Asianet News MalayalamAsianet News Malayalam

സെക്കൻഡ് ഹാൻഡ് കാർ വാങ്ങി വീട്ടിലെത്തിയപ്പോള്‍ ഒരു നമ്പർ കിട്ടി! വിളിച്ചുനോക്കി, ആ വിവരമറിഞ്ഞ് തലകറങ്ങി!

സെക്കൻഡ് ഹാൻഡ് കാറുകൾക്കായി തിരച്ചിലിനിടയിലാണ് താനെയിൽ ഉപയോഗിച്ച കാറുകൾ വിൽക്കുന്ന ബിസിനസ്സ് നടത്തുന്ന പ്രതി സാഗർ വിചാരെയുമായി ബന്ധപ്പെട്ടതായി നാസിക്ക് സ്വദേശിയായ പരാതിക്കാരൻ പറഞ്ഞു. തുടർന്ന് വിചാരെ തനിക്ക് 1.90 ലക്ഷം രൂപയ്ക്ക് ഒരു കാർ വിറ്റതായി പരാതിക്കാരൻ പറഞ്ഞു.

Used car cheating case in Maharashtra
Author
First Published Nov 10, 2023, 4:46 PM IST

ഹാരാഷ്ട്രയിലെ താനെ നഗരത്തിൽ പഴയ കാർ വിൽക്കാനെന്ന പേരിൽ ഒരാളെ കബളിപ്പിച്ച സംഭവം പുറത്തായി. നാസിക്കിൽ താമസിക്കുന്നയാളിൽ നിന്ന് പഴയ കാർ വിൽക്കാമെന്ന് പറഞ്ഞ് രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു.

സെക്കൻഡ് ഹാൻഡ് കാറുകൾക്കായി തിരച്ചിലിനിടയിലാണ് താനെയിൽ ഉപയോഗിച്ച കാറുകൾ വിൽക്കുന്ന ബിസിനസ്സ് നടത്തുന്ന പ്രതി സാഗർ വിചാരെയുമായി ബന്ധപ്പെട്ടതായി നാസിക്ക് സ്വദേശിയായ പരാതിക്കാരൻ പറഞ്ഞു. തുടർന്ന് വിചാരെ തനിക്ക് 1.90 ലക്ഷം രൂപയ്ക്ക് ഒരു കാർ വിറ്റതായി പരാതിക്കാരൻ പറഞ്ഞു.

നാസിക്കിലെ വീട്ടിലേക്ക് കാർ എടുത്ത് നോക്കിയപ്പോഴാണ് കാറിന് 2000 രൂപയുടെ ട്രാഫിക് ചലാൻ കുടിശ്ശികയുണ്ടെന്ന് മനസ്സിലായത്. ഇതേക്കുറിച്ച് സംസാരിക്കാൻ ശ്രമിച്ചെങ്കിലും സാഗർ വിചാരേ മറുപടി നൽകിയില്ല. ഇതോടെ പരാതിക്കാരൻ ചലാൻ കോപ്പിയിൽ നിന്ന് ഉടമയുടെ മൊബൈൽ നമ്പർ കണ്ടെത്തി നേരിട്ട് ബന്ധപ്പെട്ടു. വസായ്-വിരാറിലെ മീരാ-ഭയാന്ദറിലെ മാണ്ഡ്‌വി സ്വദേശിയായിരുന്നു ഉടമ. എന്നാൽ താൻ സാഗർ വിചാരേയ്ക്ക് ഈ കാർ വാടകയ്ക്ക് നൽകിയതായി വെളിപ്പെടുത്തി. ഇത് കേട്ടതോടെ പരാതിക്കാരന് തട്ടിപ്പ് മനസിലായി. 

അഞ്ചരലക്ഷം വിലയും 35 കിമി മൈലേജുമുള്ള ഈ മാരുതി ജനപ്രിയന് ഇപ്പോള്‍ വമ്പൻ വിലക്കിഴിവും

ഒടുവില്‍ യഥാർത്ഥ ഉടമയും പരാതിക്കാരനും നാസിക്കിൽ കണ്ടുമുട്ടി. അവിടെ വച്ച് തന്റെ 1.9 ലക്ഷം രൂപ തിരികെ ലഭിച്ചാൽ കാർ അതിന്റെ യഥാർത്ഥ ഉടമയ്ക്ക് കൈമാറാമെന്ന് പരാതിക്കാരൻ പറഞ്ഞു. എന്നാല്‍ അതിനിടെ, മീരാ-ഭയന്ദർ, വസായ്-വിരാർ എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് സംഘം നാസിക്കിലെത്തി. വാഹനവുമായി ബന്ധപ്പെട്ട് നവി മുംബൈ സ്വദേശിയായ വിചാരെക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് പറഞ്ഞ് കാർ കൊണ്ടുപോയി.

പണവും കാറും നഷ്‍ടപ്പെട്ടതിനെ തുടർന്ന് നാസിക് സ്വദേശി താനെയിലെ കപൂർബാവഡി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയില്‍ പോലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420 (വഞ്ചന) പ്രകാരമാണ് വിചാരെക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്‍തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

youtubevideo

Follow Us:
Download App:
  • android
  • ios