Asianet News MalayalamAsianet News Malayalam

ഉടനെത്തും ടൊയോട്ടയുടെ കുപ്പായമിട്ട മാരുതി ബ്രസ!

മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ റീബാഡ്‍ജ് ചെയ്‍ത് ടൊയോട്ട പുറത്തിറക്കുന്ന വാഹനം അര്‍ബന്‍ ക്രൂസര്‍ ദീപാവലിക്ക് മുന്നോടിയായി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. 

Toyota Urban Cruiser Will Launch Deepavali
Author
Mumbai, First Published Jun 5, 2020, 4:43 PM IST

മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ റീബാഡ്‍ജ് ചെയ്‍ത് ടൊയോട്ട പുറത്തിറക്കുന്ന വാഹനം അര്‍ബന്‍ ക്രൂസര്‍ ദീപാവലിക്ക് മുന്നോടിയായി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. അര്‍ബന്‍ ക്രൂസറിന്റെ നിര്‍മാണത്തിനായി മാരുതി ബ്രെസ നല്‍കിത്തുടങ്ങിയെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ടൊയോട്ട സുസുക്കി സംയുക്ത സംരംഭത്തില്‍നിന്ന് പുറത്തുവരുന്ന രണ്ടാമത്തെ ക്രോസ് ബാ‍ഡ്‍ജ് ഉല്‍പ്പന്നം ആയിരിക്കും ഇത്. ആദ്യ മോഡല്‍ ഗ്ലാന്‍സ എന്ന പേരില്‍ എത്തിയ ബലേനോ ആയിരുന്നു. 

എന്നാല്‍ ടൊയോട്ട ഗ്ലാന്‍സയെ പോലെ വെറും റീ-ബാഡ്ജിങ്ങ് പതിപ്പ് മാത്രമായിരിക്കില്ല അര്‍ബണ്‍ ക്രൂസര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതി ബലേനൊയില്‍ കാര്യമായ മറ്റം വരുത്താതെയാണ് ഗ്ലാന്‍സ എത്തിയത്. എന്നാല്‍, സോഫ്റ്റ് ബോഡി പാര്‍ട്‌സ്, ഗ്രില്ല് ഡിസൈന്‍ എന്നിവയില്‍ മാറ്റം വരുത്തും. 

ബോഡി മെറ്റലിലും മാറ്റം വരുത്തുന്നില്ലെങ്കിലും റേഡിയേറ്റര്‍ ഗ്രില്ലിന് പുതിയ ഡിസൈന്‍ നല്‍കുന്നതിനൊപ്പം പുത്തന്‍ ഭാവത്തിലുള്ള ഡ്യുവല്‍ ടോണ്‍ ബംമ്പറും, ഡിആര്‍എല്ലും ഫോഗ് ലാമ്പുമെല്ലാം ഈ വാഹനത്തിന്റെ മുന്‍വശത്തെ വേറിട്ടതാക്കും. ഹെഡ്ലാമ്പ് ക്ലെസ്റ്ററില്‍ കാര്യമായ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന. 

1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനായിരിക്കും മാരുതി വിറ്റാര ബ്രെസയുടെ ടൊയോട്ട പതിപ്പിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 103.5 ബിഎച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

അതേസമയം, അലോയി വീല്‍, റിയര്‍വ്യൂ മിറര്‍, റൂഫ് റെയില്‍ തുടങ്ങിയവ ബ്രെസയിലേത് തന്നെ തുടര്‍ന്നേക്കും. ഇന്റീരിയറിലും നേരിയ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങും. ബ്രെസയിലെ ഫീച്ചറുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം കൂടുതല്‍ കളര്‍ സ്‌കീമുകളും വ്യത്യസ്തമായ ഗ്രാഫിക്സുകളെ അകത്തളത്തെ കൂടുതല്‍ ആകര്‍ഷകമാക്കും. 

മാരുതി സുസുകി വിറ്റാര ബ്രെസ കൂടാതെ ഹ്യുണ്ടായ് വെന്യൂ, ടാറ്റ നെക്‌സോണ്‍, ഫോഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര എക്‌സ് യുവി 300, വരാനിരിക്കുന്ന കിയ സോണറ്റ് എന്നിവ വിപണിയില്‍ എതിരാളികളായി മല്‍സരിക്കും. വാഹനം ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ ടൊയോട്ട പതിപ്പ് ഗ്ലാൻസ 2019 ജൂണിലാണ് വിപണിയിൽ എത്തിയത്. വളരെപ്പെട്ടെന്നു തന്നെ ടൊയോട്ടയുടെ ലൈനപ്പിലെ ഏറ്റവും വിൽപനയുള്ള വാഹനങ്ങളിലൊന്നായി മാറാൻ ഗ്ലാൻസയ്ക്കു കഴിഞ്ഞു. ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള ധാരണ പ്രകാരം എർട്ടിഗ, ആൾട്ടിസ് തുടങ്ങിയ വാഹനങ്ങളും റീ ബാഡ്ജ് ചെയ്ത് ഉടൻ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios