ടിവിഎസ് മോട്ടോർസ് പുതിയ അപ്പാഷെ RTR 200 4V അവതരിപ്പിച്ചു. സൂപ്പർ മോട്ടോ ABS -നൊപ്പമാണ് പുതിയ മോഡലിന്‍റെ വരവ്. 1,23,500 രൂപയാണ് മോട്ടോർസൈക്കിളിന്റെ എക്സ്-ഷോറൂം വില . റൈഡർക്ക് ഹാർഡ് ബ്രേക്കിംഗിൽ പിന്നിലെ വീൽ ലോക്ക് ചെയ്യാനും റേസ് ട്രാക്കിൽ സ്ലൈഡുചെയ്യാനും സൂപ്പർ മോട്ടോ ABS വേരിയൻറ് അനുവദിക്കും.

അപ്പാഷെ RTR 200 4V -യുടെ സിംഗിൾ-ചാനൽ ABS വേരിയന്റാണ് പ്രധാനമായും ഇത്. കൂടാതെ ഡ്യുവൽ-ചാനൽ ABS -നൊപ്പം വരുന്ന സ്റ്റാൻ‌ഡേർഡ് വേരിയന്റിനേക്കാൾ വില കുറവാണ് ഇതിനെന്നാണ് സൂചന. 1,28,550 രൂപയാണ് ഡ്യുവൽ ചാനൽ ABS വരുന്ന RTR 200 4V -ക്ക് എക്സ്-ഷോറൂം വില. പേൾ വൈറ്റ്, ഗ്ലോസ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ അപ്പാഷെ RTR 200 4V -യുടെ സൂപ്പർ മോട്ടോ ABS വേരിയൻറ് വിപണിയിലെത്തും. 

ടിവിഎസ് സ്മാർട്ട് കണക്റ്റ് സാങ്കേതികവിദ്യയും അപ്പാഷെ RTR 200 4V -ൽ തുടരും. സ്മാർട്ട്ഫോൺ കണക്ടിവിറ്റിയും, ടേൺ-ബൈ-ടേൺ നാവിഗേഷനും, റേസ് ടെലിമെട്രിയും ഇത് ഉറപ്പുനൽകുന്നു. ഒരു സ്മാർട്ട്‌ഫോൺ സിസ്റ്റത്തിലേക്ക് കണക്ട് ചെയ്തു കഴിഞ്ഞാൽ കൺസോളിൽ ഇൻകമിംഗ് കോൾ അല്ലെങ്കിൽ എസ്എംഎസ് എന്നിവ കാണാൻ സാധിക്കും.

അപ്പാഷെ RTR 200 4V -യിൽ 197.75 സിസി, സിംഗിൾ സിലിണ്ടർ, ഫോർ-സ്ട്രോക്ക്, ഫോർ-വാൽവ്, ഓയിൽ-കൂൾഡ് എഞ്ചിൻ വിത്ത് ഫ്യൂവൽ ഇഞ്ചക്ഷൻ (RT-Fi) യൂണിറ്റ് തുടരുന്നു. 8,500 rpm -ൽ 20.2 bhp കരുത്തും 7,500 rpm -ൽ 16.8 Nm ടോർക്കും എഞ്ചിൻ പുറപ്പെടുവിക്കുന്നു. ടിവിഎസ് ഗ്ലൈഡ് ത്രൂ ടെക്നോളജി (GTT) എന്ന് വിളിക്കുന്ന സാങ്കേതികവിദ്യ അപ്പാച്ചെ RTR 200 4V ലഭ്യമാണ്.