Asianet News MalayalamAsianet News Malayalam

ദില്ലിയില്‍ സര്‍ക്കാര്‍ ബസ് പാസുകള്‍ ഇനി വീട്ടിലെത്തും

ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ഡിടിസി) ബസുകളിലെ യാത്രക്കാര്‍ക്ക് ഇനി ബസ് പാസുകള്‍ വീട്ടുപടിക്കലെത്തും. പാസുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഡിടിസി ആരംഭിച്ചു.  പദ്ധതിയുടെ ഉദ്ഘാടനം ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്‌ലോത് നിര്‍വഹിച്ചു. 
 

Delhi Govt launches online facility for DTC bus pass
Author
Delhi, First Published Oct 26, 2018, 12:25 PM IST

ദില്ലി: ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ഡിടിസി) ബസുകളിലെ യാത്രക്കാര്‍ക്ക് ഇനി ബസ് പാസുകള്‍ വീട്ടുപടിക്കലെത്തും. പാസുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഡിടിസി ആരംഭിച്ചു.  പദ്ധതിയുടെ ഉദ്ഘാടനം ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്‌ലോത് നിര്‍വഹിച്ചു. 

ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന പാസുകളാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനാകുക. dtcpass.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് പാസുകള്‍ ബുക്കുചെയ്യാം. അഞ്ച് ദിവസത്തിനുള്ളില്‍ പാസുകള്‍ വീട്ടിലെത്തും. പാസിന്റെ തുകയ്ക്കുപുറമേ അച്ചടി, തപാല്‍ ചെലവുകളായി 33 രൂപകൂടി ബുക്ക് ചെയ്യുമ്പോള്‍ നല്‍കണം. 

വര്‍ഷം 25 ലക്ഷം ബസ് പാസുകളാണ് ഡിടിസി നല്‍കുന്നത്. ഇതില്‍ ഒമ്പത് ലക്ഷം ജനറല്‍ വിഭാഗത്തിലുള്ളതാണ്.  അടുത്തഘട്ടത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള കണ്‍സഷന്‍ പാസുകളും ബുക്ക് ചെയ്യാനാകുമെന്ന് മന്ത്രി വ്യക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios