അബുദാബി: വാഹനങ്ങള്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ കാര്‍ഡ് നിലവില്‍ വരുമെന്ന് അബുദാബി പോലീസ് അറിയിച്ചു. സ്ഥിരമായ പുതിയ രജിസ്‌ട്രേഷന്‍ കാര്‍ഡുകളാണ് നല്‍കുക. ഡിസംബര്‍ ഒന്നുമുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.വര്‍ഷം തോറും പുതുക്കേണ്ട നിലവിലുള്ള കാര്‍ഡിന് പകരമാണ് സ്ഥിരം കാര്‍ഡ് ഏര്‍പ്പെടുത്തുന്നത്.
കാര്‍ഡ് പുതുക്കേണ്ട ഒരു മാസം മുന്‍പ് വാഹന ഉടമകള്‍ക്ക് അധികാരികള്‍ സന്ദേശമറിയിക്കും. സ്മാര്‍ട് സേവനത്തിലൂടെ വാഹന രജിസ്ട്രേഷന്‍ നടപടികള്‍ എളുപ്പമാക്കാനും അതുവഴി ജനങ്ങളുടെ സംതൃപ്തിയാണ് ലക്ഷ്യമാക്കുന്നതെന്നും അബുദാബി പോലീസ് വ്യക്തമാക്കി.
കാറിന്‍റെ സാങ്കേതിക ക്ഷമത പരിശോധിക്കുക, ഇന്‍ഷുറന്‍സ് പുതുക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ രജിസ്‌ട്രേഷന്‍ കാലാവധി സംബന്ധിച്ച വിവരങ്ങള്‍ ട്രാഫിക് ആന്‍ഡ് ലൈസന്‍സിങ് വിഭാഗം കൈമാറും. അബുദാബി പോലീസിന്റെ സ്മാര്‍ട് ആപ്ലിക്കേഷന്‍ വഴിയും രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ കാലാവധിയെ കുറിച്ചും മറ്റും അറിയാന്‍ സാധിക്കും
