Asianet News MalayalamAsianet News Malayalam

പുത്തന്‍ ഫോര്‍ഡ് എന്‍ഡവര്‍ എത്തി

ഫോര്‍ഡ് എന്‍ഡവറിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ വിപണിയിലെത്തി. 28.19 ലക്ഷം രൂപ മുതല്‍ 32.97 ലക്ഷം വരെയാണ് വാഹനത്തിന്റെ ദില്ലി എക്‌സ്‌ഷോറൂം വില.  

2019 Ford Endeavour Launched
Author
Mumbai, First Published Feb 23, 2019, 4:00 PM IST

ഫോര്‍ഡ് എന്‍ഡവറിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ വിപണിയിലെത്തി. 28.19 ലക്ഷം രൂപ മുതല്‍ 32.97 ലക്ഷം വരെയാണ് വാഹനത്തിന്റെ ദില്ലി എക്‌സ്‌ഷോറൂം വില.  

ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ് സെവന്‍ സീറ്റ് സൗകര്യമുള്ള 2019 ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത്. 2.2 ലിറ്റര്‍, 3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ എസ്‌യുവിയില്‍ തിരഞ്ഞെടുക്കാം. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ആണ് പ്രാരംഭ ടൈറ്റാനിയം വകഭേദത്തിലുള്ളത്. ഏറ്റവും ഉയര്‍ന്ന ടൈറ്റാനിയം പ്ലസിലാണ് 3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തുടിക്കുന്നത്.

പുതിയ ബമ്പര്‍, HID ഹെഡ്‌ലാമ്പ്, ക്രോം ആവരണമുള്ള മുന്നിലെ ട്രിപ്പിള്‍ സ്ലാറ്റ് ഗ്രില്‍, എല്‍ ഷേപ്പിലുള്ള ഡിആര്‍എല്‍, ഫോഗ് ലാമ്പിനെ കവര്‍ ചെയ്ത് സില്‍വര്‍ ഫിനിഷിങ്ങിലുള്ള സ്‌കേര്‍ട്ട് എന്നിവയാണ് മുന്‍ മോഡലില്‍ നിന്ന് പുതിയ വാഹനത്തിലുള്ള മാറ്റങ്ങള്‍. 

ഓട്ടോമാറ്റിക് HID ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, സെമി പാരലല്‍ പാര്‍ക്കിംഗ് അസിസ്റ്റ്, പാനരോമിക് സണ്‍റൂഫ്, ആക്ടിവ് നോയിസ് ക്യാന്‍സലേഷന്‍ തുടങ്ങിയ അടിസ്ഥാന സജ്ജീകരണങ്ങള്‍ പുതിയ എസ്‌യുവി പതിപ്പിലും ഉണ്ടാകും. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഉണ്ട്.

ഏഴു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ അസെന്റ് & ഡിസെന്റ് കണ്‍ട്രോള്‍, പാര്‍ക്കിംഗ് ക്യാമറ, സെന്‍സറുകള്‍ എന്നിവ യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒരുങ്ങുന്നു.

ടൊയോട്ട ഫോര്‍ച്യൂണര്‍, ഇസൂസു MU-X, മഹീന്ദ്ര ആള്‍ട്യുറാസ് G4 തുടങ്ങിയ മോഡലുകളുളാണ് നിരത്തില്‍ ഫോര്‍ഡ് എന്‍ഡവറിന്‍റെ മുഖ്യ എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios