2022 മാർച്ചിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ 10 കാറുകൾ: കമ്പനി, മോഡല്‍, വര്‍ഷം, മുന്‍വര്‍ഷം, വളര്‍ച്ച എന്ന ക്രമത്തില്‍

2022 മാർച്ച് ഇന്ത്യൻ വാഹന വ്യവസായത്തിന് (Indian Vehicle Industry) നല്ല മാസം ആയിരുന്നു. അർദ്ധചാലക ക്ഷാമവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഉണ്ടായിരുന്നിട്ടും, മിക്ക കാർ നിർമ്മാതാക്കളും കഴിഞ്ഞ മാസം ആരോഗ്യകരമായ വളർച്ച രേഖപ്പെടുത്തി. 2022 മാർച്ചിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മികച്ച 10 കാറുകളുടെ പട്ടികയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ആറ് സ്ഥാനങ്ങൾ അവകാശപ്പെടുന്ന മാരുതി സുസുക്കി വിൽപ്പനയിൽ ആധിപത്യം പുലർത്തുമ്പോൾ, രണ്ട് വീതം ഹ്യുണ്ടായ്, ടാറ്റ കാറുകളും സ്ഥാനങ്ങൾ നേടി. അവയെക്കുറിച്ച് കൂടുതൽ വിശദമായി അറിയാം.

ഇതാ പുതിയ തലമുറയിലേക്ക് പ്രവേശിക്കുന്ന മൂന്ന് ജനപ്രിയ മാരുതി സുസുക്കി കാറുകൾ

2022 മാർച്ചിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ 10 കാറുകൾ: കമ്പനി, മോഡല്‍, വര്‍ഷം, മുന്‍വര്‍ഷം, വളര്‍ച്ച എന്ന ക്രമത്തില്‍

കമ്പനി മോഡൽ 2022 മാർച്ച് 2021 മാർച്ച് വാര്‍ഷിക വളർച്ച
മാരുതി വാഗൺ ആർ 24,634 18,757 31%
മാരുതി ഡിസയർ 18,623 11,434 63%
മാരുതി ബലേനോ 14,520 21,217 -32%
ടാറ്റ നെക്സോൺ 14,315 8683 65%
മാരുതി സ്വിഫ്റ്റ് 13,623 21,714 -37%
മാരുതി വിറ്റാര ബ്രെസ്സ 12,439 11,274 10%
ഹ്യുണ്ടായ് ക്രെറ്റ 10,532 12,640 -17%
ടാറ്റ പഞ്ച് 10,526 ----------------
ഹ്യുണ്ടായ് ഐ10 നിയോസ് 9,687 11,020 -12%
മാരുതി ഇക്കോ 9,221 11,547 -20%

Maruti CNG : വരുന്നൂ ബലേനോ, സിയാസ്, എർട്ടിഗ, ബ്രെസ സിഎൻജി വകഭേദങ്ങൾ

മാരുതി സുസുക്കി വാഗൺആർ

കഴിഞ്ഞ മാസം 24,634 യൂണിറ്റുകൾ വിറ്റഴിച്ചതോടെ, 2022 മാർച്ചിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാർ എന്ന പദവി മാരുതി സുസുക്കി വാഗൺ ആർ സ്വന്തമാക്കി. ഈ ഫാമിലി ഹാച്ച്ബാക്ക് വർഷം തോറും 31 ശതമാനം വളർച്ച രേഖപ്പെടുത്തി.

മാരുതി സുസുക്കി ഡിസയർ
പട്ടികയിൽ രണ്ടാമത് വരുന്നത് മാരുതി സുസുക്കി ഡിസയറാണ്. കഴിഞ്ഞ മാസം ഇന്ത്യയിൽ ഈ സബ് കോംപാക്റ്റ് സെഡാന്റെ 18,623 യൂണിറ്റുകൾ വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞു, ഇത് 63 ശതമാനം വളർച്ച രേഖപ്പെടുത്തി.

Vehicle Scrappage : ഇനി വണ്ടി പൊളിക്കാനും മാരുതി, ഇതാ ആ പൊളിക്കലിനെപ്പറ്റി അറിയേണ്ടതെല്ലാം!

മാരുതി സുസുക്കി ബലേനോ
മാരുതി സുസുക്കി അടുത്തിടെ ബലെനോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു, ഇതിന് ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് നല്ല ഡിമാൻഡാണ് ലഭിക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യയിൽ 14,520 യൂണിറ്റ് ബലേനോ വിറ്റഴിച്ചിരുന്നു.

ടാറ്റ നെക്സോൺ
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി ടാറ്റ നെക്‌സൺ വീണ്ടും മാറി. കഴിഞ്ഞ മാസം 65 ശതമാനം വളർച്ചയോടെ നെക്‌സോണിന്റെ 14,315 യൂണിറ്റുകൾ രാജ്യത്ത് വിറ്റഴിക്കപ്പെട്ടു.

2022 ബ്രെസ മാരുതിയുടെ ആദ്യ സിഎൻജി എസ്‌യുവിയാകും

മാരുതി സുസുക്കി സ്വിഫ്റ്റ്
ഒരുകാലത്ത് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാർ മാരുതി സുസുക്കി സ്വിഫ്റ്റിനെ സ്വന്തം സഹോദരങ്ങൾ തന്നെ താഴെയിറക്കി. കഴിഞ്ഞ മാസം, സ്വിഫ്റ്റിന്റെ 13,623 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിച്ചു, 37 ശതമാനം നെഗറ്റീവ് വളർച്ചയോടെ.

മാരുതി സുസുക്കി വിറ്റാര ബ്രെസ്സ
വിറ്റാര ബ്രെസ്സയുടെ 12,439 യൂണിറ്റുകൾ ഇന്ത്യയിൽ വിൽക്കാൻ മാരുതി സുസുക്കിക്ക് കഴിഞ്ഞു, 10 ശതമാനം വളർച്ച രേഖപ്പെടുത്തി.

ഹ്യുണ്ടായ് ക്രെറ്റ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇടത്തരം എസ്‌യുവിയാണ് ഹ്യുണ്ടായ് ക്രെറ്റ. എന്നിരുന്നാലും, കഴിഞ്ഞ മാസം, രാജ്യത്ത് 10,532 യൂണിറ്റുകൾ വിറ്റഴിച്ചതിനാൽ 17 ശതമാനം നെഗറ്റീവ് വളർച്ച രേഖപ്പെടുത്തി.

ടാറ്റ പഞ്ച്
ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ സബ് കോംപാക്‌റ്റ് എസ്‌യുവിയായ പഞ്ച് വിൽപ്പനയിൽ എട്ടാം സ്ഥാനം നേടി. കഴിഞ്ഞ മാസം ടാറ്റ പഞ്ചിന്റെ 10,526 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിച്ചിരുന്നു.

ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്
ഈ ഹാച്ച്ബാക്കിന്റെ 9,687 യൂണിറ്റുകൾ 2021 മാർച്ചിലെ 11,020 യൂണിറ്റുകളിൽ നിന്ന് 2022 മാർച്ചിൽ വിറ്റഴിച്ചതിനാൽ ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ് 12 ശതമാനം ഇടിവ് രേഖപ്പെടുത്തി.

മാരുതി സുസുക്കി ഇക്കോ
പട്ടികയിലെ അവസാന കാർ മാരുതി സുസുക്കി ഇക്കോ ആണ്. കഴിഞ്ഞ മാസം ഇക്കോയുടെ 9,221 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിക്കുകയും 20 ശതമാനം നെഗറ്റീവ് വളർച്ച രേഖപ്പെടുത്തുകയും ചെയ്തു.

Source : FE Drive

സിയാസുമായി മാരുതി കുതികുതിക്കുന്നു, ആറുവര്‍ഷത്തിനിടെ വിറ്റത് മൂന്നുലക്ഷം