ബിഎംഡബ്ല്യു കാറിന്‍റെ പുറത്തേക്ക് പാഞ്ഞുകയറി ട്രെയിന്‍, വീഡിയോ.

ലോസ് ഏഞ്ചല്‍സ്: അലക്ഷ്യമായി വരുന്ന ബിഎംഡബ്ല്യു കാറിന്‍റെ പുറത്തേക്ക് പാഞ്ഞുകയറുന്ന ട്രെയിനിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ലോസ് ഏഞ്ചല്‍സ് പൊലീസ് വിഭാഗമാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവെച്ചത്. 

സൗത്ത് ലോസ് ഏഞ്ചല്‍സില്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ഗതാഗത സിഗ്നലുകള്‍ അനുസരിക്കണമെന്നും റെയില്‍ പാളങ്ങള്‍ക്ക് സമീപത്തുകൂടി പോകുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്നും കുറിച്ചുകൊണ്ടാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാറിന്‍റെ ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടെന്നും ട്വീറ്റില്‍ പറയുന്നു. 

Scroll to load tweet…
Scroll to load tweet…