Asianet News MalayalamAsianet News Malayalam

നിര്‍ബന്ധമായും വാഹനത്തില്‍ കരുതേണ്ട രേഖകള്‍ ഇവയാണ്

പൊലീസിന്‍റെ വാഹന പരിശോധനയില്‍ പെട്ടുപോകാത്തവര്‍ വിരളമായിരിക്കും. വാഹനം നിരത്തിലിറക്കുമ്പോള്‍ നിര്‍ബന്ധമായും കരുതേണ്ട രേഖകള്‍ എന്തൊക്കെയാണെന്ന് നമ്മളില്‍ പലര്‍ക്കും വലിയ പിടിയുണ്ടാകില്ല. അവ ഏതൊക്കെയാണെന്നു നോക്കാം.

Documents in vehicles while driving
Author
Trivandrum, First Published Sep 17, 2018, 9:37 AM IST

 

Documents in vehicles while driving

1.രജിട്രേഷൻ സർട്ടിഫിക്കറ്റ്

Documents in vehicles while driving

2. ടാക്സ് സർട്ടിഫിക്കറ്റ്

Documents in vehicles while driving

3. ഇൻഷുറൻസ് സർട്ടിഫിക്കറ്റ്

Documents in vehicles while driving

4. പൊല്യൂഷൻ സർട്ടിഫിക്കറ്റ് (ഒരു വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങൾക്ക് മാത്രം)

Documents in vehicles while driving

5. ഫിറ്റ്നസ് സർട്ടിഫിക്കറ്റ്  (ട്രാൻസ്പോർട്ട് വാഹനങ്ങള്‍ക്കു മാത്രം)

Documents in vehicles while driving

6. ഡ്രൈവിങ് ലൈസൻസ്

Documents in vehicles while driving

7.  ഡ്രൈവര്‍ക്ക് ട്രാൻസ്പോർട്ട് ബാഡ്‍ജ് (ട്രാൻസ്പോർട്ട് വാഹനമാണെങ്കിൽ)

Documents in vehicles while driving

8. ലേണേഴ്സ് ഡ്രൈവിങ് ലൈസൻസ് (ലേണേഴ്സ് വാഹനമാണെങ്കിൽ. ഒപ്പം ഡ്രൈവിങ് ലൈസൻസുള്ള ഒരാളും)

Documents in vehicles while driving

9.  പുതിയ വാഹനമാണെങ്കിൽ മുപ്പത് ദിവസത്തിനകം രജിസ്റ്റർ ചെയ്യണം

Documents in vehicles while driving

10. താൽക്കാലിക റെജിസ്ട്രേഷനിലുള്ള വാഹനമാണെങ്കിൽ ടെമ്പററി റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ടാക്സ് സർട്ടിഫിക്കറ്റ് എന്നിവ

Documents in vehicles while driving

യൂണിഫോമിലുള്ള മോട്ടോർവാഹന ഉദ്യോഗസ്ഥന്‍, സബ് ഇൻസ്പെക്റ്ററോ അതിനു മുകളിലോ ഉള്ള പൊലീസ് ഉദ്യോഗസ്ഥന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടാൽ വാഹനം നിർത്തി രേഖകൾ പരിശോധനയ്ക്ക് നൽകണം. വാഹനം നിർത്തിയാൽ പൊലീസ് ഓഫീസർ വാഹനത്തിന്റെ അടുത്തുചെന്ന് രേഖകൾ പരിശോധിക്കണം എന്നാണ് നിയമം. യഥാർത്ഥ രേഖകൾ കൈവശമില്ലെങ്കിൽ രേഖകളുടെ അറ്റസ്റ്റഡ് പകര്‍പ്പ് നല്‍കാം. അതുമല്ലെങ്കിൽ 15 ദിവസത്തിനകം രേഖകൾ ഹാജരാക്കിയാൽ മതി പക്ഷേ ഡ്രൈവിങ് ലൈസൻസ് കൈവശമുണ്ടായിരിക്കണമെന്നു മാത്രം.

Documents in vehicles while driving

 

Follow Us:
Download App:
  • android
  • ios