Asianet News MalayalamAsianet News Malayalam

കണ്ണുകൾ താനേ നിറയും! പോർഷെ കാറിന് മുന്നിൽ നിന്നും സെൽഫിയെടുത്ത ഭിന്നശേഷിക്കാരനെ നെഞ്ചോട് ചേർത്ത് ഉടമ

സോഷ്യൽ മീഡിയയിലെ നെഗറ്റീവ്, പോസിറ്റീവ് വാർത്തകൾക്കിടയിൽ, ഈ വീഡിയോ ഒരു തണുത്ത വായു പോലെ നിങ്ങളെ വന്നു പൊതിയും. അടുത്തിടെ ഒരു ഭിന്ന ശേഷിക്കരനായ യുവാവിനെ ഹൃദയസ്പർശിയായ പെരുമാറ്റം കൊണ്ട് ഒരു കണ്ടന്‍റ് ക്രിയേറ്റർ നെഞ്ചോട് ചേർത്ത ഒരു വീഡിയോ ആണ് വൈറലാകുന്നത്. ഈ വീഡിയോ ഇൻ്റർനെറ്റിൽ എല്ലാവരുടെയും ഹൃദയം കീഴടക്കുകയാണ്.

Viral video of content creator takes a differently abled man for a joyride in Porsche Car
Author
First Published Aug 12, 2024, 4:59 PM IST | Last Updated Aug 12, 2024, 5:13 PM IST

രുടെയെങ്കിലും പുഞ്ചിരിയിൽ സന്തോഷിക്കൂ, കഴിയുമെങ്കിൽ ആരുടെയെങ്കിലും വേദന കടമെടുക്കൂ, ആരോടെങ്കിലും സ്നേഹം പുലർത്തൂ - ഇതാണ് ജീവിതത്തിൻ്റെ പേര്. ഗാനരചയിതാവ് ശൈലേന്ദ്ര എഴുതി ശങ്കർ ജയ്‍കിഷൻ ഈണമിട്ട് മുകേഷ് പാടിയ പ്രശസ്‍ത രാജ്‍ കപൂർ ഹിന്ദി ഗാനമാണിത്.  ഈ പാട്ടിലെ ഓരോ വാക്കും ജീവിതത്തിൽ പ്രാവർത്തികമാക്കിയ ഒരു പോർഷെ ഉടമയുടെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. ഈ വീഡിയോ തീർച്ചയായും ജീവിതത്തോടുള്ള നിങ്ങളുടെ കാഴ്ചപ്പാട് മാറ്റും.

സോഷ്യൽ മീഡിയയിലെ നെഗറ്റീവ്, പോസിറ്റീവ് വാർത്തകൾക്കിടയിൽ, ഈ വീഡിയോ ഒരു തണുത്ത വായു പോലെ നിങ്ങളെ വന്നു പൊതിയും. അടുത്തിടെ ഒരു ഭിന്ന ശേഷിക്കരനായ യുവാവിനെ ഹൃദയസ്പർശിയായ പെരുമാറ്റം കൊണ്ട് ഒരു കണ്ടന്‍റ് ക്രിയേറ്റർ നെഞ്ചോട് ചേർത്ത ഒരു വീഡിയോ ആണ് വൈറലാകുന്നത്. ഈ വീഡിയോ ഇൻ്റർനെറ്റിൽ എല്ലാവരുടെയും ഹൃദയം കീഴടക്കുകയാണ്.

വീഡിയോയുടെ തുടക്കത്തിൽ വിലകൂടിയ പോർഷെ ആഡംബര കാർ റോഡരികിൽ നിർത്തിയിട്ടിരിക്കുന്നതായി കാണാം. ഒരു ഭിന്നശേഷിക്കാരൻ എന്ന് തോന്നിക്കുന്ന ഒരു യുവാവ് ഈ കാറിനടുത്ത് നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നു. പക്ഷേ കാറിൻ്റെ ഉടമ പെട്ടെന്ന് അവിടെയെത്തുന്നു. അപ്പോൾ ആ ചെറുപ്പകാരൻ ഭയപ്പെടുന്നു.

വണ്ടിയുടമ തന്നെ ചീത്ത പറഞ്ഞേക്കാമെന്ന് കരുതി അയാൾ അവിടെ നിന്ന് ഓടിപ്പോകാൻ തുടങ്ങുന്നു. എന്നാൽ അവനെ ശകാരിക്കുന്നതിനു പകരം കാർ ഉടമ അവൻ്റെ ഫോൺ വാങ്ങുന്നു. അയാളുടെ ചിത്രങ്ങൾ കാണാൻ തുടങ്ങുന്നു. തുടർന്ന് കൂടുതൽ ചിത്രങ്ങൾ എടുക്കാൻ വാഗ്ദാനം ചെയ്യുന്നു. ഇതിനുശേഷം പോർഷെ കാറിൻ്റെ മുന്നിൽ നിൽക്കാൻ നിർദേശിച്ചു. ഫോട്ടോ എടുക്കാം എന്ന് പറഞ്ഞ് യുവാവിനെ കാറിന് മുന്നിൽ നിർത്തി ഫോട്ടോയെടുത്തു. പിന്നീട് ആ യുവാവിനെ കാറിൽ കയറ്റി ഒപ്പമിരുത്തി ആവേശകരമായ ഒരു സവാരി നടത്തുകയും ചെയ്യുന്നു. യാത്രയ്ക്കിടെ ആ യുവാവ് സന്തോഷിക്കുന്നതും കണ്ണുതുടയ്ക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം. കാറുടമയും തന്‍റെ നിറഞ്ഞ കണ്ണുകൾ തുടയ്ക്കുന്നതും വീഡിയോയൽ ഉണ്ട്. 

സോഷ്യൽ മീഡിയയിൽ ഈ വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഹൃദയസ്പർശിയായ ഈ വീഡിയോ ഏവർക്കും പുത്തൻ ആവേശം പകരുകയാണ്. ഒരു ഉപയോക്താവ് ഇതിനെക്കുറിച്ച് എഴുതി - ഈ വീഡിയോ എൻ്റെ കണ്ണുകളെ കണ്ണീരണയിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios