ഇദ്ദേഹത്തെ ആദരിക്കാൻ കമ്പനി തങ്ങളുടെ അരക്കോടി രൂപയോളം വില വരുന്ന പുതുപുത്തൻ മോഡൽ തന്നെ സമ്മാനമായി നൽകി എന്നാണ് റിപ്പോര്‍ട്ടുകള്‍.
തങ്ങളുടെ വാഹനം 30 വർഷം കൊണ്ട് 16 ലക്ഷം കിലോമീറ്റർ ഓടിച്ച ഉടമയ്ക്ക് സ്നേഹാദരങ്ങളുമായി ഒരു വണ്ടിക്കമ്പനിയുടെ സമ്മാനം. ഇദ്ദേഹത്തെ ആദരിക്കാൻ കമ്പനി തങ്ങളുടെ പുതുപുത്തൻ മോഡൽ തന്നെ സമ്മാനമായി നൽകി എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വീഡിഷ് ആഡംബര വാഹന ബ്രാന്‍ഡായ വോള്‍വോയാണ് തങ്ങളുടെ ദീര്‍ഘകാല ഉടമയെ ഇങ്ങനെ ആദരിച്ചത്.
335 കിമീ മൈലേജ്, സെഗ്മെന്‍റില്‍ രാജ്യത്തെ ഏറ്റവും വിലക്കുറവ്, അത് പോരെ അളിയാ..?!
അമേരിക്കക്കാരനായ ജിം ഓഷിയ എന്നയാളാണ് വോൾവോയുടെ ഈ ദീര്‍ഘകാല ഉടമ. വോള്‍വോയുടെ 740 ജി.എല്‍.ഇ എന്ന മോഡൽ ആണ് ഇദ്ദേഹം 30 വർഷമായി ഉപയോഗിക്കുന്നത്. ഇതിനകം 10 ലക്ഷം മൈൽ (16 ലക്ഷം കിലോമീറ്റർ) ദൂരം ഈ കാര്‍ ഓടിക്കഴിഞ്ഞു. ജിം ഈ കാര്‍ സ്വന്തമാക്കിയതിന് പിന്നിലും ഇപ്പോള്‍ കമ്പനി ആദരിച്ചതിനു പിന്നിലും വലിയൊരു കഥയുണ്ട്. അതറിയാം
അച്ഛനുമായുള്ള വഴക്ക്
1991ലാണ് ജിം വോള്‍വോ 740 ജി.എല്‍.ഇ. സ്വന്തമാക്കുന്നത്. ഈ കാർ വാങ്ങുമ്പോൾ തന്റെ പിതാവുമായി ഒരുപാട് വഴക്കുകൾ ഉണ്ടായിരുന്നുവെന്ന് ജിം പറയുന്നു. ഒരു ഫോർഡ് കാർ വാങ്ങണമെന്നായിരുന്നു ജിമ്മിന്റെ പിതാവിന്‍റെ ആഗ്രഹം. എന്നാൽ ജിം വോൾവോയിൽ ഉറച്ചു വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ തനിക്ക് ഇഷ്ടം വോള്‍വോയുടെ കാറാണെന്ന് ജിം പിതാവിനോട് നിർബന്ധംപിടിച്ചു. ഈ കാറിൽ താൻ 10 ലക്ഷം മൈൽ സഞ്ചരിക്കുമെന്നും പിതാവിനോട് പറഞ്ഞിരുന്നു. വാക്ക് പാലിച്ച് അദ്ദേഹം ആ ദൂരം പൂർത്തിയാക്കി.
വെറും രണ്ടേരണ്ടു മണിക്കൂര്‍, 335 കിമി മൈലേജുള്ള ഈ വണ്ടി മുഴുവനും ഇന്ത്യക്കാര്‍ വാങ്ങിത്തീര്‍ത്തു!
വാഹനം വാങ്ങാനായി വോള്‍വോയുടെ ഡീലര്‍ഷിപ്പില്‍ എത്തിയപ്പോഴും മറ്റൊരു സംഭവം ഉണ്ടായതായി ജിം പറയുന്നു. അവിടെ വച്ച് മറ്റൊരു വോള്‍വോ ഉടമയെ ജിം പരിചയപ്പെടാനിടയായി. വോള്‍വോ കാര്‍ വാങ്ങാന്‍ തന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് ഈ വ്യക്തിയാണെന്ന് ജിം പറയുന്നു. അദ്ദേഹത്തിന്റെ കൈവശമുള്ള വോള്‍വോ അതിനകം 10 ലക്ഷം കിലോമീറ്റര്‍ ഓടിയെന്നും യാതൊരു കുഴപ്പവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും പറഞ്ഞതോടെ തനിക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിച്ചെന്നും അങ്ങനെയാണ് 740 ജി.എല്‍.ഇ വാങ്ങുന്നത് എന്നും ജിം പറയുന്നു.
താൻ ഈ കാർ വാങ്ങിയതിനുശേഷം, തനിക്ക് ചുറ്റുമുള്ള ഒരുപാട് കാര്യങ്ങൾ മാറിയെന്ന് ജിം പറഞ്ഞു. എന്നാൽ അദ്ദേഹം ഓടിക്കുന്ന കാർ മാറിയിട്ടില്ല. വോൾവോ 740 ജിഎൽഇ സാധാരണക്കാർക്കായി നിർമ്മിച്ചതും പരിപാലിക്കാൻ വളരെ എളുപ്പമുള്ളതുമായ ഒരു കാർ ആണെന്ന് ജിമ്മിന്‍റെ അനുഭവസാക്ഷ്യം. കാറിലെ ലൈറ്റുകൾ മാറ്റിസ്ഥാപിക്കലും മറ്റ് ജോലികളും പോലുള്ള ചെറിയ അറ്റകുറ്റപ്പണികൾ ആർക്കും ചെയ്യാൻ കഴിയുന്നത്ര വളരെ എളുപ്പമായിരുന്നു. 10 ലക്ഷം മൈൽ കാർ ഓടിക്കുക എന്നത് വലിയ നേട്ടമാണ്. തന്റെ കാറിലെ എഞ്ചിൻ അഞ്ച് ലക്ഷം മൈലിൽ മാറ്റിയെന്നും എഞ്ചിനോടൊപ്പം ട്രാൻസ്‍മിഷനും മാറ്റിയെന്നും അദ്ദേഹം പറയുന്നു. 30 വര്‍ഷത്തിനിടയില്‍ തന്‍റെ കയ്യില്‍ നിന്നും ഒരിക്കല്‍ പോലും യാതൊരുവിധ അപകടവും ഈ വാഹനത്തിന് സംഭവിച്ചിട്ടില്ല എന്നു പറയുന്ന ജിം എന്നാല്‍, ഭാര്യയുടെ ഡ്രൈവിങ്ങില്‍ ചെറിയ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും സമ്മതിക്കുന്നു.
'മൂന്നാറും' കീശ നിറച്ചു; മൂന്നാമത്തെ ആഡംബരക്കാറും ഗാരേജിലാക്കി രാജമൗലി!
സമ്മാനം വന്ന വഴി
ഇതിനിടെ പ്രായമായതിന്റെ ലക്ഷണങ്ങള്‍ വാഹനത്തിന്റെ ബോഡിയില്‍ കാണിച്ച് തുടങ്ങിയപ്പോഴാണ് ജിം വീണ്ടും വോൾവോ ഡീലർഷിപ്പ് സന്ദർശിക്കുന്നത്. വാഹനത്തിന്‍റെ ബോഡി പാനലിലും മറ്റുമാണ് പ്രായത്തിന്റെ കേടുപാടുകള്‍ കണ്ടുതുടങ്ങിയത്. ഡീലർഷിപ്പുകാർ വാഹനത്തിന്റെ പാരമ്പര്യം തിരിച്ചറിഞ്ഞ് വോള്‍വോയുടെ അമേരിക്കയിലെ ഹെഡ്ക്വാർട്ടേഴ്സുമായി ബന്ധപ്പെട്ടു. തുടർന്നാണ് കമ്പനി ജിമ്മിനെ ആദരിക്കാന്‍ തീരുമാനിച്ചത്.
തങ്ങളുണ്ടാക്കിയ വണ്ടിയില്‍ മൂന്ന് പതിറ്റാണ്ടുകൊണ്ട് 16 ലക്ഷത്തില്‍ അധികം കിലോമീറ്ററുകള്‍ ഡ്രൈവ് ചെയ്‍ത ഉടമയ്ക്ക് കിടിലനൊരു കാര്‍ സമ്മാനിക്കാനായിരുന്നു വോള്‍വോയുടെ തീരുമാനം. ഒരു 2022 മോഡല്‍ വോള്‍വോ എസ്60 എന്ന ആഡംബര സെഡാന്‍ ആയിരുന്നു ജിമ്മിന് ലഭിച്ച ആ സമ്മാനം. ഏകദേശം 50 ലക്ഷത്തോളം രൂപ വില വരുന്ന വോള്‍വോ മോഡലാണ് എസ് 60.
കോയമ്പത്തൂര്‍ റോഡിലെ ക്യാമറയില്‍ കുടുങ്ങി ഇന്നോവയുടെ ചേട്ടന്‍, വിലയില്‍ ഞെട്ടി വാഹനലോകം!
വാഹനം സമ്മാനിച്ചിതിന് പുറമെ അടുത്ത രണ്ട് വര്‍ഷത്തേക്ക് വാഹനവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വോള്‍വോ വഹിക്കുമെന്നും കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ എല്ലാം ഉൾക്കൊള്ളുന്ന സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിന്റെ കീഴിലാണ് വോൾവോ അദ്ദേഹത്തിന് കാർ നൽകുന്നത്. ഈ പ്ലാനിൽ ടയറുകൾ, ചക്രങ്ങൾ, അറ്റകുറ്റപ്പണികൾ, ഇൻഷുറൻസ് തുടങ്ങിയവ എല്ലാം ഉൾപ്പെടുന്നു.
എന്തായാലും വോൾവോ കാറുകളുടെ മൊത്തത്തിലുള്ള വിശ്വാസ്യത വളരെയധികം മതിപ്പുളവാക്കിയെന്നും പുതിയ എസ് 60യും 10 ലക്ഷം മൈൽ പൂർത്തിയാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ജിം പറയുന്നു.
