Asianet News MalayalamAsianet News Malayalam

വഞ്ചകനായ ഭര്‍ത്താവിനെ നഗ്നനാക്കി, കാറിന് മുകളിലിരുത്തി നഗരം ചുറ്റി ഒരു ഭാര്യ!

ഹോട്ടല്‍ മുറിയില്‍ വച്ച്  കാമുകിയുമൊത്ത് പിടിയിലായ ഭര്‍ത്താവിന് ഭാര്യയുടെ വിചിത്ര ശിക്ഷ

Wife humiliates cheating husband by making him lie naked on car in street
Author
Columbia, First Published Jun 1, 2019, 12:39 PM IST

ഭാര്യയെ എന്നല്ല ആരെയും വഞ്ചിക്കുന്നതിനു മുമ്പ് ജൈറോ വര്‍ഗാസ് എന്ന ഈ കൊളംബിയക്കാരന്‍ ഇനി രണ്ടുവട്ടം ആലോചിക്കും. കാരണം ഹോട്ടല്‍ മുറിയില്‍ വച്ച് കാമുകിയുമൊത്ത് ഭാര്യയുടെ പിടിയിലായ അയാള്‍ക്ക് ഭാര്യ വിധിച്ചത് അത്രയും വിചിത്രമായ ശിക്ഷയാണ്. 

വര്‍ഗാസിനെ പൂര്‍ണ നഗ്നനാക്കിയ ശേഷം ഭാര്യ തന്‍റെ എസ്‍യുവിയുടെ മുകളില്‍ അയാളെ കിടത്തി. എന്നിട്ട് പട്ടാപ്പകല്‍ വണ്ടിയോടിച്ച് നഗരം ചുറ്റി. ഇത് കണ്ട നാട്ടുകാര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. സംഭവം വന്‍ വാര്‍ത്തയായതോടെ വര്‍ഗാസിനെതിരെ പൊതുസ്ഥലത്ത് നഗ്നത് പ്രദര്‍ശിപ്പിച്ചതിന് പൊലീസ് കേസുമെടുത്തു. 

കൊളംബിയയിലാണ് ഈ അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കൊളംബിയന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്. 

Wife humiliates cheating husband by making him lie naked on car in street

വര്‍ഗാസ് മറ്റൊരു യുവതിയുമൊത്ത് ബാരാന്‍ക്വില നഗരത്തിലെ ഒരു മോട്ടല്‍ മുറിയില്‍ വച്ച് ഭാര്യയുടെ മുന്നില്‍പ്പെട്ടു. അവിഹിത ബന്ധം കൈയ്യോടെ പിടിക്കപ്പെട്ട വര്‍ഗാസ് ഭാര്യയുടെ കാലില്‍ വീണ് മാപ്പിരന്നു. എന്നാല്‍ ആദ്യം വഴങ്ങാതിരുന്ന ഭാര്യ ഒടുവില്‍ ഒരു ഉപാധിയോടെ മാപ്പ് നല്‍കാമെന്ന് സമ്മതിച്ചു. തന്‍റെ വാഹനത്തിന് മുകളില്‍ വര്‍ഗാസ് കയറണം, അതും നഗ്നനായി. 

ഭാര്യയുടെ നിബന്ധന അക്ഷരംപ്രതി അനുസരിച്ച വര്‍ഗാസ് എസ്‍യുവിയുടെ മുകളില്‍ കയറിക്കിടന്നു, മുഖം ഒരു തൂവാല കൊണ്ട് മറച്ചുംപിടിച്ചു. എന്നാല്‍ വാഹനം മുന്നോട്ടു നീങ്ങിത്തുടങ്ങിയതോടെ ഈ തൂവാല നഷ്‍ടമായി. വിചിത്രമായ യാത്ര കണ്ട് തടിച്ചുകൂടിയ ജനങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‍തു. സംഭവത്തിന്‍റെ വിവിധ തരത്തിലുള്ള നിരവധി വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും യൂടൂബിലുമൊക്കെ പ്രചരിക്കുന്നത്. മാനം പോയെന്നു മാത്രമല്ല കേസിലെ പ്രതിയുമായി വര്‍ഗാസ്. 

Follow Us:
Download App:
  • android
  • ios