തിരുവനന്തപുരം: ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ച സംഭവത്തില്‍ വാഹന ഉടമ അറസ്റ്റില്‍. സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ക്കു ശേഷവും നഷ്‍ടപരിഹാരം അടക്കാതിരുന്ന ഉടമ പാലോട് നന്ദിയോട് സ്വദേശി ബാലുവാണ് അറസ്റ്റിലായത്. 

നഷ്‍ടപരിഹാരം നല്‍കാന്‍ 2001ല്‍ ആറ്റിങ്ങല്‍ എംഎസിടി കോടതി ഉത്തരവിട്ടെങ്കിലും ഇയാള്‍ പണം നല്‍കാതെ മുങ്ങിനടക്കുകയായിരുന്നു. പലിശം അടക്കം എട്ടുലക്ഷം രൂപയോളം ഇയാള്‍ അടക്കാനുണ്ട്. തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ വീണ്ടും കോടതി ഉത്തരവിടുകയായിരുന്നു. അറസ്റ്റിലായ ഇയാളെ ഒരുമാസത്തേക്ക് റിമാന്‍ഡ് ചെയ്‍തു.