ത് നിൽക്കുകയായിരുന്ന സ്‍കൂൾ വിദ്യാർഥികളടക്കം നിരവധി യാത്രക്കാര്‍ നോക്കി നില്‍ക്കെയായിരുന്നു അപകടം. ലോറി തിരിയുന്നത് മനസിലാക്കാതെ ബൈക്ക് ഇടിച്ചു കയറിയതാണെന്നും അമിതവേഗതിയില്‍ വളവുതിരിഞ്ഞ ലോറിയുടെ പിന്‍ഭാഗം ബൈക്കില്‍ തട്ടിയാതാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി.