രാജ്യത്തെ ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടിവിഎസ് തങ്ങളുടെ എന്‍ട്രി ലെവല്‍ മോഡലായ സ്പോര്‍ട്ട് ബിഎസ്6 പതിപ്പിന്റെ വില വര്‍ധിപ്പിച്ചതായി റിപ്പോർട്ട്. ബിഎസ് 6 ലേക്ക് നവീകരിച്ച് ശേഷം ബൈക്കിന് ലഭിക്കുന്ന ആദ്യ വില വര്‍ധനവാണിത്. ബൈക്കിനെ വിപണയില്‍ എത്തിച്ചിരിക്കുന്നത് കിക്ക് സ്റ്റാര്‍ട്ട്, സെല്‍ഫ് സ്റ്റാര്‍ട്ട് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ്. റിപ്പോർട്ട് പ്രകാരം രണ്ട് വകഭേദങ്ങളിലും 750 രൂപയുടെ വര്‍ധനവാണ് ലഭിച്ചിരിക്കുന്നത്.

ബൈക്കിന്റെ ഫീച്ചറുകളിലോ, മെക്കാനിക്കള്‍ ഫീച്ചറുകളിലോ കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. പുതുക്കിയ വില അനുസരിച്ച് കിക്ക് സ്റ്റാര്‍ട്ടിന് 52,500 രൂപയും സെല്‍ഫ് സ്റ്റാര്‍ട്ട് മോഡലിന് 59,675 രൂപയും ആണ് വില. ബൈക്കിന്റെ കരുത്ത് 109.7 സിസി ബിഎസ് VI എഞ്ചിനാണ് . ഈ എഞ്ചിന്‍ 8.29 bhp കരുത്തും 8.7 Nm ടോർക്കും സൃഷ്ടിക്കും. നാല് സ്പീഡാണ് ഗിയര്‍ബോക്സ്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനം ലഭിക്കും.

ബ്ലാക്ക്/റെഡ്, വൈറ്റ്/പര്‍പ്പിള്‍, വൈറ്റ്/റെഡ് എന്നീ ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും വോള്‍കാനോ റെഡ്, മെര്‍ക്കുറി ഗ്രേ എന്നീ സിംഗിള്‍ ടോണ്‍ നിറങ്ങളിലും ബൈക്ക് വില്‍പ്പനയ്ക്ക് എത്തും. പുത്തന്‍ മോഡലിന്റെ ഭാരവും 1.5 കിലോഗ്രാം കൂടിയിട്ടുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സും 170 mm ല്‍ നിന്നും 175 mm ആയി വര്‍ദ്ധിപ്പിച്ചു. പഴയ പതിപ്പിനെക്കാള്‍ മൈലേജ് 15 ശതമാനം കൂടിയിട്ടുണ്ടെന്നാണ് സൂചന. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും, ട്യൂബ്ലെസ്സ് ടയറുകളും പുതിയ ബൈക്കിന്റെ സവിശേഷതകളാണ്.