ഉറക്കത്തിലായിരുന്ന വീട്ടുകാര്‍ വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് തീപടരുന്നത് കണ്ടത്.

ഹൈദരാബാദ്: തെലങ്കാനയിലെ സിദ്ധിപേട്ടില്‍ വീണ്ടും ഇലക്ട്രിക്ക് സ്കൂട്ടര്‍ പൊട്ടിത്തെറിച്ചു. ചാര്‍ജ് ചെയ്യുന്നതിനിടെ പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങളും കത്തിനശിച്ചു. ആളപായമില്ല. സിദ്ധിപേട്ട് സ്വദേശിയായ ലക്ഷ്മി നാരായണ എന്നയാളുടെ ഇലക്ട്രിക്ക് ബൈക്കാണ് പൊട്ടിത്തെറിച്ചത്. ഉറക്കത്തിലായിരുന്ന വീട്ടുകാര്‍ വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് തീപടരുന്നത് കണ്ടത്. ആഴ്കകള്‍ക്ക് മുമ്പാണ് ഹൈദരാബാദില്‍ എല്‍ബി നഗറില്‍ മറ്റൊരു ഇലക്ട്രിക് സ്കൂട്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റത്. ഇതിന് പിന്നാലെയാണ് വീണ്ടും ഒരു സംഭവം കൂടി ഉണ്ടായത്. 

വില കുറയ്ക്കാന്‍ തല്ലിപ്പൊളി ബാറ്ററി; ഈ സ്‍കൂട്ടറുകളിലെ തീയുടെ കാരണങ്ങള്‍ ഇതൊക്കെ!

സ്‍കൂട്ടറുകളിലെ തീ, വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഉടന്‍, നെഞ്ചിടിച്ച് കമ്പനികള്‍!

ഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് ഇലക്ട്രിക് സ്‍കൂട്ടറുകൾക്ക് തീപിടിക്കുന്ന നിരവധി അപകടസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തീപിടിത്തത്തിന്‍റെ മുഖ്യകാരണം കണ്ടെത്താൻ ഇലക്ട്രിക് സ്‍കൂട്ടർ നിർമ്മാതാക്കൾക്കെതിരെ കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടിത്തത്തിനുപിന്നില്‍ ബാറ്ററിയുടെ ഗുണനിലവാരക്കുറവും നിര്‍മാണത്തില്‍ വേണ്ടത്ര പരിശോധന ഇല്ലാത്തതിനാലുമാണെന്ന് കേന്ദ്ര പ്രതിരോധ ഗവേഷണ വികസനകേന്ദ്രം (ഡി.ആര്‍.ഡി.ഒ.) കണ്ടെത്തി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡിആർഡിഒ സമർപ്പിച്ചതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ സ്‍കൂട്ടറുകളിലെ തീപിടിത്തം, ഇതാണ് കാരണമെന്ന് അന്വേഷണ സംഘം, അല്ലെന്ന് കമ്പനി!

ഡിആർഡിഒയുടെ വിങ് സെന്റർ ഫോർ ഫയർ, എക്‌സ്‌പ്ലോസീവ് ആൻഡ് എൻവയോൺമെന്റ് സേഫ്റ്റി (സിഎഫ്ഇഇഎസ്) ആണ് അന്വേഷണം നടത്തിയത്. മോശം ബാറ്ററി രൂപകൽപ്പനയും ബാറ്ററികളിലെയും ഇവി മൊഡ്യൂളുകളിലെയും ഗുരുതരമായ തകരാറുകളുമാണ് സമീപകാലത്തുണ്ടായ തീപിടിത്തത്തിന് കാരണമെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

ബാറ്ററിയുടെ പുറംചട്ടയുടെയും ഘടകങ്ങളുടെയും രൂപകല്പനയിലെ പോരായ്മകള്‍, വിലകുറയ്ക്കാനായി നിലവാരംകുറഞ്ഞ വസ്തുക്കളുടെ ഉപയോഗം, ബാറ്ററി സെല്ലിന്റെ ഗുണനിലവാരക്കുറവ്, വ്യത്യസ്ത താപനിലകളില്‍ വേണ്ടത്ര പരീക്ഷണങ്ങളും പരിശോധനകളും നടക്കാത്തത് തുടങ്ങിയവയെല്ലാം തീപ്പിടിത്തത്തിനു കാരണമാകുന്നതായി ഡി.ആര്‍.ഡി.ഒ. ഗതാഗതമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.