Asianet News MalayalamAsianet News Malayalam

വരാനിരിക്കുന്ന ഏഥര്‍ 450X വേരിയന്‍റ് വിശദാംശങ്ങൾ പുറത്ത്

വരാനിരിക്കുന്ന വകഭേദങ്ങൾ ഈ സ്‍കൂട്ടറിനെ കൂടുതൽ പ്രായോഗികമാക്കുന്നതിന് ശ്രദ്ധേയമായ ചില അപ്ഡേറ്റുകളുമായാണ് വരുന്നതെന്നാണ് പുറത്തുവന്ന ചില രേഖകളെ ഉദ്ദരിച്ച് ഇപ്പോള്‍ ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Upcoming Ather 450X variant details leaked
Author
Mumbai, First Published Jun 27, 2022, 11:54 PM IST

2022 ഏപ്രിലിൽ, 450X-ന്റെ രണ്ട് പുതിയ വേരിയന്റുകളിൽ ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ ഏതർ എനര്‍ജി പ്രവർത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.  വരാനിരിക്കുന്ന വകഭേദങ്ങൾ ഈ സ്‍കൂട്ടറിനെ കൂടുതൽ പ്രായോഗികമാക്കുന്നതിന് ശ്രദ്ധേയമായ ചില അപ്ഡേറ്റുകളുമായാണ് വരുന്നതെന്നാണ് പുറത്തുവന്ന ചില രേഖകളെ ഉദ്ദരിച്ച് ഇപ്പോള്‍ ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇവി ചാർജിംഗ് ഗ്രിഡുകൾക്കായി ഏഥർ എനർജിയും മജന്തയും കൈകോര്‍ക്കുന്നു

വരാനിരിക്കുന്ന 450X വേരിയന്റുകൾക്ക് നിലവിലെ മോഡലിനെ അപേക്ഷിച്ച് വലിയ ബാറ്ററി ഉണ്ടായിരിക്കാം. ചോർന്ന രേഖകൾ അനുസരിച്ച്, നിലവിലെ 2.6kW ശേഷി 3.6kW ആയി ഉയർന്നു. നിലവിലെ ഫോർമാറ്റിന് സമാനമായി, വരാനിരിക്കുന്ന വേരിയന്റുകളിലും വ്യത്യസ്ത പവർ മോഡുകളും ഓഫർ ശ്രേണിയും ലഭിക്കും. 

ചോർന്ന ഡോക്യുമെന്റുകൾ അതിനെ സെറ്റിംഗ് 1, സെറ്റിംഗ് 2 എന്നിങ്ങനെയാണ് പരാമർശിക്കുന്നത്. സെറ്റിംഗ് 1 ൽ, ഇ-സ്‍കൂട്ടറിന് അഞ്ച് റൈഡിംഗ് മോഡുകൾ (വാർപ്, സ്പോർട്, റൈഡ്, ഇക്കോ, സ്‍മാർട്ട് ഇക്കോ) ലഭിക്കുന്നു. പീക്ക് പവറും യഥാക്രമം 6kw, 5.4kw എന്നിവയിൽ നിന്ന് 6.4kW, 5.8kW എന്നിങ്ങനെ ഉയർന്നു.

ഗുജറാത്ത് പ്ലാന്‍റില്‍ വീണ്ടും കാറ്റാടി യന്ത്രം സ്ഥാപിച്ച് ഹോണ്ട ടൂ വീലേഴ്‍സ്

വരാനിരിക്കുന്ന വകഭേദങ്ങൾക്കൊപ്പം പുതിയ പെയിന്റ് സ്‍കീമുകളും ഏതര്‍ അവതരിപ്പിച്ചേക്കും. 2023 പകുതിയോടെ ആതർ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. 

2020 ജനുവരിയിലാണ് 450Xനെ കമ്പനി അവതരിപ്പിക്കുന്നത്. ആതർ 450X ആദ്യമായി പുറത്തിറക്കിയത് സ്റ്റാൻഡേർഡ്, പ്ലസ് എന്നീ രണ്ട് വേരിയന്റുകളിലാണ്. അഞ്ച് മണിക്കൂർ 45 മിനിറ്റ് മാത്രം മതി ആതർ 450X പൂർണമായി ചാർജാകാൻ. ഒരൊറ്റ ചാർജിൽ 85 കിലോമീറ്റർ മൈലേജാണ് 450X ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നത്. സ്മാര്‍ട്ട് ഹെല്‍മെറ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), തുടങ്ങയവയും 450X വാങ്ങുന്നതിനൊപ്പം ഓപ്ഷണല്‍ ആക്സസറികളായി ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!

ആതര്‍ 450Xന് 108 കിലോഗ്രാമാണ് ഭാരം. ഇക്കോ, റൈഡ്, സ്പോർട്ട് എന്നിങ്ങനെ 450-യിലുള്ള റൈഡിങ് മോഡുകൾക്കു പുറമെ വാർപ് മോഡ് എന്നൊരു പുതിയ റൈഡിങ് മോഡും 450X-യിൽ ഉൾപെടുത്തിയിട്ടുണ്ട്. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 60 കിലോമിറ്റർ വേഗതയാര്‍ജ്ജിക്കാൻ 450-ന് 6.50 സെക്കന്റുകള്‍ മാത്രം മതി. ആതർ 450X പ്ലസിന് 1.49 ലക്ഷം രൂപയും സ്റ്റാൻഡേർഡ് പതിപ്പിന് 1.59 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!

ഹീറോ മോട്ടോകോര്‍പ്പും ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റും പിന്തുണയ്ക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ആതര്‍ എനര്‍ജി. സീരീസ് B -യുടെ ഭാഗമായി ആദ്യമായി നിക്ഷേപം നടത്തിയ 2016 മുതൽ ഹീറോ മോട്ടോകോർപ്പ് ഏഥറിന്റെ വളർച്ചയുടെ ഭാഗമാണ്. പുതിയ ഫണ്ടിംഗ് രാജ്യത്ത് വരാനിരിക്കുന്ന അഗ്രസ്സീവ് വിപുലീകരണ പദ്ധതികൾക്ക് കമ്പനിയെ സഹായിക്കും. നിലവില്‍ ബെംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളില്‍ മാത്രമായിരുന്നു ആതര്‍ എനര്‍ജി സാന്നിധ്യമറിയിച്ചിരുന്നത്. 

ഒരിക്കല്‍ മുഗളരെ വിറപ്പിച്ച പടക്കുതിര, പിന്നീട് ജനപ്രിയ സ്‍കൂട്ടര്‍!

Follow Us:
Download App:
  • android
  • ios