ബിഎംഡബ്ല്യു 7 സീരീസ്, i7 മോഡലുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ 2025 അവസാനത്തോടെ പുറത്തിറങ്ങും. പുതിയ ഡിസൈൻ മാറ്റങ്ങളും സവിശേഷതകളും ഇതിൽ പ്രതീക്ഷിക്കാം.

2022 മുതൽ വിപണിയിലുള്ള 7 സീരീസ്, i7 മോഡലുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുക ളുടെ പണിപ്പുരയിലാണ് ജർമ്മൻ വാഹന ബ്രാൻഡായ ബിഎംഡബ്ല്യു എന്നാണ് റിപ്പോർട്ടുകൾ. മൂന്ന് വർഷം മുമ്പ് പുറത്തിറങ്ങിയതിനുശേഷം ഈ ഇലക്ട്രിക്ക് ആഡംബര സെഡാൻ അതിന്റെ ഏഴാം തലമുറയിലാണ്. 2025 അവസാനത്തോടെ ചില പ്രധാന സവിശേഷതകളും ഡിസൈൻ അപ്‌ഡേറ്റുകളും ഉപയോഗിച്ച് കമ്പനി ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ആഡംബര സെഡാൻ ഫെയ്‌സ്‌ലിഫ്റ്റിൽ നിന്ന് എന്തൊക്കെ അപ്‌ഡേറ്റുകൾ പ്രതീക്ഷിക്കുന്നുവെന്ന് നമുക്ക് അടുത്തറിയാം.

7 സീരീസ്, i7 ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയ്ക്കായി ബിഎംഡബ്ല്യു ചില പ്രധാന ഡിസൈൻ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് കാറുകളുടെയും കിഡ്‌നി ഗ്രിൽ രൂപകൽപ്പനയിൽ അപ്‌ഡേറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്. അതോടൊപ്പം, മുന്നിലെയും പിന്നിലെയും ബമ്പറുകൾക്കും അലോയ് വീലുകൾക്കും G60 G സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പുതുക്കൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, മോഡലുകളുടെ ഹെഡ്‌ലാമ്പുകളും ടെയിൽ‌ലൈറ്റുകളും പുതുക്കിയ രൂപം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

7 സീരീസിന്റെയും i7 ന്റെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനുള്ള എഞ്ചിൻ ഓപ്ഷനുകൾ ഇതുവരെ വ്യക്തമല്ല. നിലവിലെ മോഡലുകളിൽ പെട്രോൾ, ഡീസൽ, പ്ലഗ്-ഇൻ ഹൈബ്രിഡ് എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാണ്, അവയ്ക്ക് ചില ചെറിയ മാറ്റങ്ങൾ വരുത്താം അല്ലെങ്കിൽ അതേപടി തുടരാം. 3.0 ലിറ്റർ ടർബോചാർജ്ഡ് ഇൻലൈൻ-സിക്സ് എഞ്ചിനായ 740i പെട്രോൾ വേരിയന്റ് 378 bhp ഉത്പാദിപ്പിക്കുമ്പോൾ 740d ഡീസൽ വേരിയന്റ് 286 bhp ഉത്പാദിപ്പിക്കുന്നു. പ്ലഗ്-ഇൻ ഹൈബ്രിഡ് വേരിയന്റ് ഓപ്ഷനുകളിൽ 3.0 ലിറ്റർ ടർബോചാർജ്ഡ് ഇൻലൈൻ-സിക്സ് എഞ്ചിനുള്ള 750e xDrive, 485 bhp കരുത്തുള്ള ഒരു ഇലക്ട്രിക് മോട്ടോർ, M760e എന്നിവ ഉൾപ്പെടുന്നു.

ഇന്റീരിയർ സവിശേഷതകളെ സംബന്ധിച്ചിടത്തോളം, രണ്ട് കാറുകളുടെയും ചില പ്രധാന അപ്‌ഡേറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്. മെച്ചപ്പെട്ട സോഫ്റ്റ്‌വെയർ സഹിതം വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കാറിലെ അപ്ഹോൾസ്റ്ററിയുടെ അപ്‌ഡേറ്റ് എന്നിവ ഈ മാറ്റങ്ങളിൽ ഉൾപ്പെട്ടേക്കാം. ലേഔട്ടിന്റെ കാര്യത്തിൽ, വിപണിയിലുള്ള നിലവിലെ മോഡലിന് സമാനമായി ക്യാബിൻ തുടരാനാണ് സാധ്യത.