Asianet News MalayalamAsianet News Malayalam

പിടിച്ചു നില്‍ക്കാന്‍ മറ്റ് വഴിയില്ല, പുതിയ ഇന്നോവ ഉടന്‍ പുറപ്പെടും!

കടുത്ത പോരാട്ടത്തിനിടയിലാണ് ഇടിത്തീപോലെ ഈ പുതിയ പ്രഖ്യാപനങ്ങള്‍ എത്തുന്നത്

Toyota Innova Crysta facelift
Author
Mumbai, First Published Nov 6, 2019, 10:17 AM IST

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി രാജ്യത്തെ എംപിവി സെഗ്മെന്‍റിലെ മുടിചൂടാ മന്നനാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ. എന്നാല്‍ അടുത്തിടെയായി ഇന്നോവ ക്രിസ്റ്റയുടെ കാര്യം അത്ര സുരക്ഷിതമല്ല. കാരണം ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സിന്‍റെ കാര്‍ണിവല്‍, മരാസോയെ അടിസ്ഥാനമാക്കിയുള്ള ഫോര്‍ഡ് എംപിവി തുടങ്ങിയ വാഹനങ്ങള്‍ ഉടന്‍ വിപണിയിലെത്തും. ഇതോടെ മത്സരം കടുക്കുമെന്ന് ഉറപ്പ്.  മാരുതി എര്‍ടിഗയോടും മഹീന്ദ്രയുടെ മരാസോയോടുമൊക്കെ ഇന്നോവ കടുത്ത പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇടിത്തീപോലെ ഈ പുതിയ പ്രഖ്യാപനങ്ങളും എത്തുന്നത്.  എന്തായാലും ഇനി പിടിച്ചു നില്‍ക്കണമെങ്കില്‍ പഴയ കളികള്‍ പോരെന്ന് ടൊയോട്ട തിരിച്ചറിഞ്ഞെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

Toyota Innova Crysta facelift

കൂടുതല്‍ സുന്ദരനാക്കി പുതിയ ക്രിസ്റ്റയെ അവതരിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അകത്തളത്തിലും പുറംമോടിയിലും മാറ്റങ്ങള്‍ ഒരുക്കിയായിരിക്കും പുത്തന്‍ ക്രിസ്റ്റ നിരത്തിലെത്തിക്കുക. വാഹനത്തിന് മെക്കാനിക്കലായ മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ നിരത്തുകളിലുള്ള ക്രിസ്റ്റയ്ക്ക് സമാനമായി സ്ലിം ആയുള്ള മുന്‍വശമായിരിക്കും പുതിയ വാഹനത്തിലെന്നാണ് സൂചന. ട്വിന്‍ എല്‍ഇഡി ടിആര്‍എല്‍, ബ്ലാക്ക്-സില്‍വര്‍ എലമെന്റുകളുടെ അകമ്പടിയിലുള്ള ഫോഗ് ലാമ്പ്, പുതിയ ഗ്രില്ല് തുടങ്ങി കാഴ്ചയില്‍ ഇന്തോനേഷ്യയിലെ ഇന്നോവ വെഞ്ച്വറിനോട് സമാനമായിരിക്കും വാഹനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Toyota Innova Crysta facelift

ഡ്യുവല്‍ ടോണ്‍ അപ്ഹോള്‍സ്റ്ററി, വുഡ്, അലുമിനിയം ഇന്‍സേര്‍ട്ടുകള്‍, ക്യാപ്റ്റന്‍ ചെയര്‍, ഡ്യുവല്‍ സോണ്‍ ക്ലൈമെറ്റ് കണ്‍ട്രോള്‍, എല്‍.ഇ.ഡി മൂഡ് ലൈറ്റിങ്, കൂള്‍ഡ് ഗ്ലൗ ബോക്സ്, ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച് സ്‌ക്രീന്‍ സിസ്റ്റം എന്നിവ ഇന്റീരിയറില്‍ ഒരുങ്ങുമെന്നാണ് വിവരം. നവീകരിച്ച പൂര്‍ണ്ണ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, റേഡിയേറ്റര്‍ ഗ്രില്‍, പുതിയ അലോയ് വീലുകള്‍, ചെറുതായി ട്വീക്ക് ചെയ്‍ത പിന്നിലെ ബമ്പറും ടെയില്‍ ലാമ്പുകളും എന്നിങ്ങനെയാവും മാറ്റങ്ങള്‍. 

അതേസമയം ബിഎസ്-6 നിലവാരത്തിലുള്ള 2.4 ലിറ്റര്‍, 2.7 ലിറ്റര്‍, 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലായിരിക്കും പുതിയ ക്രിസ്റ്റ എത്തുക. 2.8 ലിറ്റര്‍ എന്‍ജിനൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്‍പ്പെടുത്തും. മറ്റ് വാഹനങ്ങളില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമായിരിക്കുമെന്നാണ് സൂചന. അതേസമയം ബിഎസ്6 നിലവിൽ വരുന്നതിനു മുന്നോടിയായി വാഹനം വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

Toyota Innova Crysta facelift

ഡീസല്‍ എഞ്ചിനുപകരം അടുത്ത തലമുറ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് ഒരു ഹൈബ്രിഡ് സംവിധാനമാണ് നല്‍കുകയെന്നും പുതുക്കിയ വാഹനത്തില്‍ സമഗ്രമാറ്റം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ക്വാളിസിനു പകരക്കാരനായി 2005 ലാണ് ആദ്യ ഇന്നോവ ഇന്ത്യന്‍ വിപണിയിലെത്തിയത്. 2004ല്‍ ഇന്തോനേഷ്യന്‍ വിപണിയിലാണ് ഇന്നോവയെ ആദ്യമായി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 12 വേരിയന്‍റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യയിലുമെത്തി. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്നു ഇന്നോവ.

Toyota Innova Crysta facelift

2016ലെ ദില്ലി ഓട്ടോ എക്സോപയിലാണ് രണ്ടാം തലമുറ ഇന്നോവയെ ടൊയോട്ട അവതരിപ്പിക്കുന്നത്. ക്രിസ്റ്റ എന്നായിരുന്നു അടിമുടി മാറിയ പുത്തന്‍വാഹനത്തിനു  നല്‍കിയ ഓമനപ്പേര്. എക്സ്പോയിലെ താരമായിരുന്നു അന്ന് ഇന്നോവ ക്രിസ്റ്റ. ടൊയോട്ടയുടെ തന്നെ സെഡാനുകളായ കാംറിയിൽ നിന്നും ആൾട്ടിസിൽ നിന്നും പ്രചോദിതമായിരുന്നു ക്രിസ്റ്റയുടെ മുൻഭാഗത്തിന്റെ ഡിസൈൻ.

ഈ രണ്ടാംതലമുറയാണ് നിലവില്‍ നിരത്തിലോടുന്നത്. ചൂടിനെ പ്രതിരോധിക്കുന്ന ഗ്ലാസ്, യുഎസ്ബി ചാര്‍ജിങ് പോയിന്റ്, ഗുണനിലവാരമേറിയ സ്പീക്കര്‍ എന്നിവയോടെ ഈ മോഡലിനെ അടുത്തിടെ കമ്പനി പുതുക്കിയരുന്നു. വിഎക്‌സ് എം ടി, സെഡ്എക്‌സ് എം ടി, സെഡ് എക്‌സ് എ ടി എന്നീ മോഡലുകളാണ് പുതിയ പരിഷ്‌കാരങ്ങളോടെ എത്തിയത്. 

Toyota Innova Crysta facelift

Follow Us:
Download App:
  • android
  • ios