Asianet News MalayalamAsianet News Malayalam

എര്‍ട്ടിഗയെ റൂമിയോണ്‍ എന്ന പേരില്‍ ദക്ഷിണാഫ്രിക്കയില്‍ അവതരിപ്പിച്ച് ടൊയോട്ട

ഗ്രില്ലിലെ ചെറിയ മാറ്റവും ഒപ്പം എല്ലാ സുസുക്കി ബാഡ്ജിങ്ങിനും പകരം ടൊയോട്ട ബാഡ്ജിങ് നൽകിയതൊഴിച്ചാൽ എർട്ടിഗയും റൂമിയോണും തമ്മിൽ വലിയ വ്യത്യാസങ്ങളില്ല...

Toyota launches Ertiga Rumion in South Africa
Author
Delhi, First Published Oct 15, 2021, 8:45 PM IST

ഇന്ത്യയില്‍ ടൊയോട്ടയും മാരുതി സുസുക്കിയും തമ്മിലുള്ള കൂട്ടുകെട്ട് സജീവമാണ്. ഗ്ലാന്‍സ എന്ന പേരില്‍ ബലേനോയും അര്‍ബന്‍ ക്രസൂസര്‍ എന്ന പേരില്‍ ബ്രസെയുമൊക്കെ നിരത്തു കീഴടക്കിക്കഴിഞ്ഞു. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കൻ വിപണിയില്‍ മാരുതി എര്‍ട്ടിഗയെ റൂമിയോൺ എന്നെ പേരിൽ അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട എന്ന് ഓവര്‍ ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗ്രില്ലിലെ ചെറിയ മാറ്റവും ഒപ്പം എല്ലാ സുസുക്കി ബാഡ്ജിങ്ങിനും പകരം ടൊയോട്ട ബാഡ്ജിങ് നൽകിയതൊഴിച്ചാൽ എർട്ടിഗയും റൂമിയോണും തമ്മിൽ വലിയ വ്യത്യാസങ്ങളില്ല. ടൊയോട്ട റൂമിയോണിലും ഇന്ത്യയിൽ ഇന്തോനേഷ്യയിലും വിൽക്കുന്ന എർട്ടിഗയെ ചലിപ്പിക്കുന്ന 105 ബിഎച്ച്പി കരുത്തും 138 എൻഎം ടോർക്കും നിർമ്മിക്കുന്ന 1.5 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാണ് ഉള്ളത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ആണ് ഗിയർബോക്‌സ് ഓപ്ഷനുകൾ.

ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തതാണ് ദക്ഷിണാഫ്രിക്കയിൽ അവതരിപ്പിച്ചിരിക്കുന്ന ടൊയോട്ട റൂമിയോൺ എന്നാണ് റിപ്പോർട്ടുകൾ. സൗത്ത് ആഫ്രിക്കൻ വിപണിയിൽ സ്റ്റാർലെറ്റ് എന്ന പേരിൽ മാരുതി സുസുക്കി ബലെനോ ഇപ്പോൾ ടൊയോട്ട വിൽക്കുന്നുണ്ട്. നിലവിൽ റൂമിയോൺ ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്നതുസംബന്ധിച്ച് കാര്യം വ്യക്തമല്ല.

മാരുതി സുസുക്കി തങ്ങളുടെ ആദ്യ കോംപാക്‌ട്‌ മള്‍ട്ടിപര്‍പ്പസ്‌ വാഹനമായ (എംപിവി) എര്‍ടിഗയെ 2012 ജനുവരിയിലാണ് ആദ്യമായി പുറത്തിറക്കിയത്. തുടര്‍ന്ന് 2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളോടെ അവതരിപ്പിച്ച എര്‍ട്ടിഗയുടെ പുതുതലമുറയെ 2018 നവംബറിലാണ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. ഈ മോഡലാണ് നിലവില്‍  വിപണിയിലുള്ളത്. എംപിവി സെഗ്മെന്റില്‍ സാന്നിധ്യം വീണ്ടും ശക്തമാക്കാന്‍ പുതിയ മോഡല്‍ ജനപ്രിയ ബ്രാന്‍ഡിനെ സഹായിച്ചു. മാരുതിയുടെ ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയ പുതിയ എര്‍ടിഗ മുന്‍ മോഡലിനേക്കാള്‍ വലിപ്പം കൂടിയതാണ്. ഇതിനനുസരിച്ച് ക്യാബിന്‍ സ്‌പേസും മറ്റ് സൗകര്യങ്ങളും ഈ വാഹനത്തില്‍ കൂടിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios