വരാനിരിക്കുന്ന പുതിയ ബജാജ് ബൈക്കുകളുടെ പ്രധാന വിശദാംശങ്ങൾ ഇതാ

പൂനെ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോ ഇന്ത്യൻ വിപണിയിൽ പുതിയ ഇവികൾ, പുതുക്കിയ പതിപ്പുകൾ എന്നിവ ഉൾപ്പെടെ ഒന്നിലധികം പുതിയ മോഡലുകൾ ആസൂത്രണം ചെയ്‍തിട്ടുണ്ട്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ,പുതിയ ബജാജ് പൾസർ N150, ബജാജ് പൾസർ 125 എന്നിവ പുറത്തിറക്കും. വരാനിരിക്കുന്ന പുതിയ ബജാജ് ബൈക്കുകളുടെ പ്രധാന വിശദാംശങ്ങൾ ഇതാ.

പുതിയ ബജാജ് പൾസർ N150
ബൈക്കിന്‍റെ നവീകരിച്ച മോഡലിന്‍റെ പരീക്ഷണപ്പതിപ്പ് അതിന്റെ നിർമ്മാണത്തോട് അടുത്ത രൂപത്തിൽ മറച്ചനിലയില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. പുതിയ പൾസർ N150 അതിന്റെ ബൾബ് പോലുള്ള സൂചകങ്ങൾ, സെമി ഡിജിറ്റൽ ഇൻഫിനിറ്റി ഡിസ്‌പ്ലേ, എൽഇഡി ടെയിൽലാമ്പ് എന്നിവ പൾസർ N160-ൽ നിന്ന് ലഭ്യമാക്കുമെന്ന് തോന്നുന്നു. എന്നിരുന്നാലും, 'വുൾഫ്-ഐഡ്' എല്‍ഇഡി ഡിആര്‍എല്ലുകളും പുതുതായി രൂപകൽപന ചെയ്ത പ്രൊജക്ടർ ഹെഡ്‌ലാമ്പും അതിനെ അതിന്റെ മൂത്ത സഹോദരനിൽ നിന്ന് വ്യത്യസ്‍തമാക്കും. 

കളം പിടിക്കാന്‍ കുഞ്ഞന്‍ പള്‍സര്‍, ബജാജിന്‍റെ പൂഴിക്കടകനില്‍ കണ്ണുതള്ളി എതിരാളികള്‍!

കനം കുറഞ്ഞ ടയറുകളുള്ള പുതുതായി രൂപകൽപന ചെയ്‍ത അലോയി വീലുകൾ ഇതിൽ സജ്ജീകരിക്കാൻ സാധ്യതയുണ്ട്. ശക്തിക്കായി, 2022 ബജാജ് പൾസർ N150 പുതിയ 150 സിസി അല്ലെങ്കിൽ 180 സിസി, എയർ-കൂൾഡ് എഞ്ചിൻ ഉപയോഗിക്കും. അത് നിലവിലെ മോട്ടോറിനേക്കാൾ കൂടുതൽ ശുദ്ധവും ശക്തവുമായിരിക്കും. എന്നിരുന്നാലും, സസ്‌പെൻഷൻ സജ്ജീകരണവും ബ്രേക്കിംഗ് സിസ്റ്റവും നിലവിലുള്ള മോഡലിൽ നിന്ന് മാറ്റും. പുതിയ പൾസർ N150 ഈ വർഷം അവസാനത്തോടെ വിൽപ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുതിയ ബജാജ് പൾസർ 125
2023-ൽ വിപണിയില്‍ എത്താൻ സാധ്യതയുള്ള പുതിയ തലമുറ ബജാജ് പൾസർ 125-ന്റെ പരീക്ഷണവും കമ്പനി നടത്തിക്കൊണ്ടിരിക്കുകയാണ്. ബൈക്കിന്റെ പുതിയ മോഡലിന് ചെറുതും മസ്‍കുലർ ഇന്ധന ടാങ്കും, വോൾഫ്-ഐഡ് എൽഇഡി പൊസിഷൻ ലാമ്പുകളോടുകൂടിയ പുതിയ ഹെഡ്‌ലാമ്പും ഉണ്ടായിരിക്കുമെന്ന് ചാര ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. 

വാങ്ങാന്‍ ആളില്ല, ഈ പള്‍സറും ഇനിയില്ല; ഉല്‍പ്പാദനം നിര്‍ത്തി ബജാജ്!

ഒരു ബെല്ലി പാൻ, ഒരു ചെറിയ വിൻഡ്‌സ്‌ക്രീൻ, ഒരു സിംഗിൾ പീസ് സീറ്റ് എന്നിവയും ബൈക്കില്‍ ലഭിക്കും. 2023 ബജാജ് പൾസർ 125-ന് പൾസർ 250-ന് സമാനമായ ടെയിൽലാമ്പുകൾ ഉണ്ടായിരിക്കും. ടെയിൽ സെക്ഷന് മൂർച്ചയുള്ള ഡിസൈൻ ഉണ്ടായിരിക്കും. ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ബൂസ്റ്റ് ചെയ്‍ത അതേ 149.5 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ ബൈക്കിൽ വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ, ഈ മോട്ടോർ 13.8 bhp കരുത്തും 13.4 എൻഎം ടോര്‍ഖും ഉത്പാദിപ്പിക്കും. ഇത് അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.