ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ മോട്ടോർ ഇന്ത്യ ചില  വാഹനങ്ങളുടെ വില കൂട്ടി. തിരഞ്ഞെടുത്ത  ചില മോഡലുകളുടെ വിലയാണ് പരിഷ്‍കരിച്ചത്. പുതുക്കിയ വിലകൾ മുമ്പത്തെ എക്‌സ്‌ഷോറൂം വിലയേക്കാൾ  500 മുതൽ 1,000 രൂപ വരെ കൂടുതൽ ആണ്.  

YZF-R15 V3.0 റേസിംഗ് ബ്ലൂ കളർ ഓപ്ഷന് ആണ് ഏറ്റവും അധികം വില വർധിച്ചത്.  ഈ വാഹനം  ഇപ്പോൾ 1,46,900 രൂപ മുതൽ  ലഭ്യമാണ്. YZF-R15 V3.0 ന്റെ തണ്ടർ ഗ്രേ, ഡാർക്ക് നൈറ്റ് കളർ ഓപ്ഷനുകൾക്കും യഥാക്രമം 500 രൂപയും 600 രൂപയും വില വർധിപ്പിച്ചു. 

YZF-R15 V3.0 അടിസ്ഥാനമാക്കിയുള്ള MT-15 ന്റെ ഐസ് ഫ്ലൂ-വെർ‌മില്യൺ പെയിന്റ് ഓപ്ഷന് 500 രൂപ വിലവർദ്ധനവ് ലഭിച്ചു. മറ്റ് കളർ ഓപ്ഷനുകൾ‌ക്ക്‌  വില മാറ്റമില്ല.  FZ സീരീസിന്റെ ഏറ്റവും പുതിയ മോഡലായ  FZ FI, FZ S FI എന്നിവയ്ക്ക് 500 രൂപ വില ഉയരും. 

സ്കൂട്ടർ വിഭാഗത്തിൽ, അടുത്തിടെ അവതരിപ്പിച്ച  ഫാസിനോ 125 ക്ക്‌  വിലയിൽ  മാറ്റമില്ല.  പുതിയ റേ ZR 125, സ്ട്രീറ്റ് റാലി എന്നിവയ്ക്ക് 800 രൂപ വർദ്ധനവ് വരുത്തി.