Asianet News MalayalamAsianet News Malayalam

ലാന്‍ഡ് ക്രൂയിസറിന് 70 വയസ്, സ്‌പെഷ്യല്‍ എഡിഷനുമായി ടൊയോട്ട

റെട്രോ- സ്‌റ്റൈല്‍ ലാന്‍ഡ് ക്രൂയിസര്‍ 70 സീരീസ് എന്നാണ് പുതിയ പതിപ്പിന്‍റെ പേര്

Toyota Land Cruiser 70 gets a 70th Anniversary Edition
Author
Mumbai, First Published Aug 17, 2021, 3:18 PM IST
  • Facebook
  • Twitter
  • Whatsapp

ലാന്‍ഡ് ക്രൂയിസര്‍ എസ്‍യുവിയുടെ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുമായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. ലാന്‍ഡ് ക്രൂയിസര്‍ വിപണിയിലെത്തിയിട്ട് 70 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ സന്തോഷം പങ്കുവെക്കാന്‍ കൂടിയാണ് സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കിറക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. റെട്രോ- സ്‌റ്റൈല്‍ ലാന്‍ഡ് ക്രൂയിസര്‍ 70 സീരീസ് എന്നാണ് പുതിയ പതിപ്പിന്‍റെ പേരെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മുന്‍നിര ജിഎക്‌സ്എല്‍ മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ 70 ആനിവേഴ്‍സറി എഡിഷന്‍.   സ്റ്റാന്‍ഡേര്‍ഡ് 70 സീരീസ് ലാന്‍ഡ് ക്രൂയിസറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആനിവേഴ്‌സറി എഡിഷന് പുനര്‍രൂപകല്‍പ്പന ചെയ്‍ത ഫ്രണ്ട് ഗ്രില്‍, മുന്‍ ബമ്പര്‍, വീല്‍ ആര്‍ച്ചുകള്‍ക്ക് മുകളിലുള്ള ക്ലാഡിംഗ് എന്നിവ നല്‍കിയിട്ടുണ്ട്. പുതിയ ഡാര്‍ക്ക് 16 ഇഞ്ച് അലോയ് വീലുകള്‍, ഡിഎല്‍ആറുകളും ഫോഗ് ലൈറ്റുകളും എല്‍ഇഡി യൂണിറ്റുകളായി പരിഷ്‌ക്കരിച്ചിട്ടുണ്ട്. 

ടൈപ്പ്-എ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, സെന്റര്‍ കണ്‍സോളില്‍ രണ്ട് കപ്പ് ഹോള്‍ഡറുകള്‍, നാല് പവര്‍ വിന്‍ഡോകള്‍, സുരക്ഷയുടെ കാര്യത്തില്‍ അഞ്ച് എയര്‍ബാഗുകള്‍, 202 ബിഎച്ച്പി കരുത്തില്‍ 430 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 4.5 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് വി8 ഡീസല്‍ എഞ്ചിന്‍, അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലേക്ക് ജോഡിയാക്കിയ എഞ്ചിനില്‍ ഫോര്‍വീല്‍ ഡ്രൈവ് സംവിധാനം എന്നിവ ആനിവേഴ്‌സറി എഡിഷനില്‍ ഉണ്ട്.

സീറ്റുകള്‍ക്ക് പ്രീമിയം ബ്ലാക്ക് അപ്‌ഹോള്‍സ്റ്ററിയാണ്. ഹിലക്‌സ്-ഡെറിവേഡ് ലെതര്‍-റാപ്പിഡ് സ്റ്റിയറിംഗ് വീല്‍, ലെതര്‍-റാപ്പിഡ് ഗിയര്‍ ഷിഫ്റ്റ് ലിവര്‍ എന്നിവ വാഹനത്തിലുണ്ട്. ഡാഷ്ബോര്‍ഡിന് കറുപ്പും വെള്ളിയും നിറത്തിലുള്ള ആക്‌സന്റുകളുള്ള ഒരു ഫാക്‌സ് വുഡ് ട്രിം നല്‍കിയിട്ടുണ്ട്.

ഫ്രഞ്ച് വാനില, മെര്‍ലോട്ട് റെഡ്, സാനി ടൗപ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക. സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകളുടെ  600 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി നിര്‍മിക്കുക എന്ന് ടൊയോട്ട വ്യക്തമാക്കി.

ജൂണ്‍ മാസത്തിലാണ് 2021 ലാൻഡ് ക്രൂയിസറിനെ ടൊയോട്ട വിപണിയില്‍ അവതരിപ്പിച്ചത്. നിലവില്‍ വിപണിയിലുള്ള ലാൻഡ് ക്രൂയിസർ 200 മോഡലിനേക്കാൾ 200 കിലോഗ്രാമോളം ഭാരം കുറച്ചാണ് പുതിയ ലാൻഡ് ക്രൂയിസർ 300 സീരീസ് എത്തിയത്. 

പുതിയ ടിഎൻജിഎ പ്ലാറ്റ്ഫോമിലാണ് വാഹനം എത്തുന്നത്. പ്ലാറ്റ്ഫോമിൽ മാറ്റമുണ്ടെങ്കിലും ലാൻഡ് ക്രൂയിസർ 200 പതിപ്പിന്റെ അതെ നീളവും വീതിയും ഉയരവുമാണ് ലാൻഡ് ക്രൂയിസർ 300 പതിപ്പിനും. 230 എംഎം ഗ്രൗണ്ട് ക്ലിയറൻസും അപ്പ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകളും അതേപടി തുടരുന്നു. ക്രോമിന്റെ അതിപ്രസരമുള്ള ഗ്രിൽ ആണ് മുൻ കാഴ്ചയിൽ ആകർഷണം. ലാൻഡ് ക്രൂയ്സറിന്റെ റോഡ് പ്രസൻസ് വർദ്ധിപ്പിക്കും വിധമാണ് പുത്തൻ ഗ്രിൽ ഡിസൈൻ ചെയ്‍തിരിക്കുന്നത്. ട്രൈ-ബീം എൽഇഡി പ്രൊജക്ടർ ഹെഡ്‍ലാംപുകൾ, റീഡിസൈൻ ചെയ്ത് സ്‌പോർട്ടി ഭാവത്തിലെത്തുന്ന ബമ്പറുകൾ, മസ്‍കുലാർ ആയ ബോണറ്റ്, 18-ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് എക്‌സ്റ്റീരിയറിലെ ആകർഷണങ്ങൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios